fbpx
Connect with us

Entertainment

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Published

on

Jittin Jacob Kalathra

ഒരു കളിയും ആ കളിയിൽ പങ്കെടുക്കുന്നവരും , കളിക്ക് പുറത്ത് കളി കണ്ട് മാറി നിന്ന ഒരാളും . ആ ഒരാൾ ഒടുവിൽ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്ന അവസ്ഥ.ചില പോക്കർ ഗെയിമുകളിൽ ,ആ കളി നിയന്ത്രിക്കാൻ ഒരാൾ ഉണ്ടാകും ,പക്ഷെ ആ ഗെയ്മിൽ ഒരു പങ്കും ഇല്ലാത്ത ആ മോഡറേറ്റർ യഥാർത്ഥ കളിക്കാരനും , കളിക്കാൻ വന്ന പ്ലെയേഴ്‌സ് കാർഡുകളായി മാറുകയും ചെയ്താൽ എങ്ങനെ ഇരിക്കും .12th മാൻ കണ്ട് കൊണ്ടിരിക്കുബോൾ എന്റെ മനസ്സിൽ വന്നതും ,നിറഞ്ഞു നിന്നതും മുഴുവൻ കാർഡ് ഗെയ്മുകളാണ് .ചിലപ്പോൾ സിനിമയുടെ ഭൂരിഭാഗവും , ഒരു റൌണ്ട് ടേബിളിന് ചുറ്റും സംഭവിക്കുന്നത് കൊണ്ട് എന്റെ മനസ്സ് പെട്ടന്ന് എടുത്ത് മുനിലിട്ട മേറ്റഫർ ആകും .പക്ഷെ ഒന്നാലോചിച്ചു നോക്കിയപ്പോൾ ഇതൊരു കാർഡ് ഗെയ്‌മാണ്. പന്ത്രണ്ടാമൻ ആയ ലാലേട്ടൻ ഒഴിച്ച് ആ 11 പേരും കാർഡുകളാണ്.ഓരോ കാർഡും തിരിച്ച് വച്ച് തിരിച്ച്‌ വച്ച് രഹസ്യങ്ങൾ പരസ്യമാകുബോൾ പക്ഷേ ഒരു വിജയിക്കുപകരം ഒരു കൊലപാതകി വെളിപ്പെടുന്നു എന്നു മാത്രം .

 

കോളേജ് കാലത്തിന് ഇപ്പുറം വർഷങ്ങൾ ഏറേ കഴിഞ്ഞിട്ടും ,ആ സൗഹൃദം പിരിയാതേ സൂക്ഷിക്കുന്ന 11 കൂട്ടുകാർ ,അവരിൽ ചിലർ ദമ്പതികളുമാണ്‌.അതിൽ അവിവാഹിതനായവന്റെ ബാച്ചുലർ പാർട്ടിക്ക് ഒരു രാത്രി ഒത്തുകൂടുന്നതും അവിടെ നടക്കുന്ന ചില സംഭവങ്ങൾ ,ഒരു കൊലപാതകം ഇതൊക്കെയാണ് സിനിമ .ഈ പതിറ്റാണ്ടിന്റെയും ,ഇനി ഈ നൂറ്റാണ്ടിൽ പറഞ്ഞു പറഞ്ഞു തലയിൽ കയറ്റാൻ നമ്മെ പഠിപ്പിക്കാൻ പോകുന്ന ഏറ്റവും വലിയ നുണ അത് പ്രൈവസിയാണ് . അതൊരു മിഥ്യയായി മാറി കഴിഞ്ഞു എന്ന് മാത്രമല്ല ,ലവ ലേശം നൂൽ ബന്ധമില്ലാതെ നഗ്നരാക്ക പെട്ട് സൈബർ ഇടത്തിൽ നിൽക്കുന്നവരാണ് നമ്മുടെ ഈ തലമുറ .കുറെ നാൾ മുന്നേ ഒരു ആർട്ടിക്കൽ വായിച്ചത് ഓർക്കുന്നുണ്ട് ..US ൽ എവിടെയോ ആണ് ..മരിച്ച് പോയ ഒരാളുടേ സൈബർ ഇടത്തിലെ ശബ്ദം ഉൾപ്പെടുന്ന ഡാറ്റ വച്ച് അയാളുടെ പേഴ്സണലിറ്റി സൈബർ ഇടത്തിൽ പുനർ നിർമ്മിച്ചെടുത്ത കഥ …

Advertisement

 

ഞാൻ ഇതൊക്കെ എഴുതി കൊണ്ടിരിക്കുന്ന ഈ മൊബൈലിന്റെ ഇട്ടാ വട്ട സ്‌ക്രീനിൽ പതിയ പെടുന്നുണ്ട് ,എന്റെ വ്യക്തിത്വം പൂർണമായും .തെളിച്ച്‌ പറഞ്ഞാൽ …നമ്മുടെ രഹസ്യങ്ങളുടെ പെട്ടിയാണ് , നമ്മുടെ മൊബൈൽ ഫോണുകൾ.ആ രഹസ്യങ്ങൾ ,തങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ലാ എന്ന് വിശ്വസിക്കുന്നവർക്കിടയിൽ തുറക്ക പെടുബോൾ ഉണ്ടാകുന്ന പൊട്ടിത്തെറികൾ സ്വാഭാവികമാണ് .കാരണം പരസ്പരം വിശ്വാസമാണ് മനുഷ്യബന്ധങ്ങൾ ..
.
അഗതാ ക്രിസ്റ്റിയുടെ നോവലുകളുടെ ശൈലിയിലാണ് ജിത്തു ജോസഫ് ഈ കഥ പറയുന്നത് .പിന്നെ പടത്തിന്റെ ഇഴച്ചിൽ , പുഴുവിലെ ഇഴച്ചിൽ പോലെ കഥ ആവശ്യപ്പെടുന്നതാണ് .ആദ്യം മുതൽ അവസാനം വരെ ആ നാടകിയ ആഖ്യാനവും ,ഇഴച്ചിലും നന്നായി തന്നെയാണ് എനിക്ക് തോന്നിയത് .മാത്രമല്ല വ്യക്തിപരമായി ബി ബി സി യുടെ ഷെർലക് ഹോംസും , അഗതയുടെ തന്നെ ABC മർഡറിന്റെ സീരിസും ഇഷ്ടപെടുന്ന എനിക്ക് ആ ആ ശൈലി ഈ സിനിമയ്ക്ക് നന്നായി എന്നാണ് വിശ്വാസിക്കാനിഷ്ടം .

 

 

Advertisement

ലാലേട്ടന് പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനിലാതിരുന്ന സിനിമ. പക്ഷേ ഭൂരിഭാഗവും , ഒരു ഇന്റർവ്യൂ സ്റ്റൈലിൽ പോകുന്ന പടത്തിനേ താങ്ങി നിർത്താൻ ലാലേട്ടൻ എന്ന ഷോമാന്റെ എനർജി നന്നായി ഉപയോഗപെടുത്തിയിട്ടുണ്ട് .ലോക് ഡൗണിന്റെ നിയന്ത്രങ്ങളിൽ നിന്നുകൊണ്ട് ചെറിയ ക്രൂവിനെ വച്ച് ഒരേ ലൊക്കേഷനിൽ സെറ്റ് ചെയ്ത പല പടങ്ങളും ഇതിനോടകം വന്ന് കഴിഞ്ഞു .അതിൽ ഒരു ത്രില്ലർ എന്ന ജോർണറിൽ ആ പരിമിതികളെ ഗംഭീര മായി ഉപയോഗപെടുത്തിയ സിനിമയാണ് 12th മാൻ .അവിടെ ആ നടകിയ ഇഴയൽ ആഖ്യാന ശൈലിയും ,ആ ഇന്റർവ്യൂ സ്റ്റൈലും ഒരു നല്ല സംഗതിയായാണ് എനിക്ക് തോന്നിയത് .

പിന്നെ ഈ സിനിമയിൽ ആസ്വദിച്ചത് പ്രധാനമായും ഒരേ ഒരു കാര്യമാണ് അത് ..സീനുകൾക്കിടയിലെ ട്രാൻസിക്ഷനാണ് ആ എഫ്ക്റ്റാണ് .ശരിക്കും ശരിക്കും അതിൽ ലയിച്ചു ഇരുന്നിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് എഡിറ്റർക്ക് ഒപ്പം ജിത്തു ജോസഫ് എന്ന സംവിധായകനും അർഹത പെട്ടതാണ് .കാരണം അത്തരത്തിൽ ഒരു സീൻ ട്രാൻസിഷിനിങ് …ഒരു സീനിൽ ചുവരിലെ ഒരു ചിത്രത്തിൽ നിന്നാണ് തുടങ്ങുന്നത് …ഒരു പിക്സൽ ചിത്രമോ അബ്സർഡ് ചിത്രമോ ആണത്. അതിൽ നിന്ന് അടുത്ത ലോകേ ഷനിലേക്ക് സീൻ പോകുമ്പോൾ ,ഈ കാണിക്കുന്ന ലൊക്കേഷൻ തന്നെയല്ല ആ ചിത്രം എന്ന് വ്യക്തമാകും ,.സംവിധായകന്റെ ഹോം വർക്ക് തന്നെയാണ് അത് കാണിക്കുന്നത് ..വലിയ ടെക്നിക്കോ , പുതിയതോ ഒന്നുമലായിരിക്കും ..പക്ഷെ പടം കണ്ടവർ പലരും ആ സീൻ ട്രാൻസിഷനെ പറ്റി പറഞ്ഞു കേട്ടു ..അത് എഡിറ്റർക്ക് മാത്രം നൽകേണ്ട ക്രെഡിറ്റ് അല്ല എന്ന് സൂചിപ്പിക്കുവാൻ പറഞ്ഞു എന്ന് മാത്രം ..

 

കഥ ,തിരക്കഥ ടോട്ടാലിറ്റിയിൽ വലിയ സംഭവമായി ഒന്നും തോന്നിയില്ല എന്നാണ് അഭിപ്രായം .കാരണം ചിലതൊക്കെ പ്രീഡിറ്റബളായിരുന്നു ..പ്രതികിച്ച്‌ നിർണായകമായ ആ അവിഹിത ബന്ധം കൂട്ടത്തിൽ ആരുമായി എന്നതൊക്കെ വന്നപ്പോൾ അത് ഇന്നയാൾ ആവും എന്ന് എനിക്ക് ഗസ് ചെയാൻ പറ്റിയിരുന്നു,അങ്ങനെ പലതും .ആ ഗസിങ് വർക്കാണലോ ഒരു ത്രില്ലർ സിനിമയ്ക്ക് നൽകാൻ പറ്റുന്ന ത്രിൽ . …മറ്റ് കാസ്റ്റിങ് ഒരു ഒക്കെ ഫീലാണ് തന്നത് …പശ്ചാത്തല സംഗീതം ,ബിജിഎം സിനിമയുമായി ചേർന്ന് പോകുന്നു എന്നാണ് അഭിപ്രായം ..

Advertisement

ഒരു സിനിമ കണ്ടിട്ട് എന്തിന് റിവ്യൂ ഇടുന്നു എന്ന പല പോസ്റ്റുകളും പല ഗ്രുപ്പിലും കാണാനിടയായി .എന്റെ കാര്യം പറയാം ..എനിക്ക് ഇത് പഠനമാണ് …ഞാൻ ഇത് എഴുതുബോളാണ് ..ഒരു സിനിമയെ കുറിച്ച് ഞാൻ എന്തൊക്കെ മനസിലാക്കി എന്ന് എനിക്ക് തന്നെ ബോധ്യപ്പെടുന്നത് ..മറ്റ് റിവ്യൂ വായിക്കുബോൾ അതിൽ നിന്നും എനിക്ക് കിട്ടുന്ന ഞാൻ കാണാൻ വിട്ട് പോയ സിനിമ കാഴ്ചകളും എനിക്ക് വ്യക്തമാകും ..ഓരോ സിനിമയും കാഴ്ചക്ക് അപ്പുറം ഒരു സിനിമ വിദ്യാർത്ഥിക്ക് ഒരു പുസ്തകമാണ് .

 

 

Advertisement

അഭിപ്രായങ്ങൾ വ്യക്തിപരമാണ്. .സിനിമ ഓരോരുത്തരും കാണുന്നത് അവരവരുടെ കണ്ണിലൂടെയാണലോ, സോ ഓരോ റിവ്യൂ വായിക്കുബോഴും എന്റെ കണ്ണ് വിടർന്നു നിൽക്കും ,ഭയങ്കര കൗതുകത്തോടെ… എനിക്ക് കാണാൻ പറ്റാതെ പോയാ എന്തൊക്കെ കാര്യങ്ങളാണ് മറ്റുള്ളവർ കാണുന്നത് …അസൂഹ്യ കലർന്ന കൊതിയാണ് ആ റിവ്യുസിനോട് അപ്പോൾ എനിക്ക് ….വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കാനും ,അത് ഇല്ലാത്തവർക്ക് മാറി പോകാനുമുള്ള ഓപ്‌ഷൻ ഉണ്ടാലോ …തുടക്കത്തിൽ ഞാൻ പറഞ്ഞപോലെ കളി കാണുന്ന കാണിക്കും,അഥവ സിനിമ കണ്ട കാണിക്ക് മാറി നിന്ന് അതിൽ പങ്കെടുക്കാൻ പറ്റുന്ന അവസരമാണ് ഈ എഴുത്ത് .ഒന്ന് ,രണ്ട് വട്ടം കാണാവുന്ന സിനിമ എന്നാണ് 12 th man എനിക്ക് തന്ന ആസ്വാദനം ..

 486 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment2 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment5 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy6 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment10 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »