fbpx
Connect with us

Entertainment

’12th മാൻ’ സമ്മിശ്രാഭിപ്രായം, സിനിമാസ്വാദകരുടെ അഭിപ്രായങ്ങൾ

Published

on

Magnus M 

🔸പഴയ കോളേജ് സുഹൃത്തുക്കളായ പ്രൊഫഷണൽസും അവരുടെ പങ്കാളികളും ചേർന്ന് ഒരു സന്തോഷം പങ്കിടാൻ ഒരു റിസോർട്ടിൽ എത്തുകയും. അതെ ദിവസം രാത്രിയിൽ അവരുടെ ഒപ്പം ഉള്ള ഒരാൾ കൊല്ലപ്പെടുകയും.സംശയത്തിന്റെ നിഴലിൽ ആകുന്ന മറ്റുള്ളവരിൽ നിന്ന് ആ രാത്രിയിൽ തന്നെ യഥാർത്ഥ കൊലയാളിയെ കണ്ടെത്താൻ സസ്പെൻഷനിൽ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

🔹 “ചന്ദ്രശേഖർ ‘ മോഹൻലാൽ ന് പ്രകടനസാധ്യത ഉള്ളതോ വൃത്യസ്ഥമോ ആകുന്നില്ല ” ജനകൻ ” ലെ വക്കീൽ നെ ഓർമ്മപെടുത്തുന്ന കഥാപാത്ര സൃഷ്ടിയായി തോന്നി.ദമ്പതികളായി എത്തുന്ന താരങ്ങളിൽ എല്ലാരും അവരുടെ റോളുകൾ പ്രകടനത്തിൽ തുല്യനിലയിൽ തന്നെ സക്കറിയയുടെ വേഷത്തിനു ഉണ്ണി മുകുന്ദനെ പോലെ ഒരു നായകനടനെ ചിത്രത്തിൽ ഉൾപെടുത്തേണ്ട ആവശ്യമില്ല എന്ന് തോന്നി.ശിവദ , അനു മോഹൻ, രാഹുൽ മാധവ് പ്രകടനങ്ങൾ തൃപ്തികരമായി.മാത്യു’ സൈജു കുറുപ്പിന്റെ കൈയിൽ ഭദ്രമായി.
മറ്റുള്ളവർ ഒക്കെ ശരാശരി പ്രകടനം മാത്രം.

🔺 കഥാഗതിയിൽ ഒരു കൊലപാതകം ഒഴിച്ചാൽ ചിത്രത്തിൽ കഥാഗതി തിരിച്ചുവിടുന്ന മർമ്മമായ ഒരു” ഗെയിം ” ഒരു കൊറിയൻ ചിത്രത്തിന്റെ കഥയിൽ നിന്നും ചുരണ്ടിയെടുത്തതാണ്.ചിത്രം കാണുന്ന പ്രേക്ഷകന്റെ മുൻവിധിക്കപ്പുറം കടക്കാൻ തിരക്കഥക്ക് ആകുന്നില്ല.അവസാനം കൊലയാളിയിലേക്ക് എത്തുമ്പോളും പ്രേക്ഷകന് പ്രതേകിച്ചു ഒരു ട്വിസ്റ്റ്‌ അനുഭവം നൽകുന്നില്ല.സിനിമയിലെ 11 പ്രധാന കഥാപാത്രങ്ങൾക്ക് മാത്രം ആണ് പ്രാധാന്യം നൽകിയിരിക്കുന്നത്.അത് കൊണ്ട് മോഹൻലാൽ ന് പ്രതേകിച്ചു ഒന്നും ചെയ്യാൻ സിനിമയിൽ ഇല്ല. ചന്ദ്രശേഖർ ന്റെ തുടക്കത്തിലെ കോമഡിയി ലൂടെ വരുന്ന ഡയലോഗ്കൾ സിനിമയിലെ മറ്റു കഥാപാത്രങ്ങൾക്ക് അരോചകമാകുന്ന പോലെ പ്രേക്ഷകനും തോന്നുന്നു. ചന്ദ്രശേഖർ എന്ന കഥാപാത്രം ഏത് മുൻനിര നടനും ചെയ്യാൻ ആകും എന്നത് ആ കഥാപാത്രത്തിന്റെ ബലഹീനതയാണ്.

Advertisement

ത്രില്ലിംഗ് ആയുള്ള കഥാഗതി പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ ചിത്രം നിരാശപെടുത്തുന്നു.കഥാപാത്രങ്ങളുടെ ടെൻഷൻ പ്രേക്ഷകനിൽ എത്തിക്കുന്നതിൽ ചിത്രം തണുത്ത അനുഭവം നൽകുന്നു.ഇത്തരം ഒരു ചിത്രം OTT ഇൽ മാത്രം കാണാൻ ഉള്ള അനുഭവമേ നൽകുന്നുന്നുള്ളു. ശരാശരിക്ക് താഴെ അനുഭവം

സി.കെ. രാഘവൻ

അതിഗംഭീരം..! ഒരു ക്ലാസിക് അഗതാക്രിസ്റ്റി whodunit മർഡർ മിസ്റ്ററിയുടെ അനുഭവം സമ്മാനിക്കുന്ന ഉദ്വേഗജനകമായ തിരക്കഥയാണ് സിനിമയുടെ കരുത്ത്.പാതിരാത്രി 12 മണിക്ക് സിനിമ കാണാനിരുന്നവനെ ഉറക്കംവരാതെ സീറ്റിൻ്റെ അറ്റത്ത് ആണിയടിച്ചു പ്രതിഷ്ഠിക്കുകയായിരുന്നു ജീത്തു ജോസഫ്.അച്ചടിഭാഷയും പ്ലാസ്റ്റിക്ക് സ്വഭാവവും നിറഞ്ഞ ഡയലോഗുകളും മലയാളംസീരിയൽ ലെവൽ എന്ന് തോന്നിപ്പിക്കുന്ന സംഭാഷണങ്ങളും അനാവശ്യമായി നടത്തുന്ന VFX അതിക്രമങ്ങളും ജീത്തുജോസഫ് സിനിമകളിലെ സ്ഥിരം പരിപാടിയാണ് എന്ന് അഭിപ്രായമുള്ളവർക്കുള്ള കടുത്ത മറുപടിയാണ് 12th മാൻ.

 

Advertisement

പോസ്റ്റ് ഒടിയൻ കാലഘട്ടത്തിനു ശേഷം ഏട്ടൻ അഭിനയിക്കുകയല്ല, മറിച്ച് താടിയിൽ കോമ്പ്രമൈസ് ചെയ്യാതെ ബിഗ്ബോസ്സിലെപ്പോലെ എല്ലാ സിനിമകളിലും ബിഹേവ് ചെയ്യുകയാണ് എന്നൊരു അപവാദവും ഇതോടെ തീർന്നുകിട്ടും എന്ന് കരുതുന്നു.സിനിമകളിൽ ട്വിസ്റ്റിനു പഞ്ഞംവരുമ്പോൾ ഒരു പ്രത്യേകതരം ബന്ധം ഇടിച്ചുകയറ്റി ട്വിസ്റ്റ് ഉൽപാദിപ്പിക്കുന്ന സ്വാമിയൊക്കെ ഈ സിനിമകണ്ട്‌ ഒരുപാട് പഠിക്കാനുണ്ട്. അനിൽ ജോൺസൻ്റെ സംഗീതം കിറുകൃത്യമാണ് സിനിമയിൽ. നിശബ്ദതയുടെ പിരിമുറുക്കം ആവശ്യമുള്ള സമയങ്ങളിൽപോലും വയലിൻകയറ്റി ഉജ്വലമാക്കിയിരിക്കുന്നു. ക്ലാസിക് ജെയിംസ്ബോണ്ട് തീമിന് നൽകിയ ട്രിബ്യൂട്ട് ഒക്കെ അസാധ്യം തന്നെയായിരുന്നു. തീർച്ചയായും കാണുക.

Libin John

ചുരുങ്ങിയ സമയത്തിനകത്ത് ഒരു നിശ്ചിത സ്ഥലത്ത് ഒതുങ്ങി നിൽക്കുന്ന ലിമിറ്റഡ് സ്പേസ് & പിരീഡ് ത്രില്ലറുകളിൽ, പ്രത്യേകിച്ച് മലയാള സിനിമയിലെ ഇത്തരം ശ്രമങ്ങളിൽ അധികവും മിസ്സ്‌ ആയി കാണാറുള്ള ഒന്നാണ് പ്രൊഡക്ഷൻ ക്വാളിറ്റി എന്നത്. ഒരു ഭാഗത്ത് അങ്ങ് തുടങ്ങി വച്ച് ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെയെല്ലാം ഒരു ചടങ്ങ് പോലെ അവസാനിപ്പിക്കാറുള്ള ഇവിടുത്തെ അത്തരം സോ കോൾഡ് ടിപ്പിക്കൽ ത്രില്ലറുകൾക്ക് ഒരു turning point ആണ് 12th Man.

9 വർഷങ്ങൾക്ക് മുൻപ് ഗംഭീര ക്വാളിറ്റിയിൽ മെമ്മറിസ് പോലൊരു ഔട്ട്പുട്ട് നൽകിയ സംവിധായകനിൽ നിന്നും തന്റെ ഫ്ലാഗ്ഷിപ്പിന്റെ സീക്വൽ ആയ ‘ദൃശ്യം 2’-ലേക്ക് എത്തിയപ്പോൾ സ്ക്രിപ്റ്റിന്റെ ബലത്തിൽ മേക്കിങ്ങിൽ ക്രിമിനൽ അശ്രദ്ധ കാണിച്ച ജീത്തു ജോസഫിലെ ക്വാളിറ്റി ഫിലിം മേക്കറുടെ കൂടി മടങ്ങി വരവാണ് 12ത് മാൻ. ധാരാളം ലൂപ് ഹോളുകൾക്ക് സ്കോപ് ഉള്ള ഒരു Genre-ൽ കെ.ആർ.കൃഷ്ണ കുമാറിന്റെ ഒരു പരിധി വരെ സൂക്ഷ്മമായ സ്ക്രീൻ പ്ലേ ആണ് ഹൈലൈറ്റ് എങ്കിലും പൂർണ്ണമായും സംവിധായകന്റെ റോൾ മാത്രം ഏറ്റെടുത്ത് ആദ്യം സൂചിപ്പിച്ച മെമ്മറിസിനെ ഓർമ്മിപ്പിക്കുന്ന ടൈറ്റിൽ സോങ് മുതൽ ക്വാളിറ്റി vfx ഷോട്ടുകൾ വരെ ഫ്രെയിം ചെയ്തെടുത്ത ജീത്തു ജോസഫ് കാഴ്ചക്കാരനെ പിടിച്ചിരുതുന്ന മെയിൻ ഫാക്ടർ ആണ്.

Advertisement

 

 

തന്നിലെ നടനെ ഒട്ടും തന്നെ വെല്ലുവിളിക്കുന്ന ഒന്നല്ലെങ്കിൽ പോലും അടുത്ത കാലത്തായി മോഹൻലാൽ നന്നായി ഇൻവോൾവ്ഡ് ആയി കണ്ട പ്ലസ് പോയിന്റ് കൂടി ഉണ്ട്. ബാക്കി കാസ്റ്റിംഗിലെ ചെറിയ കല്ലുകടികൾ ഒരു സിറ്റുവേഷൻ കഴിഞ്ഞാൽ മുഴച്ചു നിൽക്കുന്നവയല്ല. മ്യൂസിക്, vfx, എഡിറ്റിംഗ്, സിനിമറ്റോഗ്രഫി ഉൾപ്പടെ മികച്ച ടെക്നിക്കൽ സൈഡ്സ് ആദ്യം സൂചിപ്പിച്ചത് പോലെ സിനിമയെ നന്നായി ഹോൾഡ് ചെയ്ത് നിർത്തുന്നുണ്ട്.
Totally it’s Worthwhile to watch 12th Man. And it’s Good to see back Jeethu Joseph as that Maker with some signature!

 

Advertisement

Vishnu Maheswara Kurup

ഒരു ബാച്ച്‌ലർ പാർട്ടിയിലുണ്ടാകുന്ന ഒരു ദുരന്തം. അതിലെ നിഗൂഡതയുടെ ചുരുളഴിക്കാൻ സംഭവത്തിൽ ഉൾപ്പെട്ട 11 പേരുടെ രഹസ്യങ്ങളിലൂടെയുള്ള ഒരു യാത്ര. അന്വേഷിക്കുന്നവൻ. പന്ത്രണ്ടാമൻ. അതാണ് മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ട്വൽത്ത്മാൻ’

2.43 മണിക്കൂർ ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ആദ്യത്തെ പ്രകടമായ കോൺഫ്ലിക്ടിലേക്ക് എത്തുന്നത് 50 മിനിട്ടിന് ശേഷമാണ്. പിന്നെയും 10 മിനിട്ടിന് ശേഷമാണ് പ്രധാന പ്രശ്നമുണ്ടാകുന്നത്. തുടർന്ന് ഒന്നേ മുക്കാൽ മണിക്കൂറോളം അന്വേഷണം. അതുവരെ ഇഴഞ്ഞ് നീങ്ങുന്ന സിനിമ അന്വേഷണം തുടങ്ങുമ്പോൾ വേഗത കൈവരിക്കുന്നുണ്ട്. ചില നേരങ്ങൾ ത്രില്ലിങ്ങായിരുന്നു. എന്നാൽ, 11 പേരിലേക്കും കഥ പടരുമ്പോൾ ആ മൊമന്റം കൈമോശം വരുന്നുമുണ്ട്. ഇതിനിടെ അതിനാടകീയമായ ഡയലോഗുകളും സന്ദർഭങ്ങളും. ഒരു അമച്വർ നാടകത്തിന്റെ ട്രീറ്റ്മെന്റ് അന്വേഷണ ഭാഗത്ത് ഉടനീളം അനുഭവപ്പെടുന്നുണ്ടായിരുന്നു.കൂടാതെ പ്രശ്നം തുടങ്ങി വെക്കുന്ന ഒരു ‘കാരണം’ പലരുടെ ജീവിതത്തിലും ആവർത്തിക്കുന്നുണ്ട്. അത് മടുപ്പായിരുന്നു.

 

Advertisement

അതൊക്കെ പ്രശ്നമാക്കാതിരുന്നാൽ പോലും ഫൈനൽ ഫൈൻഡിങ് ഉള്ളി പൊളിച്ചതു പോലായി. ഒട്ടും അദ്ഭുതമോ അഡ്രിനാലിൽ റഷോ നൽകാതെ നിസംഗമായി ആ മൊമന്റ് കടന്നു പോകുന്നതാണ് കണ്ടത്.
അതായത്, ഒരു ക്ലോസ്ഡ് സ്പേസിൽ ത്രില്ലിങ്ങായി ഒരു കഥ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സന്ദർഭങ്ങളുടെയും സംഭാഷണങ്ങളുടേയും ശക്തി കുറവ് കൊണ്ട് അത്ര ത്രില്ലിങ്ങാകാതെ അവസാനിച്ചതായി തോന്നി.

ജെയിംസ് ബോണ്ട് തീമിലുണ്ടായ പോലൊരു സ്കോർ മിക്കപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. അത് അരോചകമായിരുന്നു. എന്നാൽ ‘ഹോൾഡ് മി ക്ലോസ്’ എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ്ങ് ഗംഭീരമായി. എടുത്തു പറയത്തക്ക അഭിനയ പ്രകടനങ്ങൾ ഉണ്ടായതായി തോന്നിയില്ല. ലിയോണയുടെയും ശിവദയും നീതി പുലർത്തി. ഒ.ടി.ടിക്ക് പറ്റിയൊരു പടം.

വാൽ: അന്വേഷിച്ചന്വേഷിച്ച് ടോട്ടല് കുടുംബങ്ങൾ കുട്ടിച്ചോറാക്കി. വൻ സൈക്കോ

***

Advertisement

 

Sanuj Suseelan

Le Jeu എന്ന പ്രശസ്തമായ ഫ്രഞ്ച് സിനിമയുടെ പ്രധാന പ്രമേയവുമായി നല്ല സാമ്യമുള്ള കഥയിൽ ഒരു മർഡർ മിസ്റ്ററി കൂടി ചേർത്തതാണ് 12th Man എന്ന സിനിമ. അഗത ക്രിസ്റ്റിയുടെ നോവലുകളിൽ കണ്ടുവരുന്ന തരം ആഖ്യാനരീതിയാണ് ഈ സിനിമയിൽ ജീത്തു ജോസഫും പിന്തുടരുന്നത്. മനോഹരമായ ഒരു ഹിൽ സ്റ്റേഷനിൽ തങ്ങളുടെ കൂട്ടത്തിലെ അവസാനത്തെ അവിവാഹിതന്റെ ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ ഒത്തു ചേരുന്ന പതിനൊന്നു സുഹൃത്തുക്കൾ. അവിടെ നടക്കുന്ന ഒരു ദുരന്തം. അത് അന്വേഷിക്കാൻ വരുന്ന പന്ത്രണ്ടാമൻ എന്നിവരാണ് ഈ സിനിമയിലുള്ളത്. ഒരേയൊരു ലൊക്കേഷനിൽ രണ്ടര മണിക്കൂറിൽ കൂടുതൽ നീളുന്ന കഥ ഒട്ടും ബോറടിപ്പിക്കാതെ പറയുന്നതിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. മികച്ച ഒരു ക്ലൈമാക്സിൽ ലാൻഡ് ചെയ്ത ശേഷവും ഇനി അതും ആരെങ്കിലും ഊഹിച്ചിരിക്കുമോ എന്ന ആശങ്ക കൊണ്ട് മാത്രം ഒരു ട്വിസ്റ്റും കൂടി ചേർത്തിട്ടുണ്ട്. അതിന്റെ ഒരാവശ്യവുമില്ലായിരുന്നു.

 

Advertisement

 

ചന്ദ്രശേഖർ എന്ന കഥാപാത്രത്തെ ലാലേട്ടൻ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലാണ് മോഹൻലാൽ ശരിക്കും കഥയിലേക്ക് വരുന്നത്. പിന്നീട് ക്ലൈമാക്സ് വരെ അദ്ദേഹം അത് ഭംഗിയായി മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്. ഒരേ ക്‌ളാസിൽ പഠിച്ചവരാണ് ഇതിലെ കഥാപാത്രങ്ങൾ. എന്നാൽ അഭിനേതാക്കളുടെ കാര്യത്തിൽ ഈ ആ ഒരു സാമ്യത തോന്നിക്കുന്നുമില്ല. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദൻ, അനു മോഹൻ, ലിയോണ ലിഷോയ് എന്നിവരെയാണ് ഏറ്റവും ഇഷ്ടമായത്. രാഹുൽ മാധവും തരക്കേടില്ല. മികച്ച ഛായാഗ്രഹണവും എഡിറ്റിംഗും സിനിമയെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. ദൃശ്യത്തിലൊക്കെ ഉള്ളത് പോലെ വേണ്ടിടത്തും വേണ്ടാത്തിടത്തും പശ്ചാത്തല സംഗീതം ചേർത്തിട്ടുണ്ട്. എന്തായാലും ദൃശ്യം രണ്ടാം ഭാഗത്തേക്കാൾ മികച്ച തിരക്കഥയും എക്സിക്യൂഷനുമാണ് ഈ ചിത്രത്തിന്റേത് എന്നാണ് എനിക്ക് തോന്നിയത്. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് പടം ഓടുന്നത്.

***

Advertisement

 

Ninesh Mohanan

ജീത്തു ജോസഫ് ടീമിന്റെ ഒരു ഡീസന്റ് MYSTERY INVESTIGATION ത്രില്ലെർ. തുടങ്ങി ഒരു മുക്കാൽ മണിക്കൂർ വരെ പ്രധാന ഭാഗത്തേക്ക് പോകാൻ ഉള്ള കഥയുടെ അവതരണവും പെർഫോമൻസും ഇടയ്ക്കിടെ കല്ലുകടി ഉണ്ടാക്കി എന്നതാണ് സത്യം. എങ്കിലും മുന്നോട്ട് പോകവേ പടം investigation മൂഡിലേക്ക് പോകുമ്പോൾ interesting ആയി മാറുന്നു. മുമ്പ് കണ്ടിട്ടുള്ള പല വിദേശ സിനിമകളെയും സിനിമ ഓർമ്മിപ്പിക്കുന്നുണ്ട്. അതും ആദ്യം ഒരു വല്ലായ്മ ഉണ്ടാക്കി. പിന്നെ ആ സീനുകൾ ഒക്കെ എടുത്ത രീതിയും കുറച്ചു നെറ്റി ചുളിപ്പിച്ചു.
ഇതിനെ എല്ലാം മറികടക്കുന്നത് investigation ആരംഭിക്കുമ്പോൾ മുതലാണ്. പിന്നീട് സിനിമ തീരും വരെ ത്രില്ലെർ mood നിലനിർത്താനും ഒപ്പം suspense നിലനിർത്താനും കഴിഞ്ഞു എന്നതുമാണ് സിനിമയെ പോസിറ്റീവ് ആക്കുന്നത് എന്ന് തോന്നി.

പുതിയ ഒരാള് ആണ് തിരക്കഥ എന്നത് എങ്ങനെ ആകും എന്നൊരു ചിന്ത ഉണ്ടായിരുന്നു. വിദേശ സിനിമകളിൽ നിന്നും കുറെ ഒക്കെ കടം കൊണ്ട് എങ്കിലും ഒരു ഡീസന്റ് ആയിട്ട് തോന്നി.
കൂടുതൽ ഒന്നും പറയാൻ ഇല്ല. ആദ്യത്തെ കുറെ ഭാഗം കുറച്ചു സഹിച് ഇരുന്നു കണ്ടാൽ ബാക്കി അവസാനം വരെ ഒരു ഡീസന്റ് investigation ത്രില്ലെർ അനുഭവം തരുന്ന ഒരു ജീത്തു ജോസഫ് പടം ആയി ആസ്വദിക്കാം.
Investigation സീനുകൾ എടുത്ത രീതിയും ഇഷ്ടം ആയി. ഇതു എന്റെ മാത്രം അഭിപ്രായം 🙏

Advertisement

Verdict :- Good One… Watchbale ✌️ (ആദ്യത്തെ കുറച്ചു ഭാഗം ഒഴിച്ചാൽ )

***

 

Rahul Madhavan

പന്ത്രണ്ടാമൻ…തരൺ ആദർശ് സ്റ്റൈലിൽ one word review എന്ന രീതിയിൽ പറഞ്ഞാൽ ‘കിടിലൻ’ ത്രില്ലെർ 👌.
ജിത്തുഅണ്ണൻ വീണ്ടും പൊളിച്ചു.സത്യത്തിൽ അദ്ദേഹത്തിനെ മാത്രം വിശ്വസിച്ചു കണ്ട പടമാണ്.ഒ ടി ടി ക്ക് വേണ്ടിയെടുക്കുന്ന ചില ഐറ്റംസുകൾ നമ്മൾ കണ്ടിട്ടുണ്ട്, പക്ഷേ ഇതിനെ അക്കൂട്ടത്തിൽ പെടുത്താൻ സാധിക്കുന്നില്ല.അഭിനയിച്ച എല്ലാവരും ഗംഭീരം, പിന്നെ ലാലേട്ടൻ വരുന്നതോടടെ ഗതി മാറുന്ന കഥ.അദ്ദേഹത്തിന്റെ റീസെന്റ് പടങ്ങളിൽ ബെസ്റ്റ് ഇത് തന്നെ.ട്വിസ്റ്റും സസ്പെൻസുമൊക്കെ അടിപൊളിയാണ്.നെഗറ്റീവ് ഇല്ലേ എന്ന് ചോദിച്ചാൽ അല്പം ലോജിക് പ്രശ്നം ഉണ്ട് എങ്കിലും പടത്തിൻറെ ഒഴുക്കിനെ അത് ബാധിക്കുന്നില്ല. രണ്ടെമുക്കാൽ മണിക്കൂർ ഉള്ള ഈ പടം ഒരിക്കലും നിങ്ങൾക്ക് നിരാശയാവില്ല,ചിത്രം തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ എന്നാശിച്ചുപോകുകയാണ്..

Advertisement

***

 

Gladwin Paul

കഥയും തിരക്കഥയും ജിത്തു ജോസഫ് അല്ലാത്തതുകൊണ്ട് സിനിമയിൽ കാര്യമായി പ്രതീക്ഷയില്ലായിരുന്നു.
പ്രധാന വഴിതിരിവിലേക്ക് എത്താനുള്ള ആദ്യത്തെ ഒരു മണിക്കൂറിലെ build up സഹിച്ചാൽ വേറെ പ്രശ്നമൊന്നും തോന്നിയില്ല. ഒറ്റ ലൊക്കേഷനിൽ മാത്രം നടക്കുന്ന ഇൻവെസ്റ്റിഗേഷൻ സ്റ്റോറി നല്ല രീതിയിൽ engaging ആയിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഫ്ലാഷ് ബാക്കും ലൈവ് സീനിലേക്കുള്ള ചില സമയത്തെ ട്രാന്സിഷനും ഇഷ്ടപ്പെട്ടു . അതോടൊപ്പം മോഹൻലാലിന്റെ സംഭാഷണത്തിലൂടെയും ഓർത്തെടുക്കലിലൂടെയും ഓരോ മിസ്റ്ററി മറനീക്കി പുറത്ത് വരുന്നത് രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
Verdict : Good

Advertisement

***
Firaz Abdul Samad

ത്രില്ലർ സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന സംവിധായകനായ ജീത്തു ജോസഫും, മോഹൻലാലും ദൃശ്യം 2 ന് ശേഷം ഒന്നിക്കുന്ന, മർഡർ മിസ്റ്ററി വിഭാഗത്തിൽ ഹോട്ട്സ്റ്റാറിൽ റിലീസ് ആയ ചിത്രമാണ് 12ത് മാൻ. 11 സുഹൃത്തുക്കൾ, കൂട്ടത്തിൽ ഒരാളുടെ ബാച്ചിലർ പാർട്ടി ആഘോഷിക്കാനായി ഒരു റിസോർട്ടിൽ വരുന്നതും, അവിടേക്ക് പന്ത്രണ്ടാമനായി ഒരാൾ എത്തുകയും, അവിടെ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

കുറച്ചു അമേരിക്കൻ മൂവീസിലും, ഒന്ന് രണ്ട് ഫ്രഞ്ച്, ഇറ്റാലിയൻ മൂവീസിലും കണ്ടിട്ടുള്ള, ഒരു ലിമിറ്റഡ് സ്പേസിൽ, ഒരു ലിമിറ്റഡ് ടൈം ഫ്രേമിൽ നടക്കുന്ന ഒരു കൊലപാതകവും, അതിന്റെ അന്വേഷണവുമൊക്കെ പരിമിതികളെ മറയ്ക്കും വിധം അനായാസമായാണ് ജീത്തു ജോസഫ് ചിത്രത്തിൽ ഒരുക്കി വച്ചിരിക്കുന്നത്. കൃഷ്ണ കുമാറിന്റെ ലൂപ്പ് ഹോളുകളെ മറച്ചു വെയ്ക്കുന്ന, ഒരു പസിൽ പോലെ സോൾവ് ചെയ്യപ്പെടുന്ന, കഥാ പരിസരം എസ്റ്റാബ്ലിഷ് ചെയ്തതിന് ശേഷം ആദ്യാവസാനം പ്രേക്ഷകനെ എൻഗേജ് ചെയ്യിച്ച് ഒരു നല്ല ക്ലൈമാക്സിലേക്ക് എത്തിക്കുന്ന തിരക്കഥയെ, ജീത്തു തന്റെ മുൻകാല ചിത്രങ്ങളിലെ സംവിധാനത്തിലെ പോരായ്മകളിൽ നിന്ന് പഠിച്ചു മികച്ച രീതിയിൽ തന്നെയാണ് മേക്ക് ചെയ്തിരിക്കുന്നത്.

Advertisement

സതീഷ് കുറുപ്പിന്റെ ക്യാമറ ആദ്യം മടുപ്പുളവാക്കിയെങ്കിലും, അതിന് ശേഷം മികച്ച രീതിയിൽ തന്നെയാണ് വന്നിരിക്കുന്നത്. അനിൽ ജോണ്സന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിനെ ത്രില്ലിങ് ആക്കി നിലനിർത്തുമ്പോൾ, വിനായകിന്റെ എഡിറ്റിംഗ്, പ്രത്യേകിച്ചും ട്രാൻസിഷൻ സീൻസ് ഒക്കെ ഗംഭീരമായി തോന്നി.ആദ്യ 20 മിനുട്ടിലെ കഥാ പശ്ചാത്തലം വ്യക്തമാക്കുന്ന സമയത്തെ ലാഗും, ചില vfx ഷോട്ടുകളും മാത്രമാണ് അൽപ്പം കല്ലുകടിയായി തോന്നിയത്.

 

മോഹൻലാൽ എന്ന നടനെ ചലഞ്ച് ചെയ്യുന്ന ഒരു കഥാപാത്രമല്ലാതിരുന്നിട്ട് കൂടി, വ്യക്തമായ സ്ക്രീൻ സ്‌പേസ് ഉണ്ടാക്കിയെടുക്കാൻ ലാലേട്ടന്റെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. അത് പോലെ തന്നെ പ്രകടനങ്ങളിൽ പ്രത്യേകം എടുത്തു പറയേണ്ടത് ശിവദ, ചന്ദുനാഥ്, ലിയോണ എന്നിവരുടെ പ്രകടനങ്ങളാണ്. ആദ്യം അല്പസ്വല്പം കല്ലുകടി തോന്നിയെങ്കിലും, കഥയിലേക്ക് കടക്കുമ്പോൾ ഏറെക്കുറെ എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

ഏകദേശം രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള, ആദ്യ 20 മിനുട്ടിന് ശേഷം ഒരു തരി പോലും മുഷിപ്പിക്കാതെ കൊണ്ടു പോയ, എന്നിലെ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുകയും, ത്രില്ലടിപ്പിക്കുകയും ചെയ്ത സിനിമാനുഭവമായിരുന്നു 12ത് മാൻ. തീർച്ചയായും കാണുക.
മൂവി മാക് 12ത് മാന് നൽകുന്ന റേറ്റിംഗ് 8/10.. സ്നേഹത്തോടെ, മാക്..

Advertisement

***

Sreeram Subrahmaniam

ഒരു എഡ്ജ് ഓഫ് ദി സീറ്റ്‌ ത്രില്ലെർ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ഒരു ആകാംഷ നൽകുന്ന രീതിയിൽ ഒട്ടും ബോർ അടിക്കാതെ ഫുള്ളി എൻകജിങ് ആയ ഒരു ചിത്രമാണ് ജിത്തു ജോസഫ് ഒരുക്കിയിരുക്കുന്ന 12th മാൻ. ഒരു ഒറ്റ ലൊക്കേഷനിൽ, ചുരുക്കം കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം, അതും പൂർണ്ണമായും ഡയലോഗ് ഡ്രിവൺ ആയ ഒരു ചിത്രം ഇത്രയും എൻകജിങ് ആയി എടുക്കുക എന്നത് നിസ്സാര കാര്യമല്ല.അഗത ക്രിസ്റ്റിയുടെ മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രെസ്, കന്നഡ ചിത്രമായ ശിവാജി സുറത്കൾ തുടങ്ങിയ ചിത്രങ്ങളുടെ പറ്റെർൺ ആണ് 12ത് മാനും പിന്തുടരുന്നത്. ഒരു മിസ്റ്ററി, സംശയതിന്റെ നിഴലിൽ നിൽക്കുന്ന കഥാപാത്രങ്ങൾ, സംഭാഷണങ്ങളിലൂടെ ചുരുൾ കഴിയുന്ന രഹസ്യങ്ങൾ എന്ന രീതിയിൽ ഉള്ള ആഖ്യാനമാണ് 12ത് മാൻ എന്ന ചിത്രത്തിന്റേത്.

 

Advertisement

 

ചിത്രത്തിന്റെ ആദ്യത്തെ ഒന്നൊന്നര മണിക്കൂറിൽ ആകെ 15 മിനുറ്റിൽ താഴെ മാത്രമാണ് നായകൻ ആയ മോഹൻലാൽ ഉള്ളത്. ആ സമയം മുഴുവൻ കഥ എൻകൈജിങ്ങായി കൊണ്ടു പോകാൻ കഴിയുന്നതിനു ഒരു പ്രധാന ബാക്കി സഹതാരങ്ങളുടെ പെർഫോമൻസ് ആണ്. എല്ലാ കതപാത്രങ്ങൾക്കും എന്തെങ്കിലും രീതിയിലുള്ള ഒരു ബാക്ക് സ്റ്റോറിയും പെർഫോം ചെയ്യാനുള്ള സ്കോപ്പും തിരക്കഥ നൽകുന്നുണ്ട്.
എല്ലാത്തിനും മുകളിലായി മോഹൻലാൽ എന്ന താരത്തിന്റെ പ്രസൻസും, പെർഫോമൻസും ചിത്രത്തിനെ മറ്റൊരു തലത്തിലെത്തിക്കുന്നു. ജിത്തുവിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു ടെക്‌നിക്കലി കുറച്ചുകൂടി നിലവാരം കൂടിയതായി തോന്നി, പ്രത്യേകിച്ച് ചിത്രത്തിന്റെ എഡിറ്റിംഗ്. മൊത്തത്തിൽ ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രവും മോശമായിട്ടില്ല.. എന്നാൽ ആദ്യ ചിത്രങ്ങളുടെ ലെവെലിലേക്കു എത്തുന്നും ഇല്ല

***

Rajeesh Raj

Advertisement

മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയതിൽ വച്ച് വ്യത്യസ്തമായ ത്രില്ലർ ചിത്രം.ത്രില്ലർ എന്നതിനേക്കാൾ ഇൻവസ്റ്റിഗേഷൻ,മിസ്റ്ററി ചിത്രം എന്ന് വേണമെങ്കിൽ പറയാം.സിനിമ പൂർണ്ണമായും ഒരു ലാലേട്ടൻ സിനിമയല്ല.ലാലേട്ടനും കൂടെ ഉള്ള പതിനൊന്ന് പേർക്കും നല്ല Space ചിത്രത്തിലുണ്ട്.ജിത്തു ജോസഫിന്റെ ഇതുവരെയുള്ള ത്രില്ലർ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് 12th MAN :

അവസാന നിമിഷം വരെ ആകാഷ പ്രേഷകരിൽ എത്തിക്കാൻ സാധിചിട്ടുണ്ട്.എന്നാലും ജിത്തു ജോസഫ് സിനിമ ആയതിനാൽ അവസാനം ഒരു wow എന്ന് പറയുന്ന ട്വിസ്റ്റ് ഉണ്ടാകുമെന്ന് പ്രതീഷിച്ചു ,പക്ഷെ അതുണ്ടായില്ല. സിംപിൾ ട്വിസ്റ്റിൽ ഒതുക്കി കളഞ്ഞതായി തോന്നി.എല്ലാ കഥാപാത്രങ്ങളിലും ഒരു രഹസ്യം ഉള്ളതിനാൽ പ്രേഷകരെ നന്നായി കൺഫ്യുസ് ചെയ്യിക്കാൻ തിരക്കഥയ്ക്ക് സാധിച്ചു.മൊത്തത്തിൽ ഒരു തവണ ത്രില്ലടിച് കാണാനുള്ളത് ചിത്രത്തിലുണ്ട്. ട്വിസ്റ്റ് പൊളിയും മുൻപ് പോയി കാണുക.

***

 

Advertisement

 632 total views,  4 views today

Advertisement
Entertainment3 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health3 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment4 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment4 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment6 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment7 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment9 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment10 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy10 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment10 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »