13 Game Of Death (2006) Thai

Jaseem Jazi

ആദ്യത്തെ ടാസ്ക്, ഒരു ഈച്ചയെ പേപ്പർ വച്ച് അടിച്ചു കൊല്ലുക. രണ്ടാമത്തെ ടാസ്ക്, ആ ചത്ത ഈച്ചയെ വിഴുങ്ങുക. മൂന്നാമത്തെ ടാസ്ക്.. അതിപ്പം പറയുന്നില്ല (ആരേലും ഭക്ഷണം കഴിക്കുന്ന സമയത്താണീ പോസ്റ്റ്‌ വായിക്കുന്നതെങ്കിൽ തെറി വിളിക്കാൻ സാധ്യതയുണ്ട് ) എന്തായാലും ഇങ്ങനെയുള്ള ചെറിയ ചെറിയ ടാസ്‌ക്കുകളാണ് ഒരു ഗെയിമിന്റെ ഭാഗമായി ആ ചെറുപ്പക്കാരന് കിട്ടുന്നത്. മൊത്തം 13 ടാസ്‌ക്കുകൾ, ഓരോ ടാസ്ക് കഴിയുമ്പോഴും നല്ല ഒരു സംഖ്യ വച്ച് അവന്റെ അക്കൗണ്ടിൽ കേറും.

 13 ആമത്തെ ടാസ്‌ക്കും കഴിഞ്ഞ് ഗെയിം വിജയകരമായി പൂർത്തിയാക്കുന്നതോടെ, സ്വപ്നം പോലും കാണാൻ കഴിയാത്തത്ര സംഖ്യ അവന്റെ അക്കൗണ്ടിൽ നിറയും. അവനെ ഫോണിലൂടെ ഗെയിമിൽ പങ്കെടുപ്പിച്ച അജ്ഞാതൻ പറഞ്ഞത് ഒരിക്കലും ഇടയ്ക്ക് വെച്ച് ഈ കളി നിർത്താൻ ഒക്കില്ല. നിർത്തിയാൽ അതുവരെ ലഭിച്ച മൊത്തം പണവും നഷ്ടമാവുക മാത്രമല്ല, മറ്റ് ചില ഭവിഷ്യത്തുകൾ കൂടെ നേരിടേണ്ടി വരും.

ഉള്ള ജോലിയും പോയി, വാഹനവും പോയി, നാടൊട്ടുക്ക് കടവുമായി ലൈഫാകെ മൂ** ത്തെറ്റി നിൽക്കുന്ന സമയത്താണ്.. അജ്ഞാതമായൊരു ഫോൺ കോളിലൂടെ ഇങ്ങനെയൊരു ഗെയിം ഓഫർ ആ ചെറുപ്പക്കാരന് ലഭിക്കുന്നത്. തന്റെ പ്രശ്നങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടാൻ, ഇതിലും നല്ലൊരു അവസരമില്ലെന്ന് മനസ്സിലാക്കുന്ന അവൻ ആ ഗെയിമിൽ പങ്കെടുക്കുന്നു.

ആദ്യമൊക്കെ വളരെ സിമ്പിൾ ആയ ടാസ്കുകൾ, പക്ഷേ.. പോകപ്പൊക്കെ ആ കളി വേറെ തലത്തിലേക്ക് മാറാൻ തുടങ്ങുന്നു.ഈ പോസ്റ്റ്‌ വായിക്കുന്ന മിക്കവർക്കും ഓർമ്മ വരിക, ബ്ലൂ വെയിൽ എന്ന കുപ്രസിദ്ധ ഗെയിമായിരിക്കും. ഏകദേശം അതേ തീമാണ് ’13 Game Of Death’ എന്നയീ തായ് സിനിമക്കും.

ഇതൊരു ഭയങ്കര ത്രില്ലെർ ആണെന്ന് അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ആകാംക്ഷയോടെ കണ്ടിരിക്കാൻ സാധിക്കുന്ന സിനിമയാണ്. അങ്ങനെ നിങ്ങൾ കണ്ടിരുന്നാൽ, ഇതിന്റെ ക്ലൈമാക്സിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു മുട്ടൻ ട്വിസ്റ്റാണ്. എത്ര നിങ്ങൾ ഗസ്സ് ചെയ്തെടുക്കാൻ ശ്രമിച്ചാലും, എന്തൊക്കെ സാധ്യതകൾ മുൻകൂട്ടി കണ്ടാലും.. അതിനെയൊക്കെ മറികടക്കുന്ന ഒരു അന്യായ ട്വിസ്റ്റ്!

You May Also Like

ചിരിപ്പിച്ച മൂന്ന് ബോർഡുകൾ

ചിരിപ്പിച്ച മൂന്ന് ബോർഡുകൾ… Sunil Kumar ചിരിപ്പിക്കാൻ എന്തിന് നടന്മാരും സംഭാഷണവും.ആദ്യത്തെത് നരേന്ദ്രൻമകൻ ജയകാന്തൻവക എന്ന…

കോട്ടയം ശാന്തയ്ക്കു വെറുപ്പ് തോന്നാൻ മാത്രം തിക്കുറിശ്ശി ഉണ്ണിമേരിയുടെ ആ ശരീരഭാഗത്തെ കുറിച്ച് പറഞ്ഞ മോശം കമന്റ് എന്ത് ..

Sajan Sajan Sajan   കോളിളക്കം സൃഷ്ടിച്ച കോട്ടയം ശാന്ത ചേച്ചിയുടെ ആത്മകഥ. ഒരുകാലത്ത് സിനിമ മംഗളം…

ക്രിസ്റ്റിൻ സ്കോട്ട് തോമസ്, ഓരോ സിനിമ കണ്ടു കഴിയുന്തോറും ആരാധന കൂടി വരുന്നു

Arsha Pradeep ഇത്രയും അഭിനയത്തിലൂടെ വിസ്മയിപ്പിച്ച വളരെ കുറച്ചു പ്രതിഭകളെ ഒള്ളൂ. ക്രിസ്റ്റിൻ സ്കോട്ട് തോമസ്.…

‘രാക്ഷസനി’ലെ ടെറർ കില്ലർ ക്രിസ്റ്റ്ഫർ ഹിന്ദിയിലെത്തുമ്പോൾ അത്യാവശ്യം കോമഡി ആയിട്ടുമുണ്ട്

രാക്ഷസൻ തമിഴില്‍ സൂപ്പര്‍ ഹിറ്റായ ക്രൈം ത്രില്ലര്‍ ചിത്രമാണ്. തികച്ചും വ്യത്യസ്തമായ സമീപനത്തോടെ അണിയിച്ചൊരുക്കിയ ചിത്രം…