14 വയസില്‍ താഴെ ഉള്ള കുട്ടികള്‍ക്കും ജോലിചെയ്യാം..!

  0
  251

  new

  14 വയസില്‍ താഴെയുള്ള  കുട്ടികള്‍ക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട നിയമം സര്‍ക്കാര്‍ പാസാക്കി.

  സ്‌കൂള്‍ വിട്ടശേഷമോ അവധി ദിവസങ്ങളിലോ മാത്രമോ ആണ് കുട്ടികള്‍ക്ക് ജോലിചെയ്യാന്‍ സാധിക്കുക. അപകടം പിടിച്ച ജോലികള്‍ ചെയ്യാനും പാടില്ല.

  ഇതു വഴി  സിനിമ, സീരിയല്‍ മേഖലകളിലും മാതാപിതാക്കള്‍ക്കൊപ്പം കൃഷിയിടങ്ങളിലും കുട്ടികള്‍ക്ക് ജോലിചെയ്യാം.

  എന്നാല്‍ ഈ നിയമത്തിനു എതിരെ  ബാലാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കാന്‍ നിയമം കാരണമായേക്കുമെന്ന് സംഘടനകള്‍ ആരോപിക്കുന്നു.