new

14 വയസില്‍ താഴെയുള്ള  കുട്ടികള്‍ക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട നിയമം സര്‍ക്കാര്‍ പാസാക്കി.

സ്‌കൂള്‍ വിട്ടശേഷമോ അവധി ദിവസങ്ങളിലോ മാത്രമോ ആണ് കുട്ടികള്‍ക്ക് ജോലിചെയ്യാന്‍ സാധിക്കുക. അപകടം പിടിച്ച ജോലികള്‍ ചെയ്യാനും പാടില്ല.

ഇതു വഴി  സിനിമ, സീരിയല്‍ മേഖലകളിലും മാതാപിതാക്കള്‍ക്കൊപ്പം കൃഷിയിടങ്ങളിലും കുട്ടികള്‍ക്ക് ജോലിചെയ്യാം.

എന്നാല്‍ ഈ നിയമത്തിനു എതിരെ  ബാലാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കാന്‍ നിയമം കാരണമായേക്കുമെന്ന് സംഘടനകള്‍ ആരോപിക്കുന്നു.

You May Also Like

ഫ്രീ എനര്‍ജി അഥവാ ഒരു യൂടൂബ് തട്ടിപ്പ്

ഞാനൊരു കഥ പറഞ്ഞു തുടങ്ങാം, മുമ്പ് കേട്ട ഒരു കഥയാണ്, ഒരു മുയല്‍ പ്ലാവിന്റെ താഴെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ പൊട്ടിവീഴുന്ന ശബ്ദം കേട്ടു. മുയല്‍ പേടിച്ചു പോയി. ‘ആകാശം പൊട്ടി വീഴുന്നേ’ എന്നക്രോശിച്ചു കൊണ്ട് മുയല്‍ ഓടി. കേട്ടവര്‍ കേള്‍ക്കാത്തവര്‍ മുയലിന്റെ പിന്നാലെ ആകാശം പൊട്ടി വീഴുന്നെയെന്നും കരഞ്ഞ് ഓടാന്‍ തുടങ്ങി.

ഒരു പാവം പ്രവാസി സുഹൃത്ത് ഭാര്യക്ക് അയച്ച വാട്സാപ്പ് സന്ദേശം

നീ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ സുഖവാസത്തിനു വന്നേക്കുന്നതല്ല. ദിവസവും രാവിലെ നാലര അഞ്ചു മണിക്ക് എഴുന്നെറ്റു കഴുതകളെ പോലെ ഞങ്ങള്‍ ഒരു പറ്റം മനുഷ്യര്‍ ഓഫീസില്‍ പോയി വൈകീട്ട് ആറു മണിയോളം പണിയെടുത്ത് ക്ഷീണിച്ചാണ് തിരിച്ചെത്തുന്നത്.

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

ArJun AcHu · ഒരു ലോട്ടറി അടിച്ചിരുന്നേൽ എന്ന് ആഗ്രഹിക്കാത്തവർ കുറാവാണ്. അതിൽ തന്നെ കുറച്ചു…

നാം സ്വതന്ത്രരോ …?

‘സ്വാതന്ത്ര്യം തന്നെയമൃതം….. സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്കു ….. മൃതിയേക്കാള്‍ ഭയാനകം!’ ആറരപതിറ്റാണ്ടുകള്‍ക്കപ്പുറം വെള്ളപ്പിശാചുക്കള്‍ ഇന്ത്യാമഹാരാജ്യത്തു നിന്ന് കെട്ടുകെട്ടി. പിറന്നനാടിന്റെ വിരിമാറിലിട്ട് ഒരു ജനതയെ ഒരു നൂറ്റാണ്ടിലധികകാലം കെട്ടിയിട്ടും ക്രൂശിച്ചും അടിമവേല ചെയ്യിച്ചും ഫലഭൂയിഷ്ടമായ മണ്ണില്‍ അതിക്രമം കാണിച്ചും ഒടുവില്‍, വര്‍ഗ്ഗീയതയുടെയും ചേരിതിരിവിന്റെയും വിഷവിത്തുകള്‍ വിതച്ചുകൊണ്ടാണ് ക്രൂരതയുടെ പര്യായങ്ങളായ സായിപ്പന്മാര്‍ വണ്ടിവിട്ടത്.