നമ്മുടെയൊക്കെ ജീവിതത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ അവിടെ എന്നും പച്ചപ്പോടെ പൂത്തുലഞ്ഞു നില്‍കുന്ന കുറെ ഒര്മാകുലുണ്ടാവും. അതില്‍ ആദ്യം എത്തുക ആദ്യം പഠിച്ച വിദ്യാലയവും അവിടുത്തെ മധുര സ്മരണകകലുമാവും. എന്റെ അമ്മ അധ്യാപിക ആയിരുന്നു. ഞാന്‍ എല്‍ കെ ജി യില്‍ ചേരുന്നതും അമ്മയുടെ സ്‌കൂളിനോട് ചേര്‍ന്നുള്ള നഴ്‌സറി സ്‌കൂളിലായിരുന്നു.

മടിപിടിച്ചാണ് സ്‌കൂളില്‍ ചെന്നത്. അമ്മയല്ലാതെ മറ്റൊരു സുഹൃത്ത് /പരിചയക്കാരി എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞു എന്നിട്ടും എന്റെ കരച്ചിലിന് കുറവ് വന്നില്ല. അമ്മയെ കാണണം എന്ന് വാശിപിടിച്ച എന്നെ സഹിക്ക വയ്യാതെ സിസ്റ്റര്‍ സാവുളമ്മ എന്നെ അവിടുന്ന് രക്ഷപെടുത്തി.

ഒടുവില്‍ ഞാന്‍ അക്ഷരങ്ങളും മറ്റും പഠിച്ചത് എന്റെ അമ്മ പഠിപ്പിക്കുന്ന ഒന്നാം ക്ലാസ്സില്‍ വെച്ചായിരുന്നു. അവിടെ അമ്മയുടെ കസേരയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അവരുടെ കൊച്ചു സാറായിരുന്നു. കേട്ടെഴുത്ത് ഇടുമ്പോള്‍ കുട്ട്കള്‍ക്ക് ‘ശരി’ ഇടുക എന്നാ ദൌത്യവും അമ്മ എനിക്ക് നല്‍കി
അങ്ങനെ എന്റെ അക്ഷരവീഥികളില്‍ കരുത്തേകിയ അമ്മ തന്നെയായിരുന്നു എന്റെ ആദ്യ അധ്യാപിക.

ഈ ബ്ലോഗ് എഴുതുന്നതിനു പോലും കാരണമായത് അമ്മയില്‍ നിന്ന്കിട്ടിയ ഭാഷകൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. അധ്യാപികയും, എഴുത്തുകാരിയും, പ്രസംഗപരിശീലകയുമായ അമ്മയുടെ ഒരു അനുഭവം അടുത്തിടയ്ക്ക് ഒരു മാസികയില്‍ വന്നു, വായിച്ചപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു. ആ മഹാ വ്യക്തിയുടെ മകനാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് വായിച്ചു അഭിപ്രായം പറയാന്‍ ഏവരെയും ക്ഷണിക്കുന്നു.

Click Here To See Bigger Image

You May Also Like

നരച്ച ആകാശം – നന്മണ്ടന്‍

തെരുവിന് മുകളില്‍ ആകാശം നരച്ചു കിടന്നു. പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ഭോജനശാലയില്‍ നിന്നും പുറത്തേക്ക് വമിക്കുന്ന പുകയായിരുന്നു വൃദ്ധയെ കൂടുതല്‍ അലോസരപ്പെടുത്തിയത്. തെരുവ് തീരുന്നിടത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചെയ്യാത്ത തറയിലേക്കു വൃദ്ധ തന്റെ ഭാണ്ഡമിറക്കി വെച്ചു.

ചില ഹര്‍ത്താല്‍ ദിന ചിന്തകള്‍

കേന്ദ്രത്തിലെ അധികാര ലബ്ധിയുടെ ഒരു സ്വാഭാവിക അഹങ്കാരം ചിലരെങ്കിലും പ്രതീക്ഷിച്ചതുപോലെ ഹര്‍ത്താലില്‍ ഉണ്ടാകാത്തത് ആശ്വാസകരം.

കൈപ്പത്തി

മോക്ക്‌ ഡ്രില്ലിന്‍റെ ഭാഗമായി ഫയര്‍ അലാറം നിലവിളിക്കുന്നു. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തി പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തി കഴിഞ്ഞു. മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച് വെച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു. ആറു മാസത്തിലൊരിക്കല്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരം ആഘോഷിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍! പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ സശ്രദ്ധയോടെ നിലയുറപ്പിച്ചിട്ടുണ്ട്, മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകില്‍.

ഒരു സിനിമയുടെ ക്ളൈമാക്സ് കാരണം സൂയിസൈഡ് പോയിന്റായി മാറിയ ഇടം

കെട്ടുകഥകളും വായ്മൊഴികളും കാറ്റിൽ പരക്കുന്ന,നയനമനോഹരമായ മലകളും, കടലും ചേർന്ന് കിടക്കുന്ന ഗോവയിലെ ഒരു കടൽ തീരം.