14 വര്‍ഷത്തിന് ശേഷം താടി വടിച്ചു; ഞെട്ടി പോയത് കുടുംബാംഗങ്ങള്‍ !

311

മൂക്കി എന്ന് വിളിപ്പേരുള്ള അമിത് കഴിഞ്ഞ 14 വര്‍ഷമായി താലോലിച്ചു ഓമനിച്ചു വളര്‍ത്തുന്നത് തന്റെ താടിയെ തന്നെയായിരുന്നു. 14 വര്‍ഷമായി നീണ്ട താടിയുമായി നടക്കുന്ന അമിതിന്റെ താടി ഇല്ലാത്ത രൂപം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഒന്നും ചിന്തിക്കാന്‍ പോലും പറ്റുന്നത് ആയിരുന്നില്ല.

ഇങ്ങനെ 14 വര്‍ഷം താടിയും കൊണ്ട് നടന്ന ശേഷം പെട്ടന്ന് ഒരു ദിവസം അമിത്തിന് ഒരു ആഗ്രഹം തോന്നി, ആ താടി അങ്ങ് വടിച്ചാലോ? വടിച്ചാല്‍ എന്ത് സംഭവിക്കും?

ഒരുപാട് ആലോചിച്ച ശേഷം ആ താടി അങ്ങ് എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു, എടുത്ത ശേഷം ക്ലീന്‍ ഷേവ് മുഖവുമായി സ്വന്തം കുടുംബത്തെ കാണാന്‍ ചെന്ന അമിത് അന്തം വിട്ടു, അതിനു മുന്‍പ് അമിതിനെ കണ്ട കുടുംബം ഞെട്ടുകയും ചെയ്തു..ചുരുക്കി പറഞ്ഞാല്‍ അമിതിന്റെ കുടുംബം മൊത്തത്തില്‍ അന്തം വിട്ടു കുത്താം വിഴുങ്ങിയെ പോലെ നിന്ന് പോയി..!