15 മീറ്റര്‍ വലുപ്പമുള്ള ഞെണ്ട് ഫോട്ടോഷോപ്പല്ല; തെളിവായി ചിത്രം പുറത്ത് !

315

01

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടീഷ്‌ തീരത്ത് 50 അടി അഥവാ 15 മീറ്ററോളം വലുപ്പമുള്ള ഭീകരന്‍ ഞെണ്ടിന്റെ ചിത്രം ഉപഗ്രഹ ചിത്രത്തില്‍ കുടുങ്ങിയെന്ന വാര്‍ത്ത‍യും അതോടൊപ്പം ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. കടലിന്റെ ഉപരിതലത്തോട്‌ ചേര്‍ന്നു പതിഞ്ഞിരിക്കുന്ന ഞെണ്ടിന്റെ ചിത്രം ഏവരെയും ഭയപ്പെടുത്തുന്നതായിരുന്നു. ഗോഡ്സില്ലയുമായി ഉപമിച്ച് മാധ്യമങ്ങള്‍ അതിനു ക്രാബ്സില്ല എന്ന പേരും നല്‍കിയിരുന്നെങ്കിലും പിന്നീടത് ഫോട്ടോഷോപ്പ് ആയിരിക്കുമെന്ന് ചിലരെങ്കിലും വിധിയെഴുതി. എന്നാല്‍ അങ്ങിനെ ഒരു ഭീകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പുതിയ ചിത്രത്തോടെ വ്യക്തമായിരിക്കുകയാണ്.

02

പാലത്തിനു മേലെ കളിച്ചു കൊണ്ടിരിക്കുന്ന രണ്ടു കുട്ടികളെ പിടിക്കാനായി കാത്തിരിക്കുന്ന ഞെണ്ടിന്റെ ചിത്രമാണ് ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞത്. കുട്ടികള്‍ തങ്ങള്‍ക്ക് താഴെ അപകടം പതിയിരിക്കുന്നു എന്നറിഞ്ഞില്ലെങ്കിലും മറു തീരത്തുള്ള ആളുകള്‍ ഈ ഭീകരനെ കണ്ടു ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

03

ഇതിനകം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതില്‍ വെച്ചേറ്റവും വലിയ ഞെണ്ടിന്റെ വലുപ്പം 3.7 മീറ്റര്‍ ആണ്. അതായത് ഒരു ചെറു കാറിന്റെ വലുപ്പം. അങ്ങിനെ നോക്കുമ്പോള്‍ ഇവന്‍ ഒരു ഭീകരന്‍ തന്നെയായിരിക്കും എന്നുറപ്പാണ്.

04

Advertisements