Share The Article

new1

അന്ന് ലാലേട്ടന്‍..ഇന്ന് നിവിന്‍ പോളി…!

പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്തവരുണ്ട്. അവര്‍ക്ക് മുന്നിലേക്ക് ഇതാ പുതിയ ഒരു കണക്കു കൂടി അവതരിപിക്കുന്നു…

15 വര്‍ഷം മുന്പ് ലാലേട്ടന്‍ നായകനായ നരസിംഹം തിയറ്ററുകളില്‍ ഉത്സവം ആയി മാറിയപ്പോള്‍ എക്സ്ട്ര ഷോകള്‍ നടത്തിയാല്‍ ആരാധകരെ നിയന്ത്രിച്ചത്. അന്നത്തെ ആ ചരിത്ര നാളുകള്‍ക്ക് ശേഷം വീണ്ടും തിയറ്റരുകളിലേക്ക് ഇത്രയധികം എക്സ്ട്ര ഷോകള്‍ കടന്നു വന്നത് പ്രേമത്തിന് ഒപ്പമാണ്…

new1

നരസിംഹം എന്ന ആ വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയിരിക്കുന്നത് പ്രേമം എന്ന ചിത്രത്തിന് വേണ്ടിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ തന്നെ പറയുന്നു.

പ്രേമം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 33.5 കോടി ഗ്രോസ്സ് കളക്ഷനായി നേടി. കേരളത്തിന് പുറത്തും വിദേശ രാജ്യത്തും പ്രേമം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അഞ്ച് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് നിര്‍മ്മാതാവിനുള്ള വിഹിതം പതിനഞ്ച് കോടിയാണ്.

ഇതുവരെ പ്രേമത്തിന്റെ സാറ്റലൈറ്റ് ആര്‍ക്കും നല്‍കിയിട്ടില്ല. പ്രേമത്തിന്റെ സാറ്റലൈറ്റിന് വേണ്ടി ചാനലുകാരുടെ ക്യൂവാണ്. നിര്‍മാതാക്കള്‍ക്ക് അംഗീകരിക്കാവുന്ന തുക ലഭിച്ചാല്‍ മാത്രമേ സാറ്റലൈറ്റ് നല്‍കൂ എന്നാണത്രെ അന്‍വര്‍ റഷീദ് പറയുന്നത്.

സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍ മാര്‍ക്കിനൊപ്പം ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ വിലസുമ്പോഴും, നോമ്പ് കാലമായിട്ടും തിയേറ്ററില്‍ ഒരിടിവും സംഭവിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇങ്ങനെ പോയാല്‍ നൂറാം ദിവസം പിന്നിടാന്‍ പ്രേമത്തിന് ഒരു പാടുമില്ല.