15 ദിവസം കൊണ്ട് വയറു കുറയ്ക്കാന്‍ ഇവയൊക്കെ കഴിക്കു…

1015

new

വയര്‍ കുറയാന്‍ ക്രഞ്ചസ് പോലുള്ള വ്യായാമങ്ങള്‍ സഹായിക്കും. ഇതല്ലാതെ ചില ഭക്ഷണങ്ങളുമുണ്ട്, വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ.

രണ്ടാഴ്ചയ്ക്കുള്ളില്‍ ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം…

പപ്പായ

പപ്പായയിലെ പാപെയന്‍ എന്നൊരു എന്‍സൈം പ്രോട്ടീന്‍ ദഹനത്തിനു സഹായിക്കും. വയര്‍ ചാടുന്നതു തടയും. പച്ചപ്പപ്പായയിലാണ് കൂടുതല്‍ പാപെയ്ന്‍ ഉള്ളത്.

പൈനാപ്പിള്‍

പൈനാപ്പിള്‍ ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതിലെ ബ്രോമലിന്‍ ദഹനത്തിനു സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കും.

അവോക്കാഡോ

അവോക്കാഡോയില്‍ ലിപേസ് എന്നൊരു ദഹനരസമുണ്ട്. ഇതിലെ പൊട്ടാസ്യം വയറ്റില്‍ വെള്ളം അടിഞ്ഞു കൂടി വാട്ടര്‍ വെയ്റ്റ് വരുന്നതു തടയും. ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും.

ഇഞ്ചി

ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്ന ഒരു ഭക്ഷണമാണ്. ഇത് കഴിയ്ക്കുന്നതു ഗുണം ചെയ്യും. ജിഞ്ചര്‍ ടീ വയറ്റിലെ കൊഴുപ്പു കളയാന്‍ പറ്റിയ ഒന്നാണ്.

തൈര്

തൈര് വയര്‍ കുറയ്ക്കും. ഇതിലെ നല്ല ബാക്ടീരിയകള്‍ ദഹനത്തിന് സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും നല്ലതാണ്.

പഴം

പഴം പൊട്ടാസ്യം സമ്പുഷ്ടമായ ഒന്നാണ്. ഇത് വയര്‍ വീര്‍ക്കുന്നതു തടയും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. രാവിലെ വെറുംവയറ്റില്‍ ഇത് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായകമാണ്.

തണ്ണിമത്തന്‍ ജ്യൂസ്

വയറ്റിലെ കൊഴുപ്പും തടിയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തണ്ണിമത്തന്‍ ജ്യൂസ്.

ശതാവരി

നല്ല ദഹനത്തിനും വയറ്റില്‍ വെള്ളം അടിഞ്ഞു കൂടുന്നതും തടയാനുളള നല്ലൊരു വഴിയാണ് ശതാവരി അഥവാ ആസ്പരാഗസ്. ഇതിലെ പ്രോബയോട്ടിക്‌സ്, ഫൈബര്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

ഹെര്‍ബല്‍ ടീ

ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ തുടങ്ങിയവ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായകമാണ്.