Smart Phone
15,000 രൂപയില്‍ താഴെ മികച്ച സ്മാര്‍ട്ട് ഫോണുകളുമായി എല്‍ ജി
ഒരു നല്ല ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ വേണം , എന്നാല്‍ വില ഒരു 15,000 രൂപയില്‍ താഴെയും ആയിരിക്കണം എന്ന് ചിന്തിക്കുന്നവര്‍ ആണോ നിങ്ങള്‍? എങ്കില്‍ എല്‍ ജി പുതുതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എല്‍ ജി എല്‍ ഫിനോ , എല്‍ ബെല്ലോ എന്നിവ നിങ്ങള്‍ക്കു പറ്റിയ ഫോണുകളാണ്.
132 total views

ഒരു നല്ല ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ വേണം , എന്നാല്‍ വില ഒരു 15,000 രൂപയില്‍ താഴെയും ആയിരിക്കണം എന്ന് ചിന്തിക്കുന്നവര്‍ ആണോ നിങ്ങള്‍? എങ്കില്‍ എല്‍ ജി പുതുതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എല്‍ ജി എല്‍ ഫിനോ , എല്‍ ബെല്ലോ എന്നിവ നിങ്ങള്‍ക്കു പറ്റിയ ഫോണുകളാണ്.
എല്‍ ഫിനോ യുടെ വില 12,000 രൂപയാണ്. ബെല്ലോയുടെ വില 14,000 രൂപ. രണ്ടു ഫോണുകളും തമ്മില്‍ പല ഹാര്‍ഡ്വെയറുകളും പങ്കു വക്കുന്നുമുണ്ട്. രണ്ടു ഫോണുകളും 3G സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം ഫോണുകള്‍ ആണ്. രണ്ടിലും മെയിന്‍ ക്യാമറ 8 മെഗാ പിക്സല്‍ തന്നെയാണ്. ഫിനോ 480×800 പിക്സല്‍ റെസലൂഷന്‍ ഉള്ള 4.5 ഇഞ്ച് ഉപയോഗിക്കുമ്പോള്‍ ബെല്ലോയില്‍ ഉള്ളത് 480×854 പിക്സല്‍ റെസലൂഷന്‍ ഉള്ള 5 ഇഞ്ച് സ്ക്രീന്‍ ആണ്. ഇത് തന്നെയാണ് ഫിനോയില്‍ നിന്നും ബെല്ലോയിലെക്ക് ഉള്ള പ്രധാന വ്യത്യാസവും. ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ആണ് ഓ എസ്.
ഫിനോ 1.2 ജിഗ ഹെര്‍ട്സ് പ്രോസസ്സര്‍ ഉപയോഗിക്കുമ്പോള്‍ ബെല്ലോ 1.3 ജിഗ ഹെര്‍ട്സ് പ്രോസസ്സര്‍ ഉപയോഗിക്കുന്നു. റാം രണ്ടിലും 1 GB തന്നെ. ഇന്റെര്ണല് മെമ്മറി ഫിനോ 4 GB , ബെല്ലോ 8 GB. രണ്ടു മോഡലുകളിലും മുന്‍ ക്യാമറ ഉണ്ട്. ഫിനോ VGA ക്യാമറ ഉപയോഗിക്കുമ്പോള്‍ ബെല്ലോ 1 മെഗാ പിക്സല്‍ ക്യാമറ ഉപയോഗിക്കുന്നു എന്നൊരു വ്യത്യാസം ഉണ്ട്. ബാറ്ററിയിളും ആ വ്യത്യാസം ഉണ്ട്. ഫിനോ 1900 mAh ബാറ്ററിയും ബെല്ലോ 2450 mAh ബാറ്ററിയും ഉപയോഗിക്കുന്നു.
ഒരു ഫോണുകളും ഒരേ ഡിസൈന്‍ തന്നെയാണ്. എല്‍ ജി ജി 3 യെ അനുസ്മരിപ്പിക്കുന്ന ഈ ഡിസൈന്‍ ചിലപ്പോള്‍ ഒരു അപാകത കൂടിയാണ്. പവര്‍ സ്വിച്ചും വോള്യം അപ് ആന്‍ഡ് ഡൌണ്‍ കീകളും ഫോണിനു പുറകില്‍ ക്യാമറയുടെ താഴെ ആയി ക്രമീകരിച്ചിരിക്കുന്നത് വ്യത്യസ്തത എന്ന പേരില്‍ ആണെങ്കിലും അത് ചിലപ്പോള്‍ അസൗകര്യം ആണെന്ന് പറയാതെ വയ്യ. ഈ ഒരു കാര്യം ഒഴിവാക്കിയാല്‍ മികച്ച വാല്യൂ ഫോര്‍ മണി ഫോണ്‍ തന്നെയാണ് ഇവ രണ്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
133 total views, 1 views today