154 കിലോ ഭാരമുള്ള യുവാവ്‌ താന്‍ പരിശ്രമത്തിലൂടെ 68 കിലോയായി കുറച്ച കഥ പറയുന്നു

273

1

കൊറിയയിലെ സോള്‍ സ്വദേശിയായ ജോണ്‍ കാല്‍വോ എന്ന കേവലം മൂന്നു വര്‍ഷങ്ങള്‍ക്ക് കൊണ്ട് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം പരിശ്രമത്തിലൂടെ നേടിയ യുവാവിന്റെ കഥയാണിത്. 2010 വരെയുള്ള ജോണിന്റെ ജീവിതം അമിത ഭാരം കാരണം ജീവിതം നശിച്ച ഒരു യുവാവിന്റെ കഥയാണ്. 2010 ഏപ്രിലില്‍ ജോണിന്റെ ഭാരം 340 പൌണ്ട് അഥവാ 154 ഓളം കിലോ ആയിരുന്നു. മെയ്‌ 16, 2010 ലാണ് ജോണ്‍ തന്റെ പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്. തന്റെ മാറ്റത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ യൂട്യൂബ് വീഡിയോകള്‍ ഇറക്കിയാണ് തന്റെ കഠിനമായ പരിശ്രമം ലോകത്തെ കാണിച്ചത്.

അവസാനം 2013 ഏപ്രില്‍ 12 ന് തന്റെ ഭാരം 150 പൌണ്ട് അഥവാ 68 കിലോയായി കുറയ്ക്കുവാന്‍ ജോണിന് കഴിഞ്ഞു. ഈ മൂന്നു വര്‍ഷം കൊണ്ട് ജോണ്‍ കുറച്ചത് 190 പൌണ്ട് ഭാരവും 26 ഇഞ്ച്‌ അരവണ്ണവുമാണ്. 5XL ഷര്‍ട്ടില്‍ നിന്നും സൈസ് സീറോയിലെക്കായി മാറ്റം. ഇപ്പോള്‍ തന്റെ വീട്ടില്‍ ഹാംഗറില്‍ തൂക്കിയിട്ട പഴയ ഷര്‍ട്ട്‌ കാണുമ്പോള്‍ താന്‍ ഇവിടെയെത്തിയ വഴിയിലെ വിയര്‍പ്പിന്റെ ഫലം താന്‍ മനസ്സിലാക്കുന്നതായി ജോണ്‍ പറയുന്നു.

ജോണിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് നോട്ട് വായിച്ചാല്‍ മതി. കൂടാതെ കക്ഷിയുടെ യൂട്യൂബ് ലിങ്ക് ഇതാണ്. അനേകം വീഡിയോകള്‍ അതിലുണ്ട്.