മലയാളസിനിമയുടെ ശക്തിമുദ്രയായ ജയന്റെ 43 -മത് ചരമവാർഷിക ദിനമാണ് 2023 നവംബർ 16

വക്കംമനോജ്‌,സിനിമഗവേഷകൻ

1939 ജൂലൈ 25ആം തിയതി ആണ് കൊല്ലം തേവള്ളി കൊട്ടാരത്തിനു സമീപമുള്ള ഒരു ഒറ്റ മുറിയുള്ള ഒരു വീട്ടിലാണ് ജയൻ ജനിച്ചത്. മലയാളി മെമ്മോറിയൽ സ്കൂളിലും ബോയ്സ് ഹൈസ്കൂളിലും ആയിരുന്നു അദ്ദേഹതിന്ടെ വിദ്യാഭ്യാസം.15 ആമത്തെ വയസ്സിൽ നേവിയിൽ ജോലിയിൽ പ്രവേശിച്ചു 30 ആം വയസ്സിൽ പെറ്റി ഓഫീസർ ആയി വിരമിച്ചു. ആന്ദ്രാപ്രദേശിൽ നിന്ന് കൊച്ചിയിലേയ്ക്കും കൊല്ലം ചിന്നക്കടയിലേയ്ക്കും അരി നേരിട്ടിറക്കിയും, ചെറിയ കശുവണ്ടി വ്യാപാരവുമായി കൊല്ലത്തും നാഗർ കോവിലും ഒക്കെ ബിസ്സിനെസ്സ് ചെയ്യുന്നതിനിടയിൽ ജയന്ടെ 36 ആം വയസ്സിൽ ശാപമോക്ഷം എന്നൊരു സിനിമയിലൂടെയാണ് ജയൻ മലയാളസിനിമയിൽ പ്രവേശിയ്ക്കുന്നത്.

 ഇതിനിടയിൽ 4 വർഷം വെറും ഒരു കൊച്ചു നടനായി ഒതുക്കപ്പെട്ടു ജയൻ. ആർക്കും ജയനിലെ ഇതിഹാസതാരത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ 1979 ൽ മലയാറ്റൂർ രാമകൃഷ്ണന്ടെ തിരക്കഥയിൽ പ്രമുഖ സംവിധായകൻ ഹരിഹരൻ ആണ് ജയനിലുള്ളിലെ ഇതിഹാസതാരത്തെ പുറത്തെടുത്തത്. പ്രമുഖ സംവിധായകൻ ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ചരം എന്ന സിനിമയിൽ ജയൻ വില്ലൻ ആയി വന്നു ഇന്ത്യ മുഴുവൻ പ്രശസ്തനായി. ആ സിനിമയോടെ തന്ടെ 40 ആം വയസ്സിൽ ജയൻ സൂപ്പർസ്റ്റാർ ആയി. ഈ സിനിമ മറ്റു ഭാഷകളിൽ കൂടി തകർത്തോടിയത്തോടെ നിർമ്മാതാക്കളും സംവിധായകരുമെല്ലാം 4 വർഷം വരെ കേവലമൊരു നടനായി മാത്രം കണ്ടിരുന്ന ജയന് പിന്നാലെ ആയി.

അതിൽ ഐ. വി. ശശിയാണ് കരിമ്പന, അങ്ങാടി, മീൻ എന്നി ചിത്രങ്ങളിൽ അപകട രംഗങ്ങൾ ഇല്ലാതെ ജയനെ വച്ചു സിനിമ എടുത്തു ജയനെ ഒരു ജനകീയ നടനാക്കി മാറ്റിയത്.ലിസ ബേബിയും,ശശിക്കുമാറും,എ. ബി. രാജും, ജോഷിയും, രാജാശേഖ രനും,ശ്രീകുമാരൻ തമ്പിയും ,പി. ചന്ദ്രകുമാറുമെല്ലാം ജയന്ടെ ജീവന് അപകടം വരാതെ ജയനെ വച്ചു സിനിമ എടുത്തു.എന്നാൽ സുഗുണാ സ്ക്രീനിൻടെ ബാനറിൽ തുടർച്ചയായെടുത്ത എടുത്ത ആവേശവും, കോളിളക്കവും, ശക്തി എന്നി സിനിമകൾ വൻ അപകടകരമായ രംഗങ്ങൾ കൊണ്ടു ജയനെ വച്ചു പടം എടുത്തത്. എന്നാൽ വലിയ അപകടരംഗങ്ങൾ ഇല്ലാതെ എടുത്ത നായാട്ട്, മനുഷ്യ മൃഗം, കഴുകൻ, അങ്കക്കുറി, പുതിയ വെളിച്ചം, കരി പുരണ്ട ജീവിതങ്ങൾ, ഇരുമ്പഴികൾ, അന്തപുരം, ദീപം,മൂർഖൻ, തടവറ,ഇത്തിക്കരപക്കി,ലവ് ഇൻ സിംഗപ്പൂർ, തീനാളങ്ങൾ,തുടങ്ങിയ ചിത്രങ്ങൾ ഇന്നും തലമുറകൾ കൈമാറി പുതിയ തലമുറയിലെ യുവാക്കളുടെ മനസ്സിൽ കൂടി സൂപ്പർ സ്റ്റാർ ആയി ജയൻ നിൽക്കുന്നു.

പാപ്പനംകോട് ലക്ഷ്മണൻ ആയിരുന്നു ജയന് വേണ്ടി കൂടുതൽ തിരക്കഥ എഴുതിയിരുന്നത്.ഈ ചിത്രങ്ങളിൽ ജയൻ തുടക്കം മുതൽ അവസാനം വരെയും ജയൻ ഈ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രീതിയിൽ ആണ് പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥകൾ രചിച്ചത്.അപകടരംഗങ്ങൾ ഒഴിവാക്കിതന്നെ യായിരുന്നു ജയൻ സിനിമകൾക്ക് വേണ്ടി പാപ്പനം കോട് ലക്ഷ്മണന്ടെ തിരക്കഥകൾ.അങ്ങനെ സിനിമയുടെ തുടക്കം മുതൽ അവസാനം വരെയും ജയൻ നിറഞ്ഞു നിൽക്കുന്നു എന്നുള്ളതാണ് ഈ ചിത്രങ്ങൾ ഇന്നത്തെ തലമുറ കൂടി ജയൻ ചിത്രങ്ങളുടെ ആരാധകരാക്കുന്നത്. അതായത് ജയൻ ജീവിച്ചിരിയ്ക്കണമെന്നും മലയാളസിനിമയ്ക്ക് ജയനെ ആവിശ്യമാണെന്നും അതിനാൽ അപകട രംഗങ്ങൾ ഒഴിവാക്കുക എന്ന രീതി ഈ സംവിധായക്കാർ അനുവർത്തിച്ചു പോന്നു എന്നും നമുക്ക് മനസ്സിലാക്കാം.ഇതിൽ നിന്നും ജയന്ടെ ജീവന് തന്നെ അപകടം വരുത്തുന്ന സിനിമകൾ സുഗുണാ സ്ക്രീൻ നു ഒഴിവാക്കാമായിരുന്നു.

വലിയ അപകടരംഗങ്ങൾ ഉള്ള രംഗങ്ങൾ ഒഴിവാക്കാമായിരുന്നു.ഒത്ത ശരീരവടിവുള്ളതിനാൽ ലുങ്കിയും, പാന്റും, ടീ ഷർട്ട്‌ മെല്ലാം അദ്ദേഹത്തിനു ഒത്തിണങ്ങിയ വേഷങ്ങൾ ആയിരുന്നു.5 അടി 9 ഇഞ്ച് ഉയരവും, ഷൂവും,വിഗ്ഗ്കൂടി കൂടി വച്ചു വന്നാൽ ഒരു കൊമ്പനാനയുടെ എടുപ്പായിരുന്നു. ഷോളാവാരത്തു വച്ചു ഹെലികോപ്റ്റർ നിയന്ത്രണം വിട്ടു ജയനെയും കൊണ്ടു കോൺക്രീറ്റ് തറയിൽ ഇടിച്ചപ്പോൾ ഒരു കണ്ണു അപ്പോൾ തന്നെ പുറത്തു ചാടി. തലയുടെ പിൻവശമായിരുന്നതിനാൽ തലയോട് പൊട്ടി തലച്ചോറ് തകർന്നു. ഒരു കാൽ പാദം വേർപെട്ടു.ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ ജയനെ പൊക്കിയെടുത്തു കാറിൽ കയറ്റുമ്പോൾ ഒരു ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. പിറ്റേ ദിവസം ടൈംസ് of ഇന്ത്യ ഉൾപ്പെടെയുള്ള പത്രങ്ങൾ അദ്ദേഹതിന്ടെ മരണം വലിയ നഷ്ടമാണെന്ന് എഴുതി. എല്ലാം സ്കൂളുകൾക്കും അവധി നൽകി.തമിഴ്നാട് മുഖ്യ മന്ത്രി എം. ജി. ആർ ജയന്ടെ മൃതദേഹത്തിൽ റീത്തു സമർപ്പിച്ചു.കേരളത്തിൽ മുഖ്യമന്ത്രി ഇ. കെ. നായനാർക്ക് വേണ്ടി വ ക്കം പുരുഷോത്തമനും റീത്തു സമർപ്പിച്ചു.

ചിരഞ്ജീവിയെയും, രജനികാന്തിനെയും അമിതാഭ് ബച്ചനെയും, നാഗേഷിനെയും വിസ്മയിപ്പിച്ച ജയന് അദ്ദേഹം കലയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച കലാകാരൻ എന്ന നിലയിൽ തമിഴ് നാട്ടിലെ ഷോളാവാരത്തു ഒരു സ്മാരകം നിർമിയ്ക്കണമെന്നാണ് ഇന്ത്യ മുഴുവനുമുള്ള ജയൻ ആരാധകരുടെ ആവിശ്യം.
അതോടൊപ്പം മുളങ്കാടകത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളൂന്നിടത്തും സ്മാരകംനിർമിയ്ക്കാൻ കോർപ്പ റേഷൻ മുന്നോട്ട് വരണമെന്നാണ് മലയാളികളും വർഷങ്ങളായി ആവിശ്യമുന്നയിയ്ക്കുന്നു. കേവലം 2 വർഷം മാത്രം സൂപ്പർ സ്റ്റാർ ആയി നിന്ന് കൊണ്ട് 25 ൽ പരം സൂപ്പർ ഹിറ്റുകൾ മലയാള സിനിമ സമ്മാനിച്ച് കേവലം 41-മത്തെ വയസ്സിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ആ അത്ഭുതപ്രതിഭയ്ക്ക് പ്രണാമം. വക്കംമനോജ്‌,സിനിമഗവേഷകൻ

You May Also Like

കണ്ണുകൾ കൊണ്ടഭിനയിക്കുന്ന രാജേഷ് മാധവൻ

കണ്ണുകൾ കൊണ്ടഭിനയിക്കുന്ന രാജേഷ് മാധവൻ Firaz Abdul Samad 2015 ൽ ഇറങ്ങിയ റാണി പത്മിനിയിലൂടെ…

ഷൈൻ ടോം ഷൂസെടുത്തു എറിഞ്ഞപ്പോൾ പേടി തോന്നിയില്ലെന്ന് വീണ

ഭീഷ്മപർവ്വത്തിൽ ഷൈൻ ടോം ഷൂസെടുത്തു എറിയുന്ന സീനിൽ പേടി തോന്നിയില്ല, അതാണ് താൻ അനങ്ങാതെ അങ്ങനെ…

തമിഴ് മുൻനിര നടനും സംവിധായകനുമായ വിജയ് ആൻ്റണിയുടെ മകൾ മരണപ്പെട്ട നിലയിൽ

തമിഴ് മുൻനിര നടനും സംവിധായകനുമായ വിജയ് ആൻ്റണിയുടെ മകൾ മരണപ്പെട്ട നിലയിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരണം. ചൊവ്വാഴ്ച…

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് സിനിമയാണ് 1921, അന്നത്തെ ബഡ്ജറ്റ് എത്രയെന്നു അറിയാമോ ?

34 Years Of 1921 Arun King ഇന്ത്യൻ സ്വാതന്ത്യ സമരപ്രക്ഷോഭത്തേ കൈകാര്യം ചെയ്യുന്ന മമ്മൂട്ടി…