Untitled-1

ആഗ്രക്കാരനായ  65 വയസ്സുകാരന്‍ റാം ചന്ദ് കുഷ്വാഹയാണ് കഴിഞ്ഞ 25 വര്‍ഷക്കാലമായി താടി നീട്ടി വളര്‍ത്തി 17 അടിയോളം ആക്കിയത്. പക്ഷെ ഇദ്ദേഹത്തിനു ലോക റിക്കോഡില്‍ കയറാന്‍ എന്ത് ചെയ്യണമെന്നറിയില്ല. എന്തായാലും ലോക റിക്കോഡിനോളം പോന്ന താടിയാണിത്.

തന്റെ 40 ആം വയസ്സില്‍ ഷേവ് ചെയ്യുന്ന പരിപാടി നിര്‍ത്തിയതാണന്ന് റാം ചന്ദ് പറയുന്നു. താടി രോമം കൊണ്ട് വിവിധ ഭാവങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം കണ്ടിട്ടാണ് ഈ “വളര്‍ത്തല്‍” ആരംഭിച്ചതെങ്കിലും അതുപോലെ ആകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു സന്യാസിയുടെ അടുക്കല്‍ നിന്നും താടി പിരിഞ്ഞു കെട്ടുന്ന വിദ്യ പഠിച്ച റാം ചന്ദ് അതുപോലെ കൊണ്ട് നടക്കുകയാണിപ്പോള്‍.

ശുദ്ധ ജലം വിറ്റ് ഉപജീവനം നടത്തുന്ന ഇദ്ദേഹം കട്ടിയുള്ള ആഹാരം ഉപേക്ഷിച്ചിട്ട് കാലങ്ങളായി, പാല് മാത്രം കുടിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് റാം ചന്ദ് പറയുന്നു. ഇത്രയും നീളമുള്ള താടി ആരും കാണുന്നത് ഇഷ്ടമല്ലാത്തതിനാല്‍ ചുരുട്ടി തലയില്‍ വെച്ചു കെട്ടിയാണ് ഇദ്ദേഹത്തിന്‍റെ നടപ്പ്. തന്റെ വിലമതിക്കാനാവാത്ത സമ്പാദ്യമാണ് താടി എന്നും ആരും അതില്‍ സ്പര്‍ശിക്കുന്നത് ഇഷ്ടമല്ലന്നും അദ്ദേഹം പറയുന്നു.

നിലവിലുള്ള ലോക റിക്കോഡ്‌ ജയ്പൂര്‍ കാരനായ റാം സിംഗ് ചൌഹാന്‍റെ പേരിലാണ്. 14 അടി നീളമാണ് ആ താടിക്ക്. ലോക റിക്കോഡിനെ ക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ഇദ്ദേഹം പറയുന്നത് ലോക റിക്കോഡില്‍ഒന്നും കാര്യമില്ലന്നാണ്. എന്നാല്‍ നഗര വാസികള്‍ ഇദ്ദേഹത്തെ പ്രശസ്തനാകാനുള്ള തയ്യാറെടുപ്പിലാണ്.

You May Also Like

നിങ്ങളുടെ സൌന്ദര്യം അളക്കാന്‍ ഫിംഗര്‍ ട്രാപ് ടെസ്റ്റ്‌ !

സൌന്ദര്യത്തിനു അളവ് കോലില്ല എന്നാണ് ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സൌന്ദര്യത്തിനു ഇപ്പോള്‍ അളവ് കോലുമായി വന്നിരിക്കുകയാണ് ഒരു ചൈനീസ് സോഷ്യല്‍ മീഡിയ. അവരാണ് ഒരാള്‍ സൌന്ദര്യമുള്ള ആളാണോ അല്ലെയോ എന്ന് കണ്ടുപിടിക്കുവാന്‍ പുതിയ മാര്‍ഗവുമായി നമുക്ക് മുന്‍പിലേക്ക് വന്നിരിക്കുന്നത്.

41 ദിവസം കൂടുമ്പോള്‍ പടം പൊഴിയുന്ന ത്വക്കുമായി ഒരു കുട്ടി…

‘റെഡ് മാന്‍ സിണ്ട്രം’ എന്നറിയപ്പെടുന്ന തോക്ക് രോഗത്തിന് ജന്മനാ അടിമയാണ് ആരി വിബോവ എന്ന 16 കാരന്‍.

ഈ ആനയുടെ പടം ആന തന്നെ വരച്ചു: വീഡിയോ

ഈ ആനയുടെ തുമ്പി കൈയ്യിലേക്ക് ആരോ ഒരു പെയിന്റിംഗ് ബ്രഷ് വച്ചുകൊടുത്തു..!!! മുന്‍പില്‍ ഒരു ക്യാന്‍വാസും..!!!

ഒരു മോഷണം കണ്ടിട്ട് ജീവിതത്തില്‍ ഇത്രയും ചിരിച്ചിട്ടില്ല.. !! ഇവനാണ് ആണ്‍കുട്ടി !!

വളരെ മാന്യമായി നടത്തിയ ഒരു മോഷണം. ! ഒരു കുറ്റവും പറയാനില്ല.. പല തരം മോഷണങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഇങ്ങനൊരു രീതി പരീക്ഷണം ഇതാദ്യമായിരിക്കും !!