എസ്‌ഐ രാജ്‌കുമാറിൽ എവിടേയും മുൻപ് അദ്ദേഹം ചെയ്ത ഒരു കഥാപാത്രത്തിന്റെയും ഛായ വന്നിട്ടില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
397 VIEWS

Remya Raj

ആദ്യ ചിത്രമായ നേരം മുതൽ 2018 ൽ പുറത്തിറങ്ങിയ ആദി വരെ ഏതാണ്ട് എല്ലാ സിനിമകളിലും കോമഡി റോളുകൾ ആയിരുന്നു ഷറഫുദീന് കിട്ടിയ കഥാപാത്രങ്ങൾ. എന്നാൽ താൻ ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന് തോന്നിയത് തിരിച്ചറിഞ്ഞത് പോലെ ആദിയിലെ ശരത് മുതൽ ഷറഫുദ്ധീൻ ചുവടുമാറ്റി.
പിന്നീട് വരത്തൻ, വൈറസ്, അഞ്ചാം പാതിര, നീയും ഞാനും, ആർക്കറിയാം, കുറ്റവും ശിക്ഷയും, പ്രിയൻ ഓട്ടത്തിലാണ്, ഏറെ ചർച്ച ചെയ്യപ്പെട്ട റോഷാക്കിലെ സതീശൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അക്ഷരാർത്ഥത്തിൽ ഷറഫുദ്ധീൻ ഞെട്ടിച്ചു കളഞ്ഞു.

കോമഡി റോളുകൾ ചെയ്യാനാണ് ഏറ്റവും വിഷമം എന്ന് കല്പന മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വളരെ സത്യമായ കാര്യമാണത്. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കർ തുടങ്ങിയവർ സഞ്ചരിച്ച അതെ വഴിയിൽ സഞ്ചാരിച്ചു നമ്മളെ പ്രേക്ഷകരെ ഞെട്ടിക്കാൻ ഭാവിയിൽ ഷറഫുദ്ധീനും ആയേക്കാം.

ഇപ്പൊ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ അദൃശ്യത്തിലും വ്യത്യസ്തമായൊരു വേഷത്തിലാണ് ഷറഫുദ്ധീൻ എത്തിയിരിക്കുന്നത്. ഇതിലെ എസ്‌ഐ രാജ്‌കുമാറിൽ എവിടേയും മുൻപ് അദ്ദേഹം ചെയ്ത ഒരു കഥാപാത്രത്തിന്റെയും ഛായ വന്നിട്ടില്ല. അത്രയും നന്നായിട്ടാണ് അദ്ദേഹം ആ റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഷറഫുദ്ധീന്റെ കാരക്ടർ തന്നെയാണ്. സമയ പരിമിതി കാരണം 1744 White Alto കാണാൻ സാധിക്കാത്തത് കൊണ്ടാണ് ആ സിനിമയെ കുറിച്ചെഴുതാത്തത്.

ഇനിയും നായകനായും വില്ലനായും കാരക്ടർ റോളുകളിലൂടെയും കൊമഡി റോളുകളിലൂടെയും ഒക്കെ വ്യത്യസ്ത കഥാപാത്രങ്ങളായി ഷറഫുദ്ധീൻ തിളങ്ങട്ടെ എന്നാശംസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.