1744 White Alto
2022 | Malayalam
Crime | Dark Comedy
Verdict : Watchable
___________________

Wilson Fisk

ഒരു സാധാരണ സ്റ്റോറിയെ അല്പം വ്യത്യസ്തമായ രീതിയിൽ സമീപിക്കാൻ ശ്രമിച്ചു,എന്നാൽ എങ്ങും എത്താതെ പോയ അപ്പോഴും അത്യാവശ്യം കണ്ടിരിക്കാൻ പറ്റിയൊരു പടമാണ് 1744 White Alto.തിങ്കളാഴ്ച നിശ്ചയം സിനിമയുടെ സംവിധായകൻ എന്നതിന് പുറമെ സിനിമയുടെതായി വന്ന ട്രൈലെർ,പോസ്റ്റേഴ്സ് ഒക്കെ തന്ന ഒരു വെറൈറ്റി വൈബ് ആണ് ഫസ്റ്റ് ഡേ തന്നെ കാണാൻ എന്നെ പ്രേരിപ്പിച്ചത്.സിനിമയുടെ പേര് പോലെ തന്നെ ഒരു പോണ്ടിച്ചേരി രെജിസ്ട്രേഷൻ 1744 White ആൾട്ടോ എന്ന വണ്ടിയുമായി ബന്ധപ്പെട്ട ഒരു കേസ് അന്വേഷണമാണ് പടത്തിന്റെ പ്ലോട്ട്.എന്നാൽ സിനിമയിലേക്ക് വരുമ്പോൾ പലതും മിസ്സിംഗ്‌ ഫീലാണ്.അതിൽ തന്നെ കഥയിലും കുറച്ചു ലൂപ് ഹോൾസ് ഉണ്ട്.

എന്നിലെ പ്രേഷകനിൽ പോസിറ്റീവ് ആയി തോന്നിയത് സിനിമയുടെ കഥ നടക്കുന്ന പശ്ചാത്തലം ഒരുക്കിയരീതി അതൊക്കെ ഒരു കൗബോയ് സിനിമകൾ പോലെ ഒരു വൈബ് തന്നിരുന്നു അതുപോലെ പൊട്ടി ചിരിക്കാൻ ലെവൽ അല്ലേലും നല്ല രീതിയിൽ വർക്ക്‌ ഔട്ട്‌ ആയ ചില കോമഡികൾ,some Sarcastic Moments,സിനിമയുടെ ബാക്ക്ഗ്രൗണ്ട് score&Songs????അതുപോലെ കഥാപാത്രങ്ങളായി വന്നവരുടെ പ്രകടനങ്ങൾ.പെർഫോമൻസ് വൈസ് സ്‌ക്രീനിൽ വന്ന് പോയ എല്ലാവരും നല്ല പെർഫോമൻസ് കാഴ്ചവെച്ചിട്ടുണ്ട്.പ്രതേകിച്ചു main characters ആയി വന്ന ശറഫുദ്ധീൻ,രാജേഷ് മാധവൻ,ആനന്ദ് മന്മധൻ,നവാസ് എന്നിവരുടെ പെർഫോമൻസ് എടുത്തു പറയണം. അതിൽ തന്നെ രാജേഷ് മാധവൻ – ആനന്ദ് എന്നിവരുടെ കോമ്പിനേഷൻ സീനുകൾ കിടിലൻ ആയിരുന്നു.

ഒരു ഓഞ്ഞ കളർ ഗ്രേഡിങ് ആണ് സിനിമയുടെ മെയിൻ നെഗറ്റീവ്. ശെരിക്കും സിനിമക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഗ്രേഡിന് തന്നെയായിരുന്നു അത്, അതുപോലെ കഥ തിരക്കഥയിലേക്ക് മാറിയപ്പോഴുള്ള ചില പ്രശ്നങ്ങളും.മൊത്തത്തിൽ ഒരു Watchable OTT സ്റ്റഫ് ആണ് പടം.തിയേറ്റർ വാച്ച്ന് ഉള്ളതായി പേർസണലി തോന്നിയില്ല എന്നാലും ഒരു മോശം പടമല്ല.ഏറെക്കുറെ സാറ്റിസ്‌ഫൈഡ് ഒക്കെയാണ്

Leave a Reply
You May Also Like

കേരളസമൂഹത്തിൽ ലിംഗവിവേചനം എത്ര സാധാരണമായ ഒന്നാണ് എന്ന് അറിയണമെങ്കിൽ ജോ ആൻഡ് ജോ കണ്ടാൽ മതി

Theju P Thankachan കേരളസമൂഹത്തിൽ ലിംഗവിവേചനം എത്ര സാധാരണമായ ഒന്നാണ് എന്ന് അറിയണമെങ്കിൽ ജോ ആൻഡ്…

ഇത്രയും ഹിറ്റ് ജോഡികൾ ആയിട്ടും നിങ്ങളെന്തുകൊണ്ട് വിവാഹം കഴിച്ചില്ല ? ചാക്കോച്ചന് മറുപടിയുണ്ട്

കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയ ജോഡികൾ ആയി പുറത്തുവന്ന സിനിമയാണ് അനിയത്തിപ്രാവ്. മലയാളത്തിൽ അതുവരെയുണ്ടായിരുന്ന പ്രണയചിത്രങ്ങളുടെ…

ലൈഫ് ഫുൾ ഓഫ് ലൈഫ്, ഓണത്തിന് തീയേറ്ററിൽ

ലൈഫ് ഫുൾ ഓഫ് ലൈഫ്. ഓണത്തിന് തീയേറ്ററിൽ എസ്.റ്റി.ഡി ഫൈവ് ബി എന്ന ഹിറ്റ് ചിത്രത്തിനു…

സിനിമയിലെ ദൃശ്യ ഭാഷയുടെ കരുത്തിനെ വെളിവാക്കിത്തരുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ

സുരൻ നൂറനാട്ടുകര സിനിമയിലെ ദൃശ്യ ഭാഷയുടെ കരുത്തിനെ വെളിവാക്കിത്തരുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ. ജൂറിയുടെ…