അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ ആണ് അനുപമ പരമേശ്വരൻ സിനിമയിലേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ താരത്തിന്റെ ഹെയർ സ്റ്റൈൽ വളരെ പ്രശസ്തി നേടിയിരുന്നു. എന്നാൽ താരത്തിന് തെലുങ്ക് സിനിമാമേഖലയാണ് കൂടുതൽ അവസരങ്ങൾ തുറന്നിട്ടത്. അനുപമയുടെ ഏറ്റവും പുതിയ ചിത്രമാണ് ’18 പേജെസ്’.പല്‍നാട്ടി സൂര്യ പ്രതാപ് സംവിധാനം ചെയ്ത ചിത്രം ‘കാര്‍ത്തികേയ 2′ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ’18 പേജെസ്’. ഇപ്പോൾ ചിത്രത്തിന്റെ തിയറ്ററിക്കല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 23 ന് റിലീസ് ചെയ്യും. സംഗീത സംവിധാനം : ഗോപി സുന്ദർ , ഛായാഗ്രാഹണം : എ വസന്ത് , ചിത്രസംയോജനം : നവീൻ നൂലി.

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ് യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?
തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ