Share The Article

20724703

200 വര്‍ഷം പ്രായമുള്ള ഭീമാകാരനായ മത്സ്യത്തെ കണ്ടെത്തി. അലാസ്‌കയില്‍ ഫിഷര്‍മാന്‍ ആയ ഹെന്റി ലെയ്ബ്മാനാണ് 32 ഇഞ്ച് നീളമുള്ള റോക്ക്ഫിഷ് എന്ന ഭീമനെ തന്റെ വലയില്‍ കുരുക്കിയത്. 39 പൗണ്ട് ഭാരമുള്ള മത്സ്യത്തിന് ഏകദേശം 200 വര്‍ഷം പ്രായമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സിയാറ്റിലിലാണ് ഇപ്പോള്‍ മത്സ്യത്തെ സൂക്ഷിച്ചിരിക്കുന്നത്.

1813-ല്‍ പ്രസിഡന്റ് ജെയിംസ് മഡിസണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്താണ് ഈ മത്സ്യത്തിന്റെ ജനനം എന്ന് കരുതപ്പെടുന്നു.