വിജയ് സേതുപതിയുടെ ആദ്യ മലയാളചിത്രം, മികച്ച സിനിമാനുഭവം തന്നെയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
531 VIEWS

Ash Wanth

ഹോട്ട്സ്റ്റാറിൽ ആയതുകൊണ്ട് 12 മണി കൃത്യം അയാലെ ചിത്രം കാണാൻ ആവുകയുള്ളൂ എന്ന് അറിയാമായിരുന്നു. കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയതുകൊണ്ട് 12 മണി ആകാൻ നിന്നു ചിത്രം കണ്ടു. ഈ ചിത്രത്തിൽ ഞാൻ എന്തുകൊണ്ട് പ്രതീക്ഷ വെച്ചു എന്ന് ചോദിച്ചാൽ എനിക്കേറ്റവും ഇഷ്ടപെട്ട നടിമാരിൽ ഒരാൾ ആണ് നിത്യ മേനോൻ. പിന്നെ വിജയ് സേതുപതി ആദ്യമായി ഒരു മലയാള ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്നു എന്നുള്ളതും എന്നെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ച ഒരു കാര്യമാണ്.

ഒരു എഴുത്തു കാരന്റെ കൊലപാതകത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഗൗരിശങ്കർ എന്ന എഴുത്തുകാരനായി വേഷമിട്ടത് വിജയ് സേതുപതിയാണ്… പുള്ളി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്… ആ കഥാപാത്രത്തിനെക്കുറിച്ച് ഒരു ബ്രീഫ് നൽകാൻ ഒക്കെ സാധിച്ചിട്ടുണ്ട്… നന്നായി തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുമുണ്ട്. നിത്യ മേനോന്റെ കഥാപാത്രത്തിന്റെ പേര് ഈ ചിത്രത്തിൽ പരാമർശിക്കുന്നതായി ഞൻ ശ്രദ്ധിച്ചില്ല. ചിലപ്പോൾ എന്റെ ശ്രദ്ധയിൽ പെടാത്തതാവാം… നിത്യ മേനോന്റെ കഥാപത്രം എങ്ങനെ ഗൗരിശങ്കർ എന്ന കഥാപാത്രവുമായി ബന്ധപ്പെടുന്നു എന്നുള്ളടുത്ത് നിന്നാണ് കഥ മുന്നോട്ട് പോവുന്നത്.

ഇന്ന് നമ്മുടെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുന്നതിനെ ക്കുറിച്ചൊക്കെ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട് ചിത്രത്തിൽ… ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു ചിത്രം തന്നെയാണ് ഇത്. ചിത്രത്തിന്റെ മേന്മകളെ കുറിച്ച് പറയാനാണെങ്കിൽ ചിത്രം മുന്നോട്ട് വെക്കുന്ന പ്രമേയത്തെയും ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയത്തെയും പ്രേക്ഷകരുമായി സംവദിക്കാൻ സംവിധായികയ്ക്ക് കഴിയുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രണ്ട് അഭിനേതാക്കളുടെ പ്രകടനവും വളരെ നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട്. നിത്യ മേനോന്റെ കഥാപാത്രം ആവശ്യപ്പെടുന്ന ചില ഇമോഷൻസ് ഒക്കെ കണക്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ഇന്ദ്രജിത് സുകുമാരൻ ഇന്ദ്രൻസ്, ദീപക് പറമ്പോൽ, ശ്രീകാന്ത് മുരളി, എന്നിവരാണ്‌… പശ്ചാത്തലസംഗീതം നന്നായി തോന്നി.പാട്ടുകൾ അത്ര നന്നായി തോന്നിയില്ല… ഗോവിന്ദ് വസന്തയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചിത്രത്തിന്റെ ഒരു ആമ്പിയൻസ് ക്രിയേറ്റ് ചെയ്യുന്നതിൽ സഹായകം ആയിട്ടുണ്ട്.അവസാനത്തോടടുക്കുമ്പോൾ ചിലയിടങ്ങളിൽ തിരക്കഥ കണക്ട് ആവാത്ത പോലെ തോന്നിയിട്ടുണ്ട്.ചിത്രത്തിന്റെ പ്രമേയവും അതിലൂടെ പറയാൻ ആഗ്രഹിക്കുന്ന രാഷ്‌ട്രീയവും പ്രേഷകർക്ക് കണക്ട് ആവുന്ന രീതിയിൽ തന്നെ ഇന്ദു വി എസ് ഒരുക്കിയിട്ടുണ്ട്. 19(1)(a) മികച്ച ഒരു ചിത്രമായിട്ടാണ് എനിക്കനുഭവപ്പെട്ടത്.

My Rating 3.25/5

**

Krishnakishor Varma

പറയാൻ ശ്രമിക്കുന്ന വിഷയം മൂലം അതിഗംഭീരം ആയും എന്നാൽ സിനിമയുടെ ട്രീറ്റ്മെന്റ് മൂലം ചിലയിടത്തൊക്കെ ശരാശരി ആയും തോന്നുന്ന ഇന്ദു വിഎസ് എന്ന സംവിധായകയുടെ വരവ് അടയാളപ്പെടുത്തുന്ന 19 1 a.

വളരെ ശക്തമായ കാലികപ്രസക്തമായ വിഷയം ആണ് സിനിമ ചർച്ച ചെയ്യുന്നത്, എതിർക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും നിശബ്ദരാക്കുന്ന ഉന്മൂലനം ചെയ്യാൻ പോലും മടിക്കാത്ത വളർന്നു വരുന്ന ഫാസിസ്റ്റ് മനോഭാവം നിറഞ്ഞ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തെ വളരെ ഭംഗിയായി സിനിമ ഓർമിപ്പിക്കുന്നുണ്ട് പ്രത്യേകിച്ച് ഗൗരി ലങ്കേഷ് വധം പോലുള്ള റിയൽ ലൈഫ് ഇൻസിഡന്റ്സ് .

പ്രകടനങ്ങളിലേക്ക് വന്നാൽ നിത്യ മേനോൻ ആണ് സിനിമയിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് ചില ഇടങ്ങളിൽ സ്വന്തം ഡബ്ബിങ് ഒരു പരിമിതി ആയി തോന്നി എന്നതൊഴിച്ചാൽ ആ വേഷം നിത്യ മികച്ചതാക്കിയിട്ടുണ്ട്, ഒരു extended cameo പോലെ വന്നു പോകുന്ന വിജയ് സേതുപതിയും മികച്ച പ്രകടനം തന്നെയാണ് നൽകുന്നത്. But why Vijay Sethupathi എന്നൊരു ചോദ്യം സിനിമയിൽ ഉടനീളം എനിക്ക് തോന്നിയിരുന്നു എല്ലാത്തിനുമുപരി പുള്ളിയുടെ സിസ്റ്റർ ആയിട്ട് വരുന്ന ശ്രീലക്ഷ്മി ഒക്കെ മലയാളം തന്നെ പറയുമ്പോൾ വിജയ് സേതുപതിയുടെ കഥാപാത്രം മാത്രം തമിഴിലും പാതി മലയാളത്തിലും സംസാരിക്കുന്നതും എന്നാൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ മലയാളത്തിൽ മികച്ച കൃതികൾ എഴുതുന്നു എന്നതും ഒരല്പം അവ്യക്തത ആയി അനുഭവപ്പെട്ടു.

ചെറിയ റോളുകൾ ആണെങ്കിലും ഇന്ദ്രജിത്തും ഇന്ദ്രൻസും നോട്ടബിൾ പ്രകടനങ്ങൾ കാഴ്ച വെക്കുന്നുണ്ട് ഒപ്പം നല്ലൊരു വേഷവുമായി ശ്രീകാന്ത് മുരളിയും. തന്റെ നിസ്സഹായതയെ പോലും ഒരു ഉദാസീനതയോടെ സമീപിക്കുന്ന സ്വന്തമായി ഒരു തീരുമാനം എടുക്കാൻ ഇന്നും സ്വാതന്ത്ര്യം ഇല്ലാത്ത പല പെൺകുട്ടികളുടെയും പ്രതിനിധി ആയ അതുല്യ ആഷാഠത്തിന്റെ റോളും നന്നായിരുന്നു.

ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതവും മനേഷ് മാധവന്റെ ക്യാമറയും സിനിമയോട് ചേർന്ന് നിന്നു.  19 1 a ഒരു കുറ്റമറ്റ സിനിമ ഒന്നും അല്ല എങ്കിലും ചർച്ച ചെയ്യപ്പെടേണ്ട സിനിമ തന്നെയാണ് അതിന്റെ ഉള്ളടക്കം ആയാലും സ്പൂൺ ഫീഡ് ചെയ്യാതെ തന്നെ വളരെ വലിയ ഒരു സ്റ്റേറ്റ്മെൻറ് പറഞ്ഞു വെക്കുന്ന ആ ലാസ്റ്റ് ഷോട്ട് ആയാലും.മലയാള സിനിമക്ക് ഇനിയും മികച്ച സിനിമകൾ ഇന്ദു vs ഇൽ നിന്ന് പ്രതീക്ഷിക്കാം എന്ന ഉറപ്പ് സിനിമ നൽകുന്നു. 19 1 a is indulging.

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.