മുന്‍ നാസ ജീവനക്കാരിയും ശാസ്ത്രജ്ഞയും ആണെന്ന് അവകാശപ്പെടുന്ന സ്ത്രീ ഒരു റേഡിയോ പ്രോഗ്രാമിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ശാസ്ത്ര കുതുകികള്‍ ആയ നമ്മെ ഞെട്ടിക്കുന്നതാണ്. ശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിക്കുന്ന ആ രഹസ്യം പക്ഷെ നീണ്ട 27 വര്‍ഷത്തോളം രഹസ്യമായി തന്നെ കിടന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴത്തെ മാര്‍സ് ക്യൂരിയോസിറ്റി റോവറിന്റെ മുത്തച്ചനായ വൈകിംഗ് ലാന്‍ഡറിന്റെ ക്യാമറയിലാണ് രണ്ടു മനുഷ്യരെ ഈ സ്ത്രീ കണ്ടത്. അതാണിപ്പോള്‍ ഒരു റേഡിയോ പ്രോഗ്രാമിനിടെ സ്ത്രീ വെളിപ്പെടുത്തിയതും.
ജാക്കി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയാണ്കോസ്റ്റ് ടു കോസ്റ്റ് എ എം റേഡിയോ പ്രോഗ്രാമിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്നത്തെ ചൊവ്വ പര്യവേഷണ വാഹനം ആയിരുന്ന വൈകിംഗ് ലാന്‍ഡറിന് നേരെ സ്പേസ് സ്യൂട്ടും ധരിച്ചു കൊണ്ട് രണ്ടു പേര് സാവധാനം നടന്നു വരുന്നതായാണ് ഇവര്‍ കണ്ടത്. നാസയില്‍ ജോലി ചെയ്യവേ അവരും മറ്റു 6 സഹ ജോലിക്കാരും മള്‍ട്ടിപ്പിള്‍ സ്ക്രീനില്‍ നോക്കിയിരിക്കവെയാണ് ഇവരുടെ സ്ക്രീനില്‍ ആ ദൃശ്യങ്ങള്‍ തെളിഞ്ഞത്.
വൈകിംഗ് ലാന്‍ഡര്‍ ചൊവ്വാ പ്രതലത്തിലൂടെ ഓടി നടക്കുന്നതിനിടയില്‍ ആണ് ഈ കാര്യം സംഭവിച്ചത്. സംഭവത്തെ കുറിച്ച് നാസയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. സാധാരണ പോലെ നാസ ഇതിനെ വെറും തമാശ വാര്‍ത്തയായി തള്ളാനാണ് സാധ്യത.
അതെ സമയം ഈ വാര്‍ത്ത വായിക്കുന്ന നമ്മള് മലയാളികള്‍ക്ക് നമ്മുടെ സ്വന്തം മമ്മൂക്കയാണ് ഓര്‍മ്മ വരിക. പ്രസിദ്ധമായ ആ കോമഡിയും.