1979 നവംബർ 7, ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ചരിത്രം കുറിച്ച ദിവസമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
9 SHARES
103 VIEWS

ഇന്ത്യയുടെ ആദ്യ കംഗാരു വധം

Suresh Varieth

1979 നവമ്പർ 7… ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ചരിത്രം കുറിച്ച ദിവസമാണ്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ, ലോക ക്രിക്കറ്റിൽ പറയത്തക്ക നേട്ടങ്ങൾ ഒന്നുമില്ലാതിരുന്ന ഇന്ത്യയെന്ന കുഞ്ഞൻമാർ ആദ്യമായി ഒരു ടെസ്റ്റ് സീരീസ് കൈക്കലാക്കിയ ദിനമാണിത്….. ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥനായ സണ്ണി ഗാവസ്കറുടെ നായകത്വത്തിൽ, ഇന്ത്യയുടെ അതികായരായ കപിൽ, വെങ്സാർക്കർ, വിശ്വനാഥ് , കിർമാണി, കഴ്സൻ ഗാവ്റി എന്നിവർ ഉൾപ്പെട്ട ടീം , കിം ഹ്യൂസിൻ്റെ നേതൃത്വത്തിൽ വന്ന ഓസീസിനെ ഇന്ത്യൻ മണ്ണിൽ 2-0 നു പരാജയപ്പെടുത്തി അവർക്കെതിരെ ആദ്യ ടെസ്റ്റ് സീരീസ് ജയം നേടിയിട്ട് നാൽപ്പത്തിമൂന്ന് വർഷങ്ങൾ കഴിഞ്ഞു.

സുദീർഘമായ ആറു ടെസ്റ്റ് പരമ്പരക്കായി കിം ഹ്യൂസിൻ്റെ കീഴിൽ അലൻ ബോർഡറും ഗ്രഹാം യാലൊപ്പുമെല്ലാം ഇന്ത്യയിലേക്കു വരുമ്പോൾ, ആദ്യ ലോകകപ്പ് ഫൈനലിസ്റ്റുകൾ ഒരു മികച്ച വിജയം സ്വപ്നം കണ്ടിരുന്നു. ഉപഭൂഖണ്ഡത്തിലെ അപകടകാരികളായ ബേദി- ചന്ദ്ര-പ്രസന്ന ത്രയം അരങ്ങൊഴിഞ്ഞതിനു ശേഷം ഇന്ത്യ പരീക്ഷിക്കുന്ന ദിലീപ് ദോഷി – ശിവലാൽ യാദവ് ജോഡി അരങ്ങേറിയ പരമ്പര കൂടിയായിരുന്നത്. ഇന്ത്യക്ക് വേണ്ടി ന്യൂ ബോളെടുത്തത് കരിയറിൻ്റെ സായന്തനത്തിലെത്തിയ കഴ്സൻ ഗാവ്റിക്കൊപ്പം ഭാവി വാഗ്ദാനമെന്ന് വാഴ്ത്തപ്പെട്ടിരുന്ന കപിൽദേവായിരുന്നു.

കാൺപൂരിലെ മൂന്നാം ടെസ്റ്റിൽ 153 റൺസിനു പരാജയപ്പെട്ട് ആറാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 1- 0 നു പിന്നിലായി വാംഖഡെയിൽ ഇറങ്ങിയ ഓസീസിന് മുഖം രക്ഷിക്കാൻ ഒരു വിജയം അനിവാര്യമായിരുന്നു. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ പക്ഷേ, ക്യാപ്റ്റൻ ഗാവസ്കറും (123) ചേതൻ ചൗഹാനും (73) നൽകിയ അടിത്തറയിൽ മുന്നോട്ട് കുതിച്ചു. മൂന്ന് വിക്കറ്റ് പോകുമ്പോൾ നൈറ്റ് വാച്ച്മാനായി എത്തിയ സയിദ് കിർമാണി (101)യുടെയും എട്ടാമനായി വന്ന് 86 റൺസ് നേടിയ കഴ്സൻ ഗാവ്റിയുടെയും അവിസ്മരണീയ പ്രകടനങ്ങളോടെ തങ്ങളുടെ ഇന്നിംഗ്സ് 458-8 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു.

മറുപടി ബാറ്റിങ്ങ് തുടങ്ങിയ ഓസീസിന് പക്ഷേ നിലം തൊടാനായില്ല. പുതിയ കണ്ടെത്തലുകളായ ദോഷി – യാദവ് സ്പിൻ ദ്വയം ഒമ്പത് വിക്കറ്റുകൾ പങ്കിട്ടെടുത്തപ്പോൾ 160 ന് ഓൾ ഔട്ടായി ഫോളോഓൺ ചെയ്ത ഓസീസിനായി ഗ്രഹാം യാലപ്പ് 60 റൺസോടെ ഒരു വിഫല ശ്രമം നടത്തി….. രണ്ടാമിന്നിങ്ങ്സിലും കഥ മറ്റൊന്നായില്ല. ക്യാപ്റ്റൻ ഹ്യൂസും ബോർഡറും പൊരുതിയെങ്കിലും 4 വിക്കറ്റ് നേടിയ കപിലും 3 വിക്കറ്റ് നേടിയ ദിലീപ് ദോഷിയും അവരെ 198 ൽ ഒതുക്കി ഇന്ത്യക്ക് ഇന്നിങ്സിൻ്റെയും 100 റൺസിൻ്റെയും ടെസ്റ്റ് വിജയവും ചരിത്ര മുഹൂർത്തവും സമ്മാനിച്ചു. ഇന്ത്യയുടെ ആദ്യ കങ്കാരു വധം
1979 നവമ്പർ 7… ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ചരിത്രം കുറിച്ച ദിവസമാണ്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ, ലോക ക്രിക്കറ്റിൽ പറയത്തക്ക നേട്ടങ്ങൾ ഒന്നുമില്ലാതിരുന്ന ഇന്ത്യയെന്ന കുഞ്ഞൻമാർ ആദ്യമായി ഒരു ടെസ്റ്റ് സീരീസ് കൈക്കലാക്കിയ ദിനമാണിത്….. ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥനായ സണ്ണി ഗാവസ്കറുടെ നായകത്വത്തിൽ, ഇന്ത്യയുടെ അതികായരായ കപിൽ, വെങ്സാർക്കർ, വിശ്വനാഥ് , കിർമാണി, കഴ്സൻ ഗാവ്റി എന്നിവർ ഉൾപ്പെട്ട ടീം , കിം ഹ്യൂസിൻ്റെ നേതൃത്വത്തിൽ വന്ന ഓസീസിനെ ഇന്ത്യൻ മണ്ണിൽ 2-0 നു പരാജയപ്പെടുത്തി അവർക്കെതിരെ ആദ്യ ടെസ്റ്റ് സീരീസ് ജയം നേടിയിട്ട് നാൽപ്പത്തിമൂന്ന് വർഷങ്ങൾ കഴിഞ്ഞു.

സുദീർഘമായ ആറു ടെസ്റ്റ് പരമ്പരക്കായി കിം ഹ്യൂസിൻ്റെ കീഴിൽ അലൻ ബോർഡറും ഗ്രഹാം യാലൊപ്പുമെല്ലാം ഇന്ത്യയിലേക്കു വരുമ്പോൾ, ആദ്യ ലോകകപ്പ് ഫൈനലിസ്റ്റുകൾ ഒരു മികച്ച വിജയം സ്വപ്നം കണ്ടിരുന്നു. ഉപഭൂഖണ്ഡത്തിലെ അപകടകാരികളായ ബേദി- ചന്ദ്ര-പ്രസന്ന ത്രയം അരങ്ങൊഴിഞ്ഞതിനു ശേഷം ഇന്ത്യ പരീക്ഷിക്കുന്ന ദിലീപ് ദോഷി – ശിവലാൽ യാദവ് ജോഡി അരങ്ങേറിയ പരമ്പര കൂടിയായിരുന്നത്. ഇന്ത്യക്ക് വേണ്ടി ന്യൂ ബോളെടുത്തത് കരിയറിൻ്റെ സായന്തനത്തിലെത്തിയ കഴ്സൻ ഗാവ്റിക്കൊപ്പം ഭാവി വാഗ്ദാനമെന്ന് വാഴ്ത്തപ്പെട്ടിരുന്ന കപിൽദേവായിരുന്നു.

കാൺപൂരിലെ മൂന്നാം ടെസ്റ്റിൽ 153 റൺസിനു പരാജയപ്പെട്ട് ആറാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 1- 0 നു പിന്നിലായി വാംഖഡെയിൽ ഇറങ്ങിയ ഓസീസിന് മുഖം രക്ഷിക്കാൻ ഒരു വിജയം അനിവാര്യമായിരുന്നു. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ പക്ഷേ, ക്യാപ്റ്റൻ ഗാവസ്കറും (123) ചേതൻ ചൗഹാനും (73) നൽകിയ അടിത്തറയിൽ മുന്നോട്ട് കുതിച്ചു. മൂന്ന് വിക്കറ്റ് പോകുമ്പോൾ നൈറ്റ് വാച്ച്മാനായി എത്തിയ സയിദ് കിർമാണി (101)യുടെയും എട്ടാമനായി വന്ന് 86 റൺസ് നേടിയ കഴ്സൻ ഗാവ്റിയുടെയും അവിസ്മരണീയ പ്രകടനങ്ങളോടെ തങ്ങളുടെ ഇന്നിംഗ്സ് 458-8 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു.

മറുപടി ബാറ്റിങ്ങ് തുടങ്ങിയ ഓസീസിന് പക്ഷേ നിലം തൊടാനായില്ല. പുതിയ കണ്ടെത്തലുകളായ ദോഷി – യാദവ് സ്പിൻ ദ്വയം ഒമ്പത് വിക്കറ്റുകൾ പങ്കിട്ടെടുത്തപ്പോൾ 160 ന് ഓൾ ഔട്ടായി ഫോളോഓൺ ചെയ്ത ഓസീസിനായി ഗ്രഹാം യാലപ്പ് 60 റൺസോടെ ഒരു വിഫല ശ്രമം നടത്തി….. രണ്ടാമിന്നിങ്ങ്സിലും കഥ മറ്റൊന്നായില്ല. ക്യാപ്റ്റൻ ഹ്യൂസും ബോർഡറും പൊരുതിയെങ്കിലും 4 വിക്കറ്റ് നേടിയ കപിലും 3 വിക്കറ്റ് നേടിയ ദിലീപ് ദോഷിയും അവരെ 198 ൽ ഒതുക്കി ഇന്ത്യക്ക് ഇന്നിങ്സിൻ്റെയും 100 റൺസിൻ്റെയും ടെസ്റ്റ് വിജയവും ചരിത്ര മുഹൂർത്തവും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ