പുതിയ തലമുറ കൊടി നാട്ടിയ 1984

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
185 VIEWS

🌷പുതിയ തലമുറ കൊടി നാട്ടിയ 1984🌷

Lenkesh K Balachandran

മമ്മൂട്ടിയും മോഹൻലാലും മേനകയും സീമയും ഉൾപ്പെടുന്ന പുതിയ തലമുറ ‘കൊടി നാട്ടി’എന്നാണ് 1984-ലെ സിനിമകളെ മുൻനിർത്തി 1985 ജനുവരിയിൽ വന്ന പത്രാവലോകനം.14 ഡബ്ബിങ് സിനിമകൾ ഉൾപ്പെടെ 120സിനിമകൾ പ്രദർശനത്തിനെത്തിയ 1984-ൽ മമ്മൂട്ടിക്ക് 35 സിനിമകൾ ഉണ്ടായിരുന്നു.പ്രേംനസീറിന്റെ സർവ്വകാല റെക്കോർഡ് മമ്മൂട്ടി തകർത്തു എന്നായിരുന്നു പത്രങ്ങൾ നൽകിയ റിപ്പോർട്ട്‌. 1984-ൽ പ്രേംനസീറിന് 16 സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കൊല്ലം 26 സിനിമകളിൽ അഭിനയിച്ച മോഹൻലാലിനായിരുന്നു രണ്ടാം സ്ഥാനം.

രതീഷും സുകുമാരനും 21 സിനിമകളുമായി മൂന്നാം സ്ഥാനം പങ്കിട്ടപ്പോൾ, ശങ്കർ 20 സിനിമകളുമായി നാലാം സ്ഥാനം നേടി… നടിമാരിൽ മേനകയും, സീമയും എറ്റവും കൂടുതൽ സിനിമകളിൽ നായികമാരായി. എറ്റവും കൂടുതൽ സിനിമകൾക്ക് അക്കൊല്ലം പാട്ടുകൾ എഴുതിയത് പൂവച്ചൽ ഖാദർ ആയിരുന്നു(39 സിനിമകൾക്ക്)രണ്ടാം സ്ഥാനം 10 സിനിമകൾക്ക് പാട്ടുകൾ എഴുതിയ ബിച്ചു തിരുമല ആയിരുന്നു… ശ്യാമാണ് എറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത് (21സിനിമകൾ) . രണ്ടാം സ്ഥാനം എ.ടി. ഉമ്മറിനായിരുന്നു (20പടങ്ങൾ).

ഹാസ്യനടന്മാരിൽ മാള അരവിന്ദൻ 25 പടങ്ങളുമായി ഒന്നാം സ്ഥാനം നേടി.. 23 പടങ്ങളുമായി ജഗതി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു.. ജോഷിയാണ് ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത്.. യേശുദാസും, ജാനകിയും ഏറ്റവും കൂടുതൽ പാട്ടുകൾ പാടി… ആൾക്കൂട്ടത്തിൽ തനിയേ, സന്ദർഭം, കാണാമറയത്ത്, മൈ ഡിയർ കുട്ടിച്ചാത്തൻ, അക്ഷരങ്ങൾ ഒക്കെ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടി.

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം