Bineesh K Achuthan 

മലയാള സിനിമയിലെ പ്രധാന റിലീസ് സീസണുകളിൽ ഒന്നാണ് ഓണം. ഓണം വിപണി ലക്ഷ്യമാക്കി ഓണത്തിന് മുമ്പും ശേഷവുമായി ധാരാളം ചിത്രങ്ങൾ ഒരുമിച്ച് റിലീസാകാറുണ്ട്. പല ബിഗ് ബജറ്റ് സൂപ്പർതാര ചിത്രങ്ങളും ഓണ വിപണി മുന്നിൽ കണ്ടാണ് റിലീസ് ഡേറ്റ് തീരുമാനിക്കുന്നത് പോലും. എന്നാൽ അപൂർവമായിട്ടാണെങ്കിലും വമ്പൻ ഹൈപ്പിൽ വരുന്ന ഇത്തരം ബിഗ് ബജറ്റ് സൂപ്പർ താര ചിത്രങ്ങളെ അട്ടിമറിച്ച് കൊണ്ട് താരതമ്യേന ചെറിയ ബജറ്റിലുള്ള താര രഹിത ചിത്രങ്ങൾ വിജയം നേടാറുണ്ട്. എന്റെ ഓർമ്മയിലെ അത്തരത്തിലുള്ള ഒരു സീസണായിരുന്നു 1996 – ലെ ഓണം.

ഓണ വിപണി മുന്നിൽ കണ്ട് ഒരാഴ്ച്ചക്കുള്ളിൽ ഏകദേശം 5 മലയാള ചിത്രങ്ങളാണ് അന്ന് റിലീസായത്. ഒപ്പം തന്നെ ഒരു തമിഴ് ചിത്രവും. മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥം, മോഹൻലാലിന്റെ ദി പ്രിൻസ്, സുരേഷ് ഗോപിയുടെ യുവതുർക്കി, ജയറാമിന്റെ തൂവൽ കൊട്ടാരവും ദില്ലിവാല രാജകുമാരനും. ഒപ്പം, കെ.ടി.കുഞ്ഞുമോൻ നിർമ്മിച്ച് ബിഗ് ബജറ്റ് തമിഴ് ചിത്രം കാതൽ ദേശവും. ജയറാമിന്റെ രണ്ട് ചിത്രങ്ങളും മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ബജറ്റിലുള്ളവയായിരുന്നു. എന്നാൽ പൂർണ്ണമായും അന്യ സംസ്ഥാനങ്ങളിൽ ചിത്രീകരിക്കുകയും അന്യഭാഷാ പ്രേക്ഷകരെ കൂടി ലക്ഷ്യം വക്കുകയും ചെയ്യത്തക്കവിധം ഉയർന്ന ബജറ്റിലായിരുന്നു മറ്റ് ചിത്രങ്ങളെല്ലാം തന്നെ.

യുവ പ്രേക്ഷകരെല്ലാവരും റിലീസ് വേളയിൽ ബിഗ് ബജറ്റിലുള്ള മൂന്ന് സൂപ്പർ താര ചിത്രങ്ങൾക്കും തമിഴ് ചിത്രത്തിനും ഇടിച്ചു കയറി. കേവലം കെട്ടു കാഴ്ച്ചകളിലുപരി കാമ്പുള്ള ഒരു കഥയോ കഥാ സന്ദർഭങ്ങളോ ഇല്ലാത്ത ആ ചിത്രങ്ങളെല്ലാം താമസിയാതെ തന്നെ പ്രേക്ഷകാഭിപ്രായം എതിരായി ബോക്സ് ഓഫീസ് ദുരന്തങ്ങളായി മാറി. അതേസമയം നർമ്മത്തിൽ പൊതിഞ്ഞ സാധാരണക്കാരന്റെ കഥയുമായി വന്ന ജയറാമിന്റെ തൂവൽ കൊട്ടാരം അട്ടിമറി വിജയം നേടി. ഒപ്പം തന്നെ ദില്ലിവാല രാജകുമാരനും. ലോഹിതദാസിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരം അങ്ങനെ ഓണം വിന്നറായി മാറി.

Leave a Reply
You May Also Like

16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയേറ്ററിലേക്ക്

16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയേറ്ററിലേക്ക് ബ്ലെസ്സി സംവിധാനം നിർവഹിച്ചു ,പൃഥ്വിരാജ് സുകുമാരൻ നായകനായ ,എ…

തന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല, ചതുരത്തിൽ കാണിച്ചത് തന്റെ കാലുകൾ തന്നെയെന്ന് സ്വാസിക

സ്വാസികയുടെ ഏറ്റവും പുതിയ ചിത്രമായ ചതുരം പ്രക്ഷകശ്രദ്ധ ആകർഷിക്കുകയാണ്. സിദ്ധാർഥ് ഭരതൻ ആണ് ചിത്രം സംവിധാനം…

പോൺ സ്റ്റാറിൽ നിന്ന് ബോളിവുഡ് സ്റ്റാറിലേക്കുള്ള സണ്ണി ലിയോണിന്റെ യാത്ര

ഒരു പോൺ മൂവി സെലിബ്രിറ്റിയിൽ നിന്ന് ബോളിവുഡ് രാജ്ഞിയിലേക്കുള്ള സണ്ണി ലിയോൺ മാറിയത് അതിശയിപ്പിക്കുന്ന കാര്യമല്ല.…

പോണോഗ്രാഫിക് സിനിമകളിൽ അഭിനയിച്ച് ലോകമെമ്പാടും പ്രശസ്തയായ നടി മിയ ഖലീഫയുടെ യഥാർത്ഥ പേര് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

ലെബനീസ്-അമേരിക്കൻ അഡൽറ്റ് മോഡലും അശ്ലീലചലച്ചിത്രങ്ങളിലെ നായികയുമാണ് മിയ ഖലീഫ അഥവാ മിയ കാലിസ്റ്റ. പോണോഗ്രാഫിക് സിനിമകളിൽ…