2 ദിവസം അന്ധനായി നടന്ന ഈ മലയാളി നടനെ ആരും തിരിച്ചറിഞ്ഞില്ല !

252

13tvf_boban_JPG_1682561f

ഹൈദരാബാദ് നഗരത്തിലെ തെരുവുകളിലും ഷോപ്പിംഗ് മാളുകളിലും കാണാന്‍ സുമുഖനായ ഈ അന്ധന്‍ 2 ദിവസമായി നടക്കുകയാണ്. വടി കുത്തിപ്പിടിച്ച് മെല്ലെ മെല്ലെ നടന്നു നീങ്ങുന്ന അയാളെ സഹായിക്കുവാന്‍ ഇടക്ക് നല്ല മനസ്കരായ വഴിയാത്രക്കാരും വരുന്നുണ്ട്. മലയാളികള്‍ എവിടെയും കാണുമല്ലോ പണി കൊടുക്കുവാന്‍, ഒരു തവണ റസ്റ്ററന്റില്‍ വച്ച് മലയാളി കുടുംബം തിരിച്ചറിഞ്ഞെങ്കിലും വളരെ സൂത്രത്തില്‍ യഥാര്‍ഥ അന്ധനാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹം തടിതപ്പുകയാണ് ഈ സുപ്രസിദ്ധ മലയാളി താരം ചെയ്തത്. ഇനി ഏതാണീ മലയാളി താരം എന്നറിയേണ്ടേ?

ജയസൂര്യയുടെ ഹിറ്റ് സിനിമകളായ പുണ്യാളന്‍ അഗര്‍ബത്തീസിനും ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെനിനും ശേഷം അദ്ദേഹം അന്ധനായി അഭിനയിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച് ബോബന്‍സാമുവല്‍ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ ഹൈദ്രാബാദാണ്. നടന്‍ ജയസൂര്യ രണ്ടു ദിവസം ഹൈദരാബാദിലെ തെരുവുകളിലും ഷോപ്പിങ് മാളുകളിലും റസ്റ്ററന്റിലും പാര്‍ക്കിലും വടി കുത്തിപ്പിടിച്ച് അന്ധനായി നടന്നപ്പോള്‍ ഇത് മലയാളത്തിലെ പ്രശസ്ത നടനാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.

പേരിട്ടിട്ടില്ലാത്ത ഈ സിനിമയില്‍ അന്ധനായ ക്രിക്കറ്റ് താരത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അന്ധ വേഷം മോശമാകരുതെന്നു നായകനും സംവിധായകനും നിര്‍ബന്ധമുള്ളതിനാല്‍ അഭിനയിച്ചു പരിശീലിക്കാന്‍ തീരുമാനികയും,അതിനു പറ്റിയസ്ഥലം ഹൈദരാബാദാണെന്ന് മനസിലാക്കി അങ്ങോട്ട് പോവുകയുമാണ് ഉണ്ടായത്. കേരളത്തില്‍ പരിശീലിച്ചാല്‍ ആളുകളുടെ ശല്യം കാരണം ഒന്നും നടക്കില്ലെന്നു മനസിലാക്കിയതിനാലാണ് ഹൈദരാബാദ്, തിരഞ്ഞെടുത്തത്.

ഫോര്‍ട്ട്‌കൊച്ചിക്കാരനായ ആരോണ്‍ എന്ന അന്ധന്റെ വേഷമാണ് ജയസൂര്യ ഇതില്‍ ചെയ്യുന്നത്. ചെറുപ്പത്തിലെ കാഴ്ച്ചനഷ്ടപ്പെട്ട ഇദ്ദേഹം, എല്ലാ കാര്യങ്ങളെയും പോസിറ്റീവ് രീതിയില്‍ കാണുകയും കാഴ്ചാവൈകല്ല്യമുള്ളവര്‍ക്കായി ഒരു ക്രിക്കെറ്റ് ടീം പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലാലാണ് ഈ കഥയില്‍ കോച്ചായി അഭിനയിക്കുന്നത്. എ ബി സി ഡിയിലും ബൈസിക്കിള്‍ തീഫ്‌സിലൂടെയും മലയാളികള്‍ക്ക് പരിചിതയായ അപര്‍ണ്ണ ഗോപിനാഥാണ് നായിക.

സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞദിവസം കൊച്ചിയില്‍ തുടങ്ങി. ഗുണ്ടല്‍പെട്ട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. അന്ധരുടെ ക്രിക്കറ്റ് ടീമിന്റെ കഥയാണെങ്കിലും മുഴുനീള തമാശയാണ്. അപര്‍ണാ ഗോപിനാഥ് നായികയാവുന്നു. ലാല്‍, ലാലു അലക്‌സ്, ബാലു വര്‍ഗീസ്, കക്ക രവി, ഇടവേള ബാബു, ഇന്ത്യന്‍ പള്ളാശേരി, സുനില്‍ സുഖദ, കലിംഗ ശശി, കൊച്ചുപ്രേമന്‍, നന്ദു പൊതുവാള്‍, കലാഭവന്‍ ഹനീഫ്, ചെമ്പന്‍ വിനോദ് ജോസ്, ജോണ്‍ വിജയ്, മാസ്റ്റര്‍ നിതീഷ് ബോബന്‍, മാസ്റ്റര്‍ ഗൗരവ് മേനോന്‍, ശ്രീജ ആഷാബ്, സീമാ ജി. നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.