2 പി എച്ച് ഡിയുള്ള ആള്‍ യാചകനായി തെരുവില്‍

198

2 പി എച്ച് ഡിയുള്ള ജയ്പൂര്‍ നിവാസി ദിനേശ് 50 വയസ്സുകാരനായ ദിനേശ് ദ്വിവേദി ജീവിക്കുന്നത് തെരുവില്‍ യാചകനായി. തന്റെ ജീവിതാന്ത്യ കാലത്ത് സംരക്ഷകര്‍ ആകേണ്ട മക്കള്‍ തന്നെ വീട്ടില്‍ നിന്നും അടിച്ചോടിക്കുക ആണുണ്ടായതെന്നു ദുഖത്തോടെ ഈ അച്ഛന്‍ പറയുന്നു. എന്‍ ഡി ടി വിയാണ് ഈ വാര്‍ത്ത‍ പുറം ലോകത്തെ അറിയിച്ചത്.

ജയ് പൂരില്‍ ദിനേശ് ദ്വിവേദിയുടെ പേരിലുള്ള വീട്ടില്‍ നിന്നാണ് മക്കള്‍ അദ്ദേഹത്തെ ഓടിച്ചത്. മാര്‍ക്കറ്റില്‍ ഒരു കടയും ഉണ്ട് അദ്ദേഹത്തിനു. എന്നാല്‍ ഇതെല്ലാം മക്കള്‍ കൈവശം വെച്ചിരിക്കുകയാണത്രേ.

25 കാരനായ മകനാണ് ദിനേശ് ത്രിവേദിയെ അടിച്ച് വീട്ടിന് വെളിയിലാക്കവെ തന്നോട് അല്‍പ്പം ദയവ് കാട്ടണമെന്ന് അപേക്ഷിച്ചെങ്കിലും തന്നെ നിരന്തരം ഉപദ്രവിക്കാനാണ് മയക്കു മരുന്നിന് അടിമയായ മകന്‍ ശ്രമിച്ചതെന്ന് വേദനയോടെ ദ്വിവേദി പറയുന്നു.

മൂന്ന് മക്കളാണ് ദ്വിവേദിക്ക് ഉള്ളത്. ഒരു പെണ്‍കുട്ടിയെ വിവാഹം നടത്തി. മകന്‍ സൗരഭും ഇളയമകളും ദ്വിവേദിക്കൊപ്പമായിരുന്നു. സൗരഭ് ദ്വിവേദിയേയും ഇളയ സഹോദരിയേയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികളും പറയുന്നു. ദ്വിവേദിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ അധികൃതര്‍ അദ്ദേഹത്തെ വൃദ്ധസദനത്തിലേക്ക് മാറ്റി.