2 വര്‍ഷത്തിനു ശേഷം അമീര്‍ കമല്‍ഹാസനോട് പരസ്യമായി മാപ്പ് പറഞ്ഞു

295

maxresdefault

2013 ലാണ് സംഭവം. തമിഴ് സിനിമയുടെ കുലപതി കമല്‍ഹാസന്റെ വിശ്വരൂപം തിയറ്ററുകളില്‍ എത്തിയ സമയം. ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങള്‍ വലിയ ചര്‍ച്ച വിഷയമായി തുടങ്ങിയ സമയത്ത് ഹിന്ദി സിനിമ താരം അമീര്‍ ഖാന്‍ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ചിത്രം വന്‍ വിവാദമായി സര്‍ക്കാര്‍ അത് നിരോധിക്കാന്‍ തീരുമാനം എടുത്തപ്പോള്‍ ആളുകളെ വേദനിപ്പിക്കുന്ന പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ നിരോധിക്കുക തന്നെ ചെയ്യണം എന്ന് അമീര്‍ പറഞ്ഞിരുന്നു. അമീറിന്റെ ഈ നിലപാടും അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടയൊന്നാണ്.

പക്ഷെ അന്ന് പറഞ്ഞത് തെറ്റായി പോയി എന്ന് അമീറിന് തോന്നിയത് നീണ്ട രണ്ടു വര്‍ഷത്തിനു ശേഷമാണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് അമീറും കമല്‍ഹാസനും ഒരുമിച്ചെത്തിയ ഒരു വേദിയില്‍ അമീര്‍ പരസ്യമായി കമല്‍ഹാസനോട് മാപ്പ് പറഞ്ഞത്.

“അന്ന് അങ്ങനെ പറഞ്ഞത് തെറ്റായി പോയി. ഞാന്‍ മാനസികമായ തകര്‍ന്നു നില്‍ക്കുന്ന ഒരു അവസ്ഥയില്‍ പറഞ്ഞു പോയതാണ്. സഹപ്രവര്‍ത്തകനായ അദ്ദേഹത്തിന് വേണ്ടി ഒരു നിലപാട് എടുക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. അന്ന് ചെയ്ത തെറ്റിന് ഇന്ന് ഇവിടെ വച്ച് ഞാന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറയുന്നു”. അമീര്‍ പറഞ്ഞു. വിവാദങ്ങള്‍ ഉള്ള സിനിമകള്‍ നിരോധിക്കുന്നത് ശരിയായ നടപടിയല്ലയെന്നും അമീര്‍ കൂട്ടിചേര്‍ത്തു.

Advertisements