muthalib msq കഥയും സംവിധാനവും നിർവ്വഹിച്ച +2 BEATS നമ്മെ സ്‌കൂൾ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഹ്രസ്വ ചിത്രമാണ്. സൗഹൃദവും പ്രണയവും വിദ്യാഭ്യാസവും കലയും താരാരാധനയും …അങ്ങനെ വിദ്യാഭ്യാസ ജീവിതത്തിലെ എല്ലാ ഘടകങ്ങളും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കാണുന്ന ഏവരിലും നൊസ്റ്റാൾജിയ ഉണർത്താൻ പോകുന്ന എല്ലാം ഈ ചിത്രത്തിലുണ്ട്. അതോടൊപ്പം ചില സന്ദേശങ്ങളും ഈ ചിത്രം നൽകുന്നുണ്ട്.
നമ്മുടെ വിദ്യാഭ്യാസം പലപ്പോഴും ജോലി കിട്ടാൻ വേണ്ടിയുള്ള ഒരു വഴിയായി മാത്രം കാണുന്നവർ ആണ് കൂടുതൽ. എന്നാൽ കൗമാര യൗവനങ്ങളിൽ ഒരാളിൽ ഉരുത്തിരിഞ്ഞു വരുന്ന കലാപരമായ അഭിരുചികൾ പലപ്പോഴും രക്ഷിതാക്കളാലോ ചില അധ്യാപകരാലോ ചവിട്ടി അരയ്ക്കപ്പെടുന്നു. തന്മൂലം കുറെ പഠിപ്പിസ്റ്റുകളായ പുസ്തകപ്പുഴു യന്ത്രങ്ങളെയാണ് ഇവിടെ സൃഷ്ടിച്ചു വയ്ക്കുന്നത്. ‘ചാക്കോ മാഷിനെ’ പോലെയുള്ള കുറെ രക്ഷിതാക്കളും ആടുതോമയെ പോലെ ഒന്നും ആകാതെ പോകുന്ന വിദ്യാർത്ഥികളും അല്ല നമുക്ക് വേണ്ടത് .
യഥാർത്ഥ കല മാത്രമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് . കുറഞ്ഞപക്ഷം അത് ആസ്വദിക്കാനുള്ള മനസെങ്കിലും ഉണ്ടാകണം. അധ്യാപനത്തിന്റെ വിരുദ്ധ ദിശകളിൽ നിൽക്കുന്ന രണ്ടു വ്യത്യസ്ത മുഖങ്ങളെയും ഇവിടെ കാണാം. ഒരു മാഷ് ഇവിടെ വിദ്യാർത്ഥികൾക്ക് പ്രിയങ്കരൻ ആകുന്നത് അയാൾക്ക് വിദ്യാർത്ഥികളുടെ മനസ്സറിയാം എന്നത് കൊണ്ടുതന്നെയാണ്. എന്നാൽ മറ്റൊരു അദ്ധ്യാപിക ഇവിടെ കിട്ടുന്ന ശമ്പളത്തിന് പഠിപ്പിക്കാൻ വരുന്നൊരാളും . അവർക്കു അസൈന്മെന്റുകളും റെക്കോർഡ് ബുക്കുകളും മാത്രം കറക്റ്റ് ആയിരുന്നാൽ മതി ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വ വികസനം അവരുടെ ലക്ഷ്യമേയല്ല.
ഇതിലെ പ്രണയവും പഞ്ചാരയടികളും രസകരമാണ്. ആ പ്രായത്തിലെ കുട്ടികൾ അങ്ങനെയാണ്..അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ചാപല്യങ്ങളും മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാനേ പാടില്ല. ഇതിൽ രസകരമായൊരു ട്വിസ്റ്റും ആസ്വാദകർക്കായി കരുതി വച്ചിട്ടുണ്ട്. ഈ സിനിമ കണ്ടു തന്നെ ആസ്വദിക്കുക. ഇതിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭനന്ദനങ്ങൾ.
+2 BEATS തിരക്കഥയും സംവിധാനവും നിർവ്വഹിച്ച muthalib msq ബൂലോകം ടീവിയോട് സംസാരിക്കുന്നു.
ഞാനിപ്പോൾ ആഡ് ഫിലിംസ് അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയുന്നു. പിന്നെ ഇൻഡിപെൻഡൻസ് ആയി ചില ഷോർട്ട് മൂവീസ് ഒക്കെ ചെയ്യുന്നു.
+2 BEATS ന്റെ കുറിച്ച് മുത്തലിബ്
ശരിക്കും പ്ലസ് ടു സ്‌കൂൾ കാലഘട്ടം പുതിയ തലമുറ ഏതു മേഖലയിലേക്ക് തിരിഞ്ഞു പോകണം എന്നതിന്റെ ഒരു കാലമാണ് .വളരെ പ്രധാനപ്പെട്ടൊരു ടെണിംഗ് പോയിന്റ് ആണല്ലോ ആ കാലം .ഈ കാലഘട്ടത്തിലെ പിള്ളേർക്ക് പഠനത്തേക്കാൾ മറ്റു ചില കാര്യങ്ങളിലാണ് താത്പര്യം കൂടുന്നത്. പഠിക്കുന്നവർ എല്ലാരും ഡോക്ടർസൊ എഞ്ചിനിയേഴ്‌സോ ആകാൻ അവരുടെ മാതാപിതാക്കൾ അവരെ വല്ലാതെ പ്രഷർ ചെയുന്ന കാലവും കൂടിയാണ്. എന്നാൽ കുട്ടികൾ കുറച്ചു വ്യത്യസ്തരാണ്. പലർക്കും പല താത്പര്യങ്ങൾ ആയിരിക്കും. ചിലർക്ക് സിനിമയും ഡ്രാമയും പോലുള്ള കലാപരമായ മേഖലയിൽ ആയിരിക്കും താത്പര്യം. അത്തരത്തിൽ പഠ്യേതര വിഷയങ്ങളിൽ കഴിവ് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി , അല്ലെങ്കിൽ അവരെ ഉദ്ദേശിച്ചാണ് ഈ ഷോർട്ട് മൂവി ഞങ്ങൾ അണിയിച്ചൊരുക്കിയത്.
പഠ്യേതര വിഷയങ്ങളിൽ കഴിവും പഠനവിഷയങ്ങളിൽ താത്പര്യ കുറവും ആണ് ഇതിലെ നായകന് . വീട്ടിലെ വളരെ നെഗറ്റിവ് ആയ സാഹചര്യത്തിൽ നിന്നും സിനിമ പോലെ അല്ലെങ്കിൽ നാടകം പോലെ കലാപരമായ സൃഷ്ടികൾ ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന കഥാപാത്രം.
ഇത് കൂടുതലും ഞങ്ങൾ എത്തിക്കാൻ ശ്രമിച്ചതും പ്ലസ് ടു വിദ്യാർത്ഥികളിലേക്കു തന്നെയാണ്. അവർക്ക് ഇഷ്ടപ്പെടുന്നതാകണം എങ്കിൽ അവരുടെ രീതിയിൽ സിനിമ മേക്കിങ് ചെയ്യേണ്ടതുണ്ട്.
ഇതിനു അവാർഡുകൾക്ക് ഞങ്ങൾ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ബൂലോകം ടീവി അവാർഡിനാണ് ആദ്യമായി അയക്കുന്നത്. കാരണം ഷോർട്ട് മൂവി കോണ്ടസ്റ്റ് വളരെ അപൂർവ്വവും ആണല്ലോ. ഇത് കണ്ടവരുടെ പ്രശംസകൾ തന്നെയാണ് വലിയ അംഗീകാരം എന്ന് കരുതുന്നത്.
അഭിനേതാക്കളെ കുറിച്ച്
അതിൽ അഭിനയിച്ചവരിൽ നായകൻ ഒഴികെ ബാക്കിയുള്ള എല്ലാ അഭിനേതാക്കളും കാമറയ്ക്കു മുന്നിൽ പുതുമുഖങ്ങൾ ആയിരുന്നു. ഹീറോ കാരക്റ്റർ അഭിനയിച്ചിട്ടുള്ള പയ്യന്റെ പേര് രാഹുൽ രാധാകൃഷ്ണൻ എന്നാണു. അദ്ദേഹം ഒന്ന് രണ്ടു സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഈയടുത്തു ഇറങ്ങിയിട്ടുള്ള ‘ബ്രദേഴ്‌സ് ഡേ’ അതിനു മുന്നേ ഇറങ്ങിയ ‘കല, വിപ്ലവം, പ്രണയം ‘ ..അതിലൊക്കെ അഭിനയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഒന്നുരണ്ടു സിനിമകളിലും പുള്ളി അഭിനയിക്കുന്നുണ്ട്. പിന്നെ ഗോകുലത്തിന്റെ ആഡ്‌സിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ എല്ലാം പുതുമുഖങ്ങൾ , അവരെ ഒഡിഷൻ വഴിയാണ് തിരഞ്ഞെടുത്തത്.
+2 BEATS ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
എല്ലാരും തന്നെ സ്റ്റുഡൻസ് ആണ് . ഹീറോയും ഹീറോയിനും ഒഴികെ എല്ലാരും ഇതെടുക്കുന്ന സമയത്തു പത്താം ക്ലാസ് വിദ്യാർഥികൾ ആയിരുന്നു. അവർ പ്ലസ് ടു വിദ്യാർത്ഥികളായി അഭിനയിച്ചതാണ്. ഇപ്പോൾ അവരെല്ലാം പ്ലസ് ടു കഴിഞ്ഞു ഡിഗ്രീക്കൊക്കെ ജോയിൻ ചെയ്തു. രണ്ടു വര്ഷം മുമ്പ് കേരളത്തിലെ ആദ്യത്തെ പ്രളയം വന്ന സമയത്താണ് ഞാൻ ഇതിന്റെ ഓഡിഷൻ വച്ചതു. എന്നാൽ ഒന്നൊന്നര വർഷമായി അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുമായി നിൽക്കേണ്ടിവന്നു. പല കാരണങ്ങൾ കൊണ്ട് അത് ഡിലെ ആയി. അതിൽ അഭിനയിക്കുന്ന സമയത്തു അതിലെ പിള്ളേർ നായകനും നായികയും ഒഴികെ ആരും പ്ലസ് ടു ക്കാർ ആയിരുന്നില്ല. എല്ലാരും പത്താം ക്ലാസ് വിദ്യാർഥികൾ ആയിരുന്നു.
എല്ലാരും പ്ലസ് ടു ബീറ്റ്‌സ് കാണുക….
+2 BEATS ന് വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
BANNER : HALF TICKET ENTERTAINMENTS
written & directod by : muthalib msq https://instagram.com/muthalib_msq?ig…
7034341373
Produced by : shareef Mohammed
https://instagram.com/shareef_mkm?igs…
Screenplay, dialogue: muthalib msq https://instagram.com/muthalib_msq?ig…
Associate screenplay : surfras nizhal
Lyrics : Arshad
chelakkara
Singer : muthalib msq https://instagram.com/muthalib_msq?ig…
7034341373
Sound design : hebin Benny (black n bron)
https://instagram.com/_hebin_benny?ig…
Final mixing : sahal mohmd (black n bron)
https://instagram.com/sahal__________…
Editor : Hisham Yusuf
https://instagram.com/hishamyoosufpv?…
Colourist aswin shaji
(amigos media)
Dop : jileef Kiran
https://instagram.com/jileef?igshid=1…
Helicam : anandu mukkkam
https://instagram.com/anandu_.ck?igsh…
Associate dop : Praveen mukkam,
https://instagram.com/praveenmukkam?i…
anandu mukkam
https://instagram.com/anandu_.ck?igsh…
Assistant dop : arjun mukkam, shareef Mohammed
Assistant director : damsas rasheed (Pre production)
iyas Ali (post production)
Music : Ranjith Subramanian
Original background score : sajil shajahan
https://instagram.com/sajil_shajahan?…
Keyboard programming : vishnu
Title design : Azhar D2S
Poster design : cigil, sijeesh sivan
Subtitle : josiya
Teaser & trailer : sijo vattakkanaal
Teaser score : Anish Indira vasudev
Production controller : thasleem
Make up : reshma analiya, Aparna anandu
IN FRAME
Hasi : Rahul radhakrishan
https://instagram.com/rahul_r_radhakr…
Shameer : arun Aluva
Sharath : iyas Ali
Joby : damsas rasheed
Hiba : abinsha
Shruthi : anjana
Haya : suneethi
Friend 1 : Aleena
Friend 2 : fiza
Saji sir : manzoor chelannur
Reshmi teacher : Nayana prakash
Vahid : jineesh valilla puzha
Padppist : anas Mohammad
DUBBING ARTISTS
muthalib msq ( shameer)
https://instagram.com/muthalib_msq?ig…
Rj Jabbar (hasi)
https://instagram.com/rj_jabbar_?igsh…
Thasleem ( padppist)
Rahman Kanav : (security)
Amena nouba : ( haya)
Hanoofa Abdul haq
Farishtha S Kasim
Fathima Jannath
Shareef Mohammed
MUSIC CREW
Keys and programming : vishnu
Sithar : sasi elayur (Allegro music school)
Guitar and Ukulele : sajil shajahan
Violin : sreerag
STUDIOS
Black n bron Calicut
Studio plus edavannappara
Artisai tirur
Sm audios manjeri
Adars studio koyilandi
Carrot dubbing studio mavoor
FOR FEEDBACK : 7034341373
**