മലയാളിയായ ഇൻസ്റ്റ​ഗ്രാം സൂപ്പർ താരം അമല ഷാജിക്കെതിരെ ആരോപണവുമായി തമിഴ് നടൻ പിരിയൻ രം​ഗത്തെത്തിയിരിക്കുകയാണ്. അമിതമായ തുക ചോദിച്ചുവെന്നാണ് ആരോപണം. പിരിയൻ സംവിധാനം ചെയ്ത്, നായകനായി എത്തുന്ന അരണം എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് താൻ അമലയെ സമീപിച്ചതെന്നും വ്യക്തമാക്കി. എന്നാൽ അമല ഷാജി ചോദിച്ചത് 2 ലക്ഷവും വിമാന ടിക്കറ്റും ഉൾപ്പെടെയാണ്, അത് കേട്ടപ്പോൾ തല കറങ്ങി പോയെന്നും പിരിയൻ പറയുന്നു. നായികയ്ക്ക് തന്നെ കൊടുക്കാൻ ശമ്പളം ഇല്ല, അപ്പോഴാണ് 30 സെക്കന്റിന് 2 ലക്ഷവും വിമാന ടിക്കറ്റുമെന്ന് പിരിയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഒരു സിനിമ സംവിധാനം ചെയ്യുകയും അത് പുറത്തുകൊണ്ടുവരുകയും ചെയ്യുന്നതിന്റെ വേദനയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എവിടെ തൊട്ടാലും പണമാണ്. ഇന്സ്റ്റഗ്രാമില് രണ്ട് സെക്കന്റ് ഡാന്സ് ചെയ്യുന്ന പെണ്കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപയാണ്. നായികയ്ക്ക് പോലും ഇവിടെ പ്രതിഫലം നൽകാൻ കഴിയുന്നില്ല , അപ്പോഴാണ് വെറും രണ്ട് സെക്കൻഡിന് അമ്പതിനായിരം ചോദിക്കുന്നത്

കേരളത്തിലെ പെൺകുട്ടി രണ്ടുലക്ഷം ആവശ്യപ്പെട്ടു. എന്തിനാണ് ഇത്രയും പണം എന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീലിസ് സാർ എന്ന് പറഞ്ഞു. 30 സെക്കൻഡ് നൃത്തം ചെയ്യാൻ ഇത് രണ്ട് ലക്ഷം രൂപയാണോ എന്ന് തിരിച്ചു ചോദിച്ചു. പണം മറ്റെന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു. വിമാന ടിക്കറ്റ് പോലും അവർ ചോദിച്ചു. അത് കേട്ട് എനിക്ക് തലകറങ്ങി. ഞാൻ പോലും വിമാനങ്ങളിൽ പോകാറില്ല, എന്തിനാണ് നിങ്ങളെ വിമാനത്തിൽ കൊണ്ടുവരുന്നതെന്ന് ചോദിച്ചു.

ഇവരൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളിൽ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകൾ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്. ഒരു കല പ്രേക്ഷകരിലേക്കെത്തിക്കാൻ എന്തുമാത്രം പോരാടണമെന്ന് ഇപ്പോൾ മനസ്സിലായി

ഒരു നല്ല സിനിമ സംവിധാനം ചെയ്യാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതൊരു നല്ല എഴുത്തുകാരന്റെ കഥയാണ്. ഈ സിനിമയ്ക്ക് നല്ല കഥയുണ്ട്. ഈ സിനിമയുടെ ആദ്യ പകുതി കണ്ടുകഴിഞ്ഞാൽ, രണ്ടാം പകുതി എങ്ങനെയായിരിക്കുമെന്ന് കൃത്യമായി പറയാൻ ഞാൻ നിങ്ങൾക്ക് ഒരു ലക്ഷം രൂപ തരാം. അത്രയ്ക്ക് ശക്തമാണ് അതിന്റെ തിരക്കഥ.

പുതിയ ആളുകളും സിനിമകളും വരണം. അല്ലാതെ ടിവിയിലും നെറ്റിലും നൂറും അഞ്ഞൂറും പ്രാവശ്യം കണ്ട മുത്തുവും ആളവന്തനും വീണ്ടും തിയേറ്ററുകളിൽ വന്നിട്ട് എന്ത് കാര്യം? ഇതുകൊണ്ട് ആർക്കാണ് പ്രയോജനം? ഇന്റർനെറ്റിൽ പത്ത് ഭാഷകളിൽ മുത്തു ലഭ്യമാണ്. തിയേറ്ററിൽ വീണ്ടും കാണേണ്ട ആവശ്യമുണ്ടോ? അക്വാമാൻ എന്നൊരു ഹോളിവുഡ് സിനിമ വരുന്നു. അത് നമ്മളുമായി എന്താണ് ബന്ധം? തമിഴ് ആരാധകർ നല്ല കഥകളെ പിന്തുണയ്ക്കണം, ഡങ്കി, അക്വാമാൻ പോലുള്ള അനാവശ്യ ചിത്രങ്ങൾ ഇവിടെ റിലീസ് ചെയ്യരുത്. ഒരുകാലത്ത് സ്രഷ്ടാക്കളുടെ കൈകളിലായിരുന്ന സിനിമ ഇന്ന് കോർപ്പറേറ്റുകളുടെ കൈകളിലാണ്. സിനിമ സ്രഷ്‌ടാക്കളുടെ കൈകളിലേക്ക് തിരികെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മലയാള സിനിമ കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്ന നമ്മൾ ഇവിടെയുള്ള ആയിരക്കണക്കിന് കഥകൾ കാണുന്നില്ല

തമിഴ് ഗാനരചയിതാവ് പിരിയന്റെ സംവിധാന സംരംഭമാണ് അരണം. പിരിയൻ, ലഗുബറൻ, വർഷ, കീർത്തന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജൻ മാധവ് ആണ് ഈ ഹൊറർ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.വിജയ് ആന്റണി സംഗീതം നൽകിയ ഉസുമലരസയ്, മസ്കാര പോട്ട്, വേല വേല വേലായുധം തുടങ്ങി നിരവധി പ്രശസ്ത ഗാനങ്ങൾ പിരിയൻ എഴുതിയിട്ടുണ്ട്. യഥാർത്ഥ പേര് പ്രിയൻ എന്നാണെങ്കിലും അടുത്തിടെയാണ് സിനിമയ്ക്ക് വേണ്ടി പിരിയൻ എന്ന പേര് മാറ്റിയത്.

പിരിയന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തിൽ അമല ഷാജിയെ പിന്തുണച്ച് ആളുകൾ രംഗത്തെത്തി. അമലയ്ക്ക് പബ്ലിസിറ്റി വേണമെന്നുള്ളതിനാലാണ് പിരിയൻ തങ്ങളെ സമീപിച്ചതെന്നും പണം നൽകാൻ കഴിയുന്നില്ലെങ്കിൽ ഇങ്ങനെ പ്രതികരിക്കണമായിരുന്നോ എന്ന് ആളുകൾ ചോദിക്കുന്നു.

You May Also Like

‘രാവണി’ൽ ഐശ്വര്യറായിയേക്കാൾ വളരെ പ്രതിഫലം കുറവായിരുന്നു തനിക്കെന്ന് പൃഥ്വിരാജ്

താരങ്ങളുടെ ഉയർന്ന പ്രതിഫലം സിനിമാമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു എന്ന് നിർമ്മാതാക്കളുടെ സംഘടന തുറന്നുപറഞ്ഞിരുന്നു. എന്നാൽ പൃഥ്വിരാജിന്…

സലാറിനു ശേഷം പ്രശാന്ത് നീൽ ജൂനിയർ എൻ ടി ആറിനൊപ്പം, നായിക പ്രിയങ്ക ചോപ്രയെന്ന വാർത്ത വൈറൽ

ചരിത്രമെഴുതിയ RRR എന്ന ചിത്രത്തിന് ശേഷം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പമാണ് ജൂനിയർ എൻടിആർ സിനിമ…

“സീറോ സൈസും കുഴിഞ്ഞ പൊക്കിളും മാത്രമല്ല ഭംഗി സ്ത്രീകളേ .. “

സ്ത്രീസൗന്ദര്യത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്താണ് . കാലാകാലങ്ങളിൽ ഇവിടെ അരക്കിട്ടുറപ്പിച്ചു വച്ചിട്ടുള്ള ചിലതുണ്ട്, സ്ത്രീകൾ ഇങ്ങനെയിരിക്കണം…

ജന ഗണ മന ഇന്ത്യൻ സിനിമയുടെ പുതിയ ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കുകയാണ്

Sarath Kannan “ ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് സാറെ ഇത് “ഈയൊരു ഡയലോഗ്…