പുരുഷൻ്റെ ലൈംഗികത/ ലൈംഗികതൃഷ്ണ/യുമായി ബന്ധപ്പെട്ട 2 കഥകൾ, എന്നിട്ടു നിങ്ങൾ നിങ്ങളിലേക്ക് നോക്കുക

83

മറ്റൊരുവന്റെ ലൈംഗിക കുറ്റങ്ങൾ ഏറ്റുപിടിച്ചു ചർച്ച ചെയ്യുന്നവർ ആണ് നമ്മൾ. തീർച്ചയായും അതാവശ്യവുമാണ്. കുറ്റവാളികൾ വെളിപ്പെടണം. അങ്ങനെ ഉണ്ടാകുന്ന ഒറ്റപ്പെടലിനേക്കാളും അപമാനത്തേക്കാളും വലിയ ശിക്ഷ ലഭിക്കാനില്ല. എന്നാൽ നാം നമ്മിലേക്ക്‌ തന്നെ നോക്കണം. നമ്മുടെ ചിന്തകളിലേക്ക് തന്നെ നോക്കണം. സോഷ്യൽമീഡിയയിൽ സ്ത്രീകളുടെ ഫോട്ടോകൾക്കടിയിൽ നോക്കണം. ലൈംഗികദാരിദ്ര്യം പിടിച്ച പെർവേർട്ടുകൾ സുലഭമായി സമൂഹത്തിൽ ഉണ്ടെന്നു കാണാം. ഇവന്മാരെ കാരണം സ്ത്രീകൾക്ക് അവരുടെ പ്രൊഫഷൻ നിർദേശിക്കുന്ന ഗ്ലാമർ വസ്ത്രങ്ങളണിയാൻ പറ്റാതായിട്ടുണ്ട്. കൗമാരക്കാരിയുടെ ചിത്രത്തിൽ വരെ കാമം കണ്ടെത്തുന്ന മാന്യന്മാർ നമുക്കിടയിലുണ്ട്. അവർ തന്നെയാണ് പീഡനകേസുകളിൽ പീഡോ കേസുകളിൽ ഒക്കെ പെടുന്നവരെ കൊല്ലണം എന്ന് വാദിക്കുന്നതും. പുരുഷൻ്റെ ലൈംഗികത/ ലൈംഗികതൃഷ്ണ/യുമായി ബന്ധപ്പെട്ട ചില കഥകൾ പണ്ട് കേട്ടിരുന്നതോർമ്മവരുന്നുണ്ട്. രണ്ടെണ്ണം ചുവടെ ചേർക്കുന്നു.

  1. ഏതോ രാജാവ് ഒരു വലിയ ഹാളിൽ നിരവധി യുവാക്കളെ ലൈംഗിക വികാരത്തെ അടക്കി നിർത്താൻ കഴിവുണ്ടോയെന്ന് പരീക്ഷിക്കാനായി അതിസുന്ദരിയായ ഒരു സ്ത്രീയെ അവരുടെ മുൻപിൽ പൂർണ്ണനഗ്നയായി നിറുത്തി. ഓരോ പുരുഷൻ്റെയും ലിംഗത്തിന് നേരെയുമായി ഓരോ തുകൽചെണ്ട വയ്ക്കുകയും ചെയ്തു. സുന്ദരിയുടെ ശൃംഗാര കാമഭാവങ്ങൾ കണ്ട് വളരെയധികം നേരം തങ്ങളുടെ വികാരം അടക്കിപ്പിടിക്കാൻ കഴിയാതെ വന്നപ്പോൾ ആ ഹോളിൽ ഒരു തായമ്പക തന്നെ അരങ്ങേറി. എന്നാൽ ഒരു ചെണ്ടയിൽ നിന്നും ശബ്ദമൊന്നും വരാതിരുന്നു. എല്ലാവരും ആ യൗവനയുക്തനായ വികാരത്തെ തളച്ചിട്ട രാജകുമാരൻ്റെ ചുറ്റും നിരന്നു നിന്നു. എല്ലാവരും അത്ഭുതംകൂറിനിൽക്കെ ആ യുവാവിൻ്റെ ചെണ്ട പതുക്കെ മാറ്റി നോക്കിയപ്പോഴാണ് സംഗതി മനസിലായത് ചെണ്ടയുടെ തുകൽ കീറിപ്പറിഞ്ഞു പോയിട്ട് നേരം കുറെയായെന്ന്…
  2. പള്ളീലച്ചൻ വളരെ വിഷമത്തിലാണ്. കഴിഞ്ഞ മഴക്കാലത്ത് വത്തിക്കാനിൽ നിന്നും കൊച്ചച്ചൻ കൊണ്ടുവന്ന് കൊടുത്ത നീളമുള്ള കാലൻകുട കാണാനില്ല. പ്രായമൊത്തിരിയായില്ല, മറവിയത്രക്കങ്ങട് വന്നിട്ടില്ല. പക്ഷേ കുട വെച്ചതെവിടെന്നറിയില്ല. കഷ്ടം. അരമനയിലെ തിണ്ണയിൽ കയ്യും കൂട്ടിക്കെട്ടി ഉലാത്തുകയാണ്. അപ്പോഴാണതാ പഴയ ഷാപ്പിലെ വെപ്പുകാരൻ പത്രോസിന് കുമ്പസാരിക്കണമെന്നും പറഞ്ഞോടിക്കിതച്ചു വരുന്നത്. വാ പത്രോസെ, സമയം കളയണ്ട, അച്ചൻ കുമ്പസാരക്കൂട്ടിലേക്ക് കയറി. പറയടാ പത്രോസേ! അച്ചോ, ഞാനിന്നലെ രാത്രി ഏഴാം കൽപന ലംഘിച്ചു. ഞാനാ പാറമടയിലെ മറിയാമ്മേടെ മടീൽ കിടക്കാൻ പോയിയച്ചോ!
    ഹേ! എൻ്റെ അന്തോണീസ് പുണ്യാളാ, എൻ്റെ കൊടയവിടെ കാണണേ! മറിയാമ്മടെ ചായ്പിൻ്റെ കഴുക്കോലിൽ തൂങ്ങിയാടുന്ന കുടയെടുക്കാനായി കുമ്പസാരക്കൂട്ടിൽ നിന്നും അച്ചനിറങ്ങിയോടി.

NB: ചെണ്ടപൊട്ടാത്തവരും കൊട്ടാത്തവരും ഒക്കെയിണ്ടിവിടെ. കുടയെവിടാണെന്ന് അറിഞ്ഞിട്ടും എടുക്കാൻ പറ്റാത്തവരുമാണ് മിക്ക പുരുഷൻമാരും