നമുക്ക് ജന്മനാ ഭയമുള്ള 2 കാര്യങ്ങളെ ഉള്ളൂ !

57

Baijuraj – ശാസ്ത്ര ലോകം

നമുക്ക് ജന്മനാ നമുക്ക് ഭയമുള്ള 2 കാര്യങ്ങളെ ഉള്ളൂ !നിങ്ങൾക്ക് ഭയം തോന്നുന്ന കാര്യങ്ങൾ എന്തൊക്കെ ?ചിലർക്ക് പട്ടിയെ, ചിലർക്ക് പാമ്പിനെ, ചിലർക്ക് ഇരുട്ടിനെ, ചിലർക്ക് തീ.. അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടാവാം. പക്ഷെ ജനിക്കുമ്പോൾ നമുക്ക് ഇവയെ ഒന്നും പേടി കാണില്ല. കാരണം നമുക്ക് അവയെക്കുറിച്ചു അറിയാത്തതുകൊണ്ടാണ്.നമുക്ക് ജന്മനാ നമുക്ക് ഭയമുള്ള 2 കാര്യങ്ങളെ ഉള്ളൂ എന്നാണ് പൊതുവെ പറയുക.താഴെ വീഴുമെന്നുള്ള ഭയവും, ഉറക്കെ ഉള്ള ശബ്ദവും മാത്രമാണ് !ജനിച്ചു കണ്ണ് തുറക്കാത്ത കുട്ടിയാണെങ്കിൽകൂടി അത് ബെഡിൽനിന്നു താഴേക്കു വീഴും എന്ന് തോന്നിയാൽ പേടിക്കും. അല്ലെങ്കിൽ ആ കുഞ്ഞിനെ കയ്യിൽ കിടത്തി പെട്ടന്ന് താഴേക്കു ചലിപ്പിച്ചാൽ കുഞ് പേടിക്കും.കൂടാതെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാലും കുഞ്ഞു പേടിക്കും.ബാക്കി എല്ലാ ഭയങ്ങളും ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നതാണ്