20 മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ കൂടുതല്‍ കാലം ജീവിക്കാം.!

155

Untitled-1

കൈയ്യും കാലും അനങ്ങിയുള്ള നടത്തം. ഇതിനെക്കാള്‍ മികച്ച ഒരു വ്യായാമമില്ലയെന്ന്‍ തന്നെ പറയാം. എല്ലാ ദിവസവും ശരീരം അനങ്ങി ഒന്ന് നടന്നാല്‍ നമ്മള്‍ നന്നായി വിയര്‍ക്കുക മാത്രമല്ല, മറിച്ചു ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും.

എന്താ സംഭവം എന്ന് കൃത്യമായി മനസിലായില്ല അല്ലെ ?

വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്. എന്നാല്‍ ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം അകാല മരണത്തില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കും.  ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാധ്യത കുറവാണ്.

20 മിനിറ്റ് നടത്തം മരണ സാധ്യത കുറയ്ക്കും എന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.