സംഘികളുടെ ക്യാമ്പയിൻ പൊളിച്ചടുക്കാൻ 20 ചോദ്യങ്ങൾ

358
സംഘികളുടെ ക്യാമ്പയിൻ പൊളിച്ചടുക്കാൻ കുറെ ചോദ്യങ്ങൾ ശക്തമായി ചോദിക്കുക
ബി.ജെ.പി ക്കാർ CAA വിവരിക്കാൻ വരുമ്പോൾ ഇളിച്ചു ഫോട്ടോക്കു നിന്നു കൊടുക്കാതെ ചോദ്യങ്ങൾ ചോദിക്കുക. നിങ്ങളുടെ ചോദ്യോത്തര സംവാദം ഫേസ്ബുക്കിൽ ലൈവ് ആക്കുക. അതു ക്യാമ്പയിൻ നെഗറ്റീവാക്കാൻ ഗുണം ചെയ്യുമല്ലോ. ചോദ്യമാതൃകകൾ :
1. ആസ്സാം NR C യിൽ നിന്ന് മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലിയുടെ പിൻമുറക്കാർ എങ്ങനെ ഒഴിവാക്കപ്പെട്ടു..
2 . കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത – എന്ന സൈനികൻ ഒഴിവാക്കപ്പെട്ടത് എങ്ങനെയാണ്.
3. സ്വാതന്ത്ര്യo കിട്ടയപ്പോൾ പോലും ദേശീയ പതാക അംഗീകരിക്കാത്ത നിങ്ങൾ ഇപ്പോൾ ഇന്ത്യൻ ദേശീയ പതാകയെ അംഗീകരിക്കുന്നുണ്ടോ ?
4. ഇന്ത്യൻ ഭരണഘടന നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
5. ആർട്ടിക്കിൾ 14 എന്താണ്?
6. CAA ഭേദഗതി നിയമത്തിൽ മുസ്ലിം ഒഴിവാക്കപ്പെട്ടത് ആർട്ടിക്കിൾ 14ന്റെ ലംഘനമല്ലേ
7. മുസ്ലിംകളെയും കൃസ്ത്യാനികളെയും കമ്മ്യൂന്നി സ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി പറയുന്ന വിചാരധാര നിങ്ങൾ തള്ളിപ്പറയുമോ ?
8. JNU വിലെ കുട്ടികളെ ആക്രമിച്ചതിനെ നിങ്ങൾ അപലപിക്കുമോ?
9. ഉത്തർപ്രദേശിലെ സംഘ്പരിവാർ , പോലീസ് അതിക്രമങ്ങളും നരനായാട്ടും എന്തിനാണ് ?
10. ഈ പ്രക്ഷോഭത്തിൽ പോലീസ് അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവർ എത്രയാണ് എന്നു നിങ്ങൾക്ക് കണക്കുണ്ടോ?
11. മണിപ്പൂർ ഉൾപ്പെടെ ആറു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഇന്ത്യക്കാർക്ക് ജോലി ചെയ്യാൻ കഴിയുമോ?
12. ഇന്നർ ലൈൻ പെർമിറ്റ് എടുക്കാതെ ആ സംസ്ഥാനങ്ങളിൽ പ്രവേശിക്കാനാകുമോ?
13. ഇന്ത്യൻ അതിർത്തിക്കുള്ളിൽ 6 ചെറിയ രാജ്യങ്ങൾ ഉണ്ടാക്കിയിരിക്കുകയല്ലേ മോഡി സർക്കാർ ?
14. ശ്രീലങ്കയിലെയും മ്യാൻമറിലെയും അഭയാർത്ഥികളെ CA A യിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ട് ?
15- ബാബറി മസ്ജിദ് തകർത്തത് നിങ്ങളല്ലേ?
16. ഗുജറാത്ത് കലാപം തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ ?
17. ബ്രിട്ടീഷുകാർക്കെതിരെ പൊരുതി മരിച്ച ഒരു RSS കാരന്റെ പേരു പറയാമോ?
18. ഇന്ത്യയെ വിഭജിക്കണമെന്ന് ആദ്യം പറഞ്ഞത് ഹിന്ദു മഹാ സഭയല്ലേ ?
19. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന സ്വാധി പ്രാഛയെ നിങ്ങൾ പുറത്താക്കുമോ?
20. ഗാന്ധിയെ കൊന്നവർ നിങ്ങളല്ലേ?

എഴുതിയത്: അഡ്വ: മുഹമ്മദ് അൻസാരി. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ലിങ്കാണ് താഴെ കൊടുത്തിരിക്കുന്നത്.