200 വര്‍ഷങ്ങള്‍ക്ക് ശേഷവും ജീവിച്ചിരിക്കുന്ന ബുദ്ധ സന്യാസി.?

230

desktop-1422977356

ഈ മമ്മികള്‍ എന്നൊക്കെ കേട്ടിട്ടില്ലേ? അതുപോലെ ചില ആചാരങ്ങള്‍ ബുദ്ധ സന്യാസിമാര്‍ക്ക് ഇടയിലുമുണ്ട്. അവര്‍ തപസു ചെയ്തു കൊണ്ട് മരിക്കുന്നുവെന്നും ചിലര്‍ ചിരഞ്ജീവികളായി വസിക്കുന്നുവെന്നും ഒക്കെ വിശ്വാസങ്ങള്‍ ഉണ്ട്. ചില സിനിമകളില്‍ അവര്‍ യോഗ ചെയ്തു കൊണ്ട് കാലങ്ങള്‍ ജീവിക്കുന്നുവെന്നും മഴയും വെയിലുമൊന്നും അവരെ ഒരിക്കലും ബാധിക്കില്ലയെന്നും ഒക്കെ പറയുന്നു.

ഈ വിശ്വാസങ്ങള്‍ക്ക് നടുവില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം 200 വര്ഷം പഴക്കം വരുന്ന ഒരു മംഗോളിയന്‍ ബുദ്ധ സന്യാസിയുടെ പ്രിസര്‍വ്വ് ചെയ്ത ശരീരം കണ്ടെത്തിയത്. പത്മാസനത്തില്‍ ഇരിക്കുന്ന സന്യാസിയുടെ ശരീരം കേടുവരാതെ രീതിയില്‍ പ്രിസര്‍വ്വ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു.

പത്മാസനത്തില്‍ ഇരിക്കുന്ന രീതിയിലാണ് ഈ ശരീരം കണ്ടെത്തിയത് എന്നുള്ളത് കൊണ്ട് തന്നെ ശരീരത്തില്‍ ഇപ്പോഴും ജീവന്‍ ഉണ്ട് എന്ന് ബുദ്ധ വിശ്വാസികള്‍ പറയുന്നു. ഇങ്ങനെ യോഗാസനങ്ങളില്‍ ആയിരം വര്‍ഷങ്ങള്‍ വരെ ബുദ്ധ സന്യാസിമാര്‍ക്ക് ജീവിച്ചിരിക്കാന്‍ സാധിക്കും എന്നും അവര്‍ പറയുന്നു. 200 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ചില പൌരാണികമായ വിദ്യകള്‍ ഉപയോഗിച്ചാണ് ഈ ശരീരത്തെ “മമ്മി”യാക്കി മാറ്റിയത് എന്ന് ശരീരം പരിശോധിച്ച വിദഗ്തര്‍ പറയുന്നു.

തുടര്‍ച്ചയായി 3 ആഴ്ച ഭക്ഷണം പോലും കഴിക്കാതെ യോഗാസനത്തില്‍ ഇരിക്കുന്ന ബുദ്ധ സന്യാസി മരണത്തിനു ശേഷവും ശരീരത്തിന്റെ ഉള്ളില്‍ ജീവിക്കുന്നുവെന്ന് ബുദ്ധമതം വിശ്വസിക്കുന്നു.

 

Advertisements