ഇത് നിസാരവത്കരിക്കാവുന്നതല്ല, അതീവ ഗൗരവമേറിയ വിഷയമാണ്

85

ഇത് നിസാരവത്കരിക്കാവുന്നതല്ല, അതീവ ഗൗരവമേറിയ വിഷയമാണ്.

ദില്ലി നിസാമുദ്ദീനിൽ തബ്‌ലീക് ജമാ അത്തിൻ്റെ മതസമ്മേളനത്തിൽ പങ്കെടുത്ത അനവധിപേർ പേർ മരിച്ചു.200 ലേറെപേർ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ കഴിയുന്നു.മാർച്ച് 11 മുതൽ 19 വരെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നു പരിപാടിക്കെത്തിയവർ തിരികെ സ്വന്തം നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇവരെ കണ്ടെത്തുവാനുള്ള അത്യന്തം ശ്രമകരമായ ദൗത്യം തുടരുകയാണ്. ഈറോഡ്, കരിം നഗർ എന്നിവിടങ്ങളിലെ മോസ്കുകളിൽ തുടർന്നും പ്രവർത്തിക്കാൻ ഉറപ്പിച്ച് ചില വിദേശ മതപണ്ഡിതർ പരിപാടിക്ക് ശേഷവും ഇന്ത്യൻ മണ്ണിൽ തുടർന്നു. കിർഗിസ്ഥാൻ, തായ്‌ലൻഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അമ്പതോളം പണ്ഡിതർ പരിപാടിയിൽ സംബന്ധിച്ച ശേഷവും ഇങ്ങനെ ഇന്ത്യയിൽ തുടർന്നിരുന്നു.തമിഴ്‍നാട്ടിലെ സ്ഥിതിയാണ് ഏറ്റവും ഗുരുതരം. ചടങ്ങിൽ തമിഴ്‌നാട്ടിൽ നിന്ന് പങ്കെടുത്തത് 1500-ലധികം പേരാണെന്നാണ് പ്രാഥമിക നിഗമനം.നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത വിദേശികൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, അതിരംപട്ടിണം, കോയമ്പത്തൂർ, സേലം എന്നിവടങ്ങളിലെ പള്ളികളിൽ പ്രഭാഷണം നടത്തി.കോയമ്പത്തൂരിലെ റെയിൽവേയിലുള്ള മലയാളി ഡോക്ടർ ഈ പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തയാളെയാണെന്ന് വ്യക്തമായിട്ടുണ്ട്. റെയിൽവേ ജീവനക്കാരനായ ആൾ ഈറോഡിലെ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിസാമുദ്ദീനിൽ ചടങ്ങിൽ പങ്കെടുത്ത തായ്‍ലൻഡ് സ്വദേശികളാണ് ഈറോഡിൽ പ്രാർത്ഥനാ ചടങ്ങ് നടത്തിയത്. ഡോക്ടർക്കും പത്ത് മാസം പ്രായമുള്ള കുട്ടിക്കും ഉൾപ്പടെ കുടുംബത്തിലെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത മലേഷ്യൻ സ്വദേശികൾ ചെന്നൈയിൽ പ്രാർഥനാ ചടങ്ങ് നടത്തി. ചെന്നൈ മണ്ണടി മമ്മൂദ് മസ്ജിദിൽ മാർച്ച് 19നായിരുന്നു പ്രാർത്ഥനാ ചടങ്ങ്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മുംബൈയിൽ ഫിലീപ്പീൻസിൽ നിന്ന് എത്തിയ 65 വയസ്സുള്ളയാൾ കൊവിഡ് ബാധിച്ച് മരിച്ചയാൾ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. പത്ത് പേരുള്ള ഒരു ഗ്രൂപ്പിലെ അംഗമായിരുന്നു ഇദ്ദേഹം. ഇതിൽ രണ്ട് പേരും കൊവിഡ് പോസിറ്റീവായിരുന്നു. നവി മുംബൈയിലെ ഒരു പള്ളിയിൽ ഇവർ തങ്ങിയിരുന്നു. ഈ പള്ളിയുടെ മേധാവിയും കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകനും പേരക്കുട്ടിയും വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയ്ക്കും അസുഖമുണ്ട്. അതിനാൽ ഈ പള്ളിയിലെ പുരോഹിതനുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ളവരും ഈ പരിപാടിയിൽ പങ്കെടുത്തതായാണ് സൂചന.