2005 ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ ഇനി ഉപയോഗിക്കാനാവില്ല

  174

  http://www.dreamstime.com/stock-image-indian-currency-image9271141

  2005 ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സയമപരിധി ഈ മാസം31 ന് അവസാനിക്കും. അതിനുശേഷം 2005 ന് മുന്‍പ് അച്ചടിച്ച ഒരു നോട്ടിനു പോലും മൂല്യം ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
  2005ന് മുന്‍പ് അച്ചടിച്ച അഞ്ഞൂറിന്റെ ആയിരത്തിന്റേയും ഉള്‍പ്പെടെയുള്ള നോട്ടുകള്‍ക്കാണ് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

  2005ന് മുന്‍പ് അച്ചടിച്ച എല്ലാ നോട്ടുകളും വിപണിയില്‍ നിന്നു പിന്‍വലിക്കുന്നത് കള്ളനോട്ട് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. 2005നു ശേഷം അച്ചടിച്ച നോട്ടുകളില്‍ രണ്ടുവശത്തും വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകും. 2005 വരെ ഉള്ള നോട്ടുകളില്‍ മുന്‍വശത്തു മാത്രമാണ് വര്‍ഷം ഉള്ളത്.

  കൂടാതെ 2005ന് ശേഷമുള്ളവ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെ അച്ചടിച്ച നോട്ടുകളുമാണ്. കഴിഞ്ഞ ജനുവരി ഒന്നിന് പ്രഖ്യാപിച്ച ശേഷം ഇതുവരെ 144.66 കോടി നോട്ടുകള്‍ റിസര്‍വ് ബാങ്ക് തിരികെ വാങ്ങി. 52,855 കോടി രൂപയുടെ മൂല്യം ഉള്ളവയാണിത്. 100ന്റെ 73.2 കോടി നോട്ടുകള്‍, 500ന്റെ 51.85 കോടി നോട്ടുകള്‍, 1,000ന്റെ 19.61 കോടി നോട്ടുകള്‍ എന്നിവയാണ് തിരികെ വാങ്ങിയത്. ബാങ്കുകളില്‍ നിന്ന് 2005ന് മുന്‍പുള്ള നോട്ടുകള്‍ നല്‍കരുതെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കള്ളനോട്ടുകള്‍ പലതും 2005 ന് മുന്‍പുള്ള സീരീസില്‍ ഉള്ളതാണ് എന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.