അവര്‍ വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല. നാശം.. ഒരു സ്വൈര്യം തരില്യാന്ന് വെച്ചാല്‍.. വേണ്ടാ വേണ്ടാന്ന് പറഞ്ഞിറ്റും.. ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം. ഉച്ചയ്ക്ക് കുറച്ച് കിടന്നു. ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്. ആകെ പുകയുകയാണ്. പുഴയ്ക്കിതൊന്നുമറിയേണ്ട....
ശ്രീയേട്ടാ ഒന്നു പതുക്കെ പറയൂ.... ആ വിനോദിനി ചേച്ചി കേള്‍ക്കും! ഹ...ഹ എന്റെ കാന്താരീ ഞാന്‍ പറയുന്നത് അവളെങ്ങനെ കേള്‍ക്കാന്‍, നമ്മള് സംസാരിക്കുന്നത് ടെലിഫോണിലൂടെയല്ലെ? സുമ ചൂളി.... എങ്കിലും വിട്ടു കൊടുത്തില്ല. അല്ല ശ്രീയേട്ടാ ഇതൊക്കെ...
പണ്ട് പണ്ട്, എന്ന് പറഞ്ഞാല്‍ വളരെപ്പണ്ട്, ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നു. ബാറ്റയും വുഡ് ലാന്റും ഒക്കെ വരുന്നതിന് മുമ്പാണെന്നോര്‍ക്കണം. കാസിം എന്നായിരുന്നു അയാളുടെ പേര്. വലിയ തിരക്കൊന്നുമില്ലാത്ത ഒരിടത്തരം പട്ടണത്തിലായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. കേടായ ചെരുപ്പുകള്‍ നന്നാക്കുകയായിരുന്നു...
മണവാട്ടിപ്പെണ്ണിനെ ഇറക്കിക്കൊടുക്കാന്‍ സമയമായി, എല്ലാവരും പെണ്‍കുട്ടിയുടെ ഉമ്മ സൂറാബിത്തയെ തിരയുകയാണ്. വിളി കേട്ട് പന്തലില്‍ സ്നേഹവാക്കുകള്‍ക്കും സഹായത്തിനും നന്ദി പറഞ്ഞ് നിന്നിരുന്ന സൂറാബിത്ത കൈ ഉടുത്തിരുന്ന സാരിയില്‍ തുടച്ച്, തലയിലെ തട്ടം നേരെയാക്കിയിട്ട് മുഖം തുടച്ച്...
മുഹമ്മദ് റഫി എന്ന അനശ്വര ഗായകന്റെ ആ ഗാനം അതി മനോഹരമായി അയാള്‍ പാടുന്നുണ്ടായിരുന്നു.പാടിയ പാട്ടുകള്‍ എല്ലാം റാഫി സാബിന്റെതായിരുന്നു
"അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...". ഇനി വാപ്പച്ചിക്ക് എഴുനേല്‍ക്കാതെ നിവൃത്തിയില്ല. എനിക്കോര്‍മ്മ വെച്ച നാള് മുതല്‍ കണ്ടു വരുന്ന ശീലമാണ്. കുഞ്ഞേതുമാപ്ലയുടെ ബാങ്ക് വിളിയാണ് വാപ്പച്ചിയുടെ അലാറം. എണീറ്റ് പായ ശരിയാക്കി, തലയിണ മുട്ടി നിവര്‍ത്തി...
നിശബ്ദ പ്രണയം അപകടകാരി അല്ല എന്ന് തിരിച്ചറിഞ്ഞ സാഗര്‍, പ്രണയം തന്റെ ഉള്ളിലേക്ക് ഒതുക്കി.എവിടെയെങ്കിലും മറഞ്ഞു നിന്നു അവളെ ഒരു നോക്ക് കാണും.അത്ര മാത്രം.
ഇറങ്ങാന്‍ നേരത്ത് "വടക്കേനടയില്‍ നിന്നോളൂ.. ഒരു അഞ്ച് മിനിട്ട്, ഇപ്പോ വരാം" എന്ന് പറഞ്ഞതാണ്. ഇപ്പോ അരമണിക്കൂറാവുന്നു. എന്തൊരു വെയിലാണിത്.!" "എന്താടാ രാജീവേ.. ഇന്ന് നിനക്കോഫീസില്‍ പോവണ്ടേ..? അതോ അവധിയാണോ..?" നോക്കുമ്പോളുണ്ട് അജിത്താണ്. നേഴ്സറിസ്കൂളുമുതല്‍ എന്റെ...
അങ്ങനെ പെണ്ണ് കണ്ടു പെണ്ണ് കണ്ടു ഒരു പരുവമായി നടക്കുമ്പോള്‍ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ പെണ്ണുകാണല്‍ ജീവിതത്തിനു തുടക്കം കുറിച്ച സൗദാമിനിയുടെ വിവാഹ ക്ഷണക്കത്ത് എനിക്ക് കിട്ടുന്നത്.
കാശു ലോണെടുത്തിട്ട് അടയ്ക്കാത്തവന്മാരുടെ അടുത്തു ചെന്ന് കാശു ചോദിക്കുക. കിട്ടിയാ കിട്ടി. കിട്ടീലേലും നമുക്ക് ശമ്പളം കിട്ടും . അപ്പൊ ഞാന്‍ പറഞ്ഞു വരാന്‍ പോകുന്നത്, എന്റെയും വിപിന്റെയും ആദ്യ ഓപ്പെറേഷന് റിക്കവറി !