Featured
2011 ജപ്പാന് ഭൂകമ്പത്തിന്റെ വീഡിയോ ഫൂട്ടേജ് പുറത്ത്; പുറത്ത് വരുന്നത് അതി ഭീകരമായ ദൃശ്യങ്ങള്‍
2011 ല്‍ ജപ്പാനിലുണ്ടായ റിക്ടര്‍ സ്കെയിലില്‍ 9.0 രേഖപ്പെടുതിയുയ ഭൂകമ്പത്തിന്റെ വീഡിയോ ഫൂട്ടേജ് പുറത്തിറങ്ങി. വന്‍ സുനാമിക്കും അത് വഴി ആയിരങ്ങളുടെ മരണത്തിന് കൂടി കാരണമായ ഭൂകമ്പത്തിന്റെ അതി ഭീകരമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉടനീളം കാണാനാവുക. ഭൂകമ്പം ഉണ്ടാവുന്ന സമയത്ത് ജനങ്ങളുടെ ആര്‍പ്പുവിളികളും മറിഞ്ഞു വീഴുന്ന കെട്ടിടങ്ങളും ഭീതിയോടെ ഓടുന്നവരെയും വീഡിയോയില്‍ നമുക്ക് കാണാം.
107 total views

പെട്ടെന്നുണ്ടാകുന്ന അപകടങ്ങളോട് മനുഷ്യന് എങ്ങിനെ പ്രതികരിക്കുന്നു എന്ന് വീഡിയോയില്‍ കാണാം. സ്കൂള്‍ കുട്ടികള്‍, ഓഫിസ് ജോലിക്കാര്‍, ചെറിയ കുട്ടികളെയും കൊണ്ടുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ അതീവ ഭീതിയോടെ പരക്കം പായുന്നത് ഒരു ലോകാവസാനത്തിന്റെ ദൃശ്യങ്ങള്‍ ആകും നമുക്ക് നല്‍കുക.
വ്യത്യസ്ത സ്ഥലങ്ങളില്‍ ഉള്ള വെബ് ക്യാമുകള്‍ വഴിയും മറ്റു സ്രോതസ്സ് വഴിയും ശേഖരിച്ച വീഡിയോകള്‍ ഒരു ഡോക്യുമെന്ററിക്ക് വേണ്ടി ശേഖരിച്ചത് ആണ് ഈ വീഡിയോ ആയി രംഗത്ത് വരുന്നത്. ഭൂമി പിളരുന്നതും ഒക്കെ കണ്ടാല്‍ നമ്മള് ഒന്ന് ഭയക്കും.
2011 മാര്‍ച്ച 11 നു ഉണ്ടായ ഭൂകമ്പത്തിലും അതിനെ തുടര്‍ന്നുണ്ടായ സുനാമിയിലും 16,000 പേരാണ് കൊല്ലപ്പെട്ടത്.
ഭീതിജനകമായ ആ വീഡിയോ നമുക്കിവിടെ കാണാം.
108 total views, 1 views today