1

2011 ല്‍ ജപ്പാനിലുണ്ടായ റിക്ടര്‍ സ്കെയിലില്‍ 9.0 രേഖപ്പെടുതിയുയ ഭൂകമ്പത്തിന്റെ വീഡിയോ ഫൂട്ടേജ് പുറത്തിറങ്ങി. വന്‍ സുനാമിക്കും അത് വഴി ആയിരങ്ങളുടെ മരണത്തിന് കൂടി കാരണമായ ഭൂകമ്പത്തിന്റെ അതി ഭീകരമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉടനീളം കാണാനാവുക. ഭൂകമ്പം ഉണ്ടാവുന്ന സമയത്ത് ജനങ്ങളുടെ ആര്‍പ്പുവിളികളും മറിഞ്ഞു വീഴുന്ന കെട്ടിടങ്ങളും ഭീതിയോടെ ഓടുന്നവരെയും വീഡിയോയില്‍ നമുക്ക് കാണാം.

പെട്ടെന്നുണ്ടാകുന്ന അപകടങ്ങളോട് മനുഷ്യന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് വീഡിയോയില്‍ കാണാം. സ്കൂള്‍ കുട്ടികള്‍, ഓഫിസ് ജോലിക്കാര്‍, ചെറിയ കുട്ടികളെയും കൊണ്ടുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ അതീവ ഭീതിയോടെ പരക്കം പായുന്നത് ഒരു ലോകാവസാനത്തിന്റെ ദൃശ്യങ്ങള്‍ ആകും നമുക്ക് നല്കുക.

വ്യത്യസ്ത സ്ഥലങ്ങളില്‍ ഉള്ള വെബ്‌ ക്യാമുകള്‍ വഴിയും മറ്റു സ്രോതസ്സ് വഴിയും ശേഖരിച്ച വീഡിയോകള്‍ ഒരു ഡോക്യുമെന്‍ററിക്ക് വേണ്ടി ശേഖരിച്ചത് ആണ് ഈ വീഡിയോ ആയി രംഗത്ത്‌ വരുന്നത്. ഭൂമി പിളരുന്നതും ഒക്കെ കണ്ടാല്‍ നമ്മള്‍ ഒന്ന് ഭയക്കും.

2011 മാര്‍ച്ച 11 നു ഉണ്ടായ ഭൂകമ്പത്തിലും അതിനെ തുടര്‍ന്നുണ്ടായ സുനാമിയിലും 16,000 പേരാണ് കൊല്ലപ്പെട്ടത്.

ഭീതിജനകമായ ആ വീഡിയോ നമുക്കിവിടെ കാണാം.

You May Also Like

ഉണ്ണികളെ ഊട്ടുന്നതും കാളകൂടം – ഹംസ ആലുങ്ങല്‍

കുഞ്ഞുങ്ങള്‍ക്ക് അത്യുത്തമം അമ്മയുടെ മുലപ്പാലാണെന്നത് അറിയാത്തവര്‍ ആരാണുണ്ടാകുക..? എന്നാലും അവര്‍ക്ക് ബേബി ഫുഡുകള്‍ കോരികൊടുത്തെങ്കിലെ പല അമ്മമാര്‍ക്കും സംതൃപ്തിയാകൂ. മുലയൂട്ടുന്നത് സ്തന സൗന്ദര്യത്തെ ബാധിക്കുമോ എന്ന സംശയംകൂടി വേരൂന്നുമ്പോള്‍ ബേബി ഫുഡ് കമ്പനികളുടെ ഖജനാവ് നിറഞ്ഞു തൂവുന്നു. അമ്മയ്ക്കും അച്ഛനും ഒന്നും ചെയ്യേണ്ട. എല്ലാം ബേബി ഫുഡ് കമ്പനികള്‍ ചെയ്തുകൊള്ളും എന്നതാണ് സ്ഥിതി. ഇന്ന് എത്ര ബേബി ഫുഡുകളാണ് വിപണിയിലുള്ളതെന്ന് പോലുമറിയില്ല. ഫാരെക്‌സും ഗുഡ് സ്റ്റാര്‍ട്ടും ബേബിവിറ്റയും നെസ്റ്റല്‍ ലാക്‌ടോജെനും തുടങ്ങി ഹോര്‍ലിക്‌സും കോംപ്ലാനും ബൂസ്റ്റും എല്ലാം കുഞ്ഞുങ്ങളുടെ ആരോഗ്യധര്‍മം മനോഹരമായി നിറവേറ്റുന്നുവെന്നാണ് അവകാശവാദം. പരസ്യവാഗ്ദാനവും ഇതു തന്നെ. ഒരേ കമ്പനി തന്നെ ഒന്നിലധികം ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. എന്നാല്‍ ഇതൊന്നും കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് മാത്രമല്ല ഏറെ ദോഷമാണ് ചെയ്യുന്നത്.

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഗുസ്തിയും ഭാരതവും പിന്നെ ചില സ്വതന്ത്രചിന്തകളും…

വീറും വാശിയും രാജ്യസ്‌നേഹവും സിരകളിലെ ഓരോ തുള്ളി രക്തത്തിനും പ്രതിനിധാനം ചെയ്യാന്‍ പറ്റുമായിരുന്ന ഭാരതീയന്റ്‌റെ ഇടയില്‍ മതത്തിന്റെയും ജാതിയുടെയും പേര് പറഞുള്ള പൊള്ളയായ അവകാശങ്ങള്‍ പാടി ലാഭം കൊയ്യുന്ന രാഷ്ട്രീയക്കാര്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല.

സമൂഹത്തിനെ വെല്ലുവിളിച്ചുകൊണ്ട് 5ദിവസം പ്രായമായ പിഞ്ചുകുഞ്ഞുമായി ജസീറയുടെ സമരം..

ചോരക്കുഞ്ഞിനെ നോക്കാന്‍ പോലും തയാറാകാത്ത ജസീറയ്‌ക്കെതിരെ ആശുപത്രിയില്‍ കഴിയുന്ന സ്ത്രീകളും കൂട്ടിരിപ്പുകാരും രംഗത്തെത്തി.