അന്വേഷണാത്മക ബ്ലോഗ് റിപ്പോര്‍ട്ടിംഗ് എന്ന മേഖലയില്‍ ഒരു നൂതന ചരിത്രം എഴുതി ചേര്‍ത്തുകൊണ്ട് ബൂലോകം ഓണ്‍ലൈന്‍ മുല്ലപ്പെരിയാര്‍ ചരിത്രം ആധികാരിക രേഖകള്‍ സഹിതം ഇവിടെ വിശദം ആക്കുന്നു.
ഇന്ന് നക്ഷത്ര ഹോട്ടലിലെ മെനുവില്‍ തൂവല്‍ തൊപ്പിയും വെച്ച് ഗമയില്‍ ഇരിക്കുന്ന കപ്പയും വാങ്ങി പുറത്തിറങ്ങി ഹൈവേ മുറിച്ചു കടന്ന് ഇടനിരത്തില്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ചെറിയൊരു കുടുംബ തര്‍ക്കം.
ബെര്‍ലി കഴിഞ്ഞ ആഴ്ച മനോരമയില്‍ എഴുതിയ ലേഖനത്തെ തിരുത്തി ഇന്നത്തെ മനോരമയില്‍ ആമ്പിള്ളേര് എഴുതിയ ഒരു ലേഖനം കൂടി വന്നിട്ടുണ്ട്.
മലയാള ബ്ലോഗുകള്‍ക്ക് കഷ്ടകാലം എന്ന തലക്കെട്ടില്‍ ശ്രീ ബെര്‍ലി തോമസ് മനോരമയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ ഇരിക്കാന്‍ ആവില്ല എന്ന് തോന്നുന്നു . ചില മഹത്തുക്കള്‍ ഉയരങ്ങളില്‍ എത്തുമ്പോള്‍ അവര്‍ കടന്നു...
സ്മേര എന്റെ വലതുതോളില്‍ കിടന്നു മയക്കം തുടങ്ങിയിരുന്നു.ഇനി ദലൈലാമയുടെ നാടായ തിബത്തില്‍ നാല് ദിവസം ചിലവഴിക്കണം. പിന്നെ ഞാന്‍ ദുബായിലേക്കും സ്മേര ബഹറിനിലേക്കും യാത്രയാവും.
ബിജു ഓടുകയാണ്, അതിവേഗത്തില്‍. ശ്വാസം നിലച്ചു പോകുമെന്നു തോന്നുന്നുണ്ടവന്. എവിടെയെങ്കിലും ഒന്നിരിക്കണം. ഒന്നണയ്ക്കണം. നെഞ്ച് ശ്വാസം കിട്ടാതെ പിടയുന്നു. എന്നാല്‍ അതിനവന് ആവുമായിരുന്നില്ല.
ഇവിടെ നിന്ന് നോക്കിയാല്‍ ഗീതുവിന് എല്ലാം കാണാം. എല്ലാമെന്നാല്‍ ഈ ചെറിയ കിളി വാതിലിലൂടെ കാണാവുന്നവയത്രയും. ഒരു കീറ് ആകാശം, അതിലേക്ക് പടര്‍ന്ന് കിടക്കുന്ന വൃക്ഷത്തലപ്പുകള്‍, രാവിലെ പറന്നകലുകയും വൈകുന്നേരം കൂടണയുകയും ചെയ്യുന്ന പക്ഷിക്കൂട്ടങ്ങള്‍.
വൃശ്ചികമാസത്തോടറ്റുക്കുമ്പോള്‍ കാലാവസ്ഥയില്‍ വരുന്ന മാറ്റം ഈയുള്ളവനില്‍ അല്പംചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. അത് വരാതിരിക്കാന്‍ എന്തെങ്കിലും മുന്‍ കരുതലുകള്‍ എടുക്കണമെന്ന് എല്ലാ വര്‍ഷവും വിചാരിക്കും. ഓരോ വര്‍ഷവും ഈ സമയത്ത് എന്തെങ്കിലും ശാരീരികാസ്വസ്ഥതകള്‍ വന്നുകൂടുമ്പോള്‍ മാത്രമാകും വൃശ്ചികമാസമായി...
ഒരു ചിത്രം സ്വയം സംസാരിക്കുമ്പോള്‍ അതിനൊരു അടിക്കുറിപ്പ് അനാവശ്യം തന്നെയാണ്. ഫോട്ടോയിലെ ഇരുട്ടില്‍ നിന്ന് വൈദ്യുത ബള്‍ബിന്റെ മങ്ങിയ പ്രകാശം ഒരു കല്ലില്‍ നിന്ന് ശില്പിയുടെ ഉളിയെന്ന പോലെ കൊത്തിയെടുത്ത ദൃശ്യം ശേഖരനെ സംബന്ധിച്ചിടത്തോളം ഇനിയൊരു...
ദുഷന്തനിലെ ശകുന്തളയുടെ വീടു കണ്ടു പിടിച്ച് ആലോചനയുമായി വന്നപ്പോള്‍ തോന്നി താമരയിലയിലെ പ്രേമലേഖനവും മുദ്ര മോതിരവും ഒക്കെ സത്യമാകുവാന്‍ പോകുകയാണെന്ന്.