ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഡോക്ടര്‍ ചോരക്കുഞ്ഞിനെ അന്നയുടെ കൈകളിലേക്ക് കൊടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ സജലങ്ങളായി.നന്ദിയെന്നപോലെ ഇമകള്‍ തുറക്കാതെ കുഞ്ഞു ചുണ്ടുകളില്‍ ഒരു പുഞ്ചിരി സമ്മാനിച്ചു മരണത്തിന്റെ തണുപ്പിലേക്ക് ആണ്ടിറങ്ങി . യുവാവായ ഡോക്ടര്‍ തല...
1977, സ്പെയിന്. കനേറി ഐലന്‍ഡിനെ സ്പെയിനില്‍ നിന്നും സ്വതന്ത്രമാക്കാനായി തീവ്രവാദ സംഘടനകള്‍ ശക്തിയാര്‍ജ്ജിക്കുന്ന കാലം. എങ്കില്‍പോലും പ്രകൃതി അനുഗ്രഹിച്ച് നല്കിയ ഭംഗി കൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ കനേറി ദ്വീപ് അങ്ങോട്ടേക്കാകര്‍ഷിച്ച് കൊണ്ടേയിരുന്നു. മാര്‍ച്ച്...
നാളെ ഫെബുവരി 14.വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ എന്റെ പ്രണയിനിയെ കാണുവാന്‍ വേണ്ടി പോകുന്നു.ഹാ അല്ലെങ്കിലും ഈ യുഗത്തില്‍ തമ്മില്‍ കാണുന്നതിനൊക്കെ എന്ത് പ്രസക്തി.ഇന്റര്‍നെറ്റ് മൊബൈല്‍ എല്ലാം വിരല്‍തുമ്പില്‍ ഉണ്ടല്ലോ.പോരാത്തതിനു ബിസി ലൈഫ് എന്നൊരു ന്യായവും.പക്ഷെ...
“ആ ആ…………………..” ഒരു മൂളിപാട്ടിന്റെ അകമ്പടിയോടു കൂടിയാണ് അന്നത്തെ പ്രഭാതം വിടര്‍ന്നത്.എവിടെ നിന്നാണ് ഈ ഗാനം?അതും ഇത്രയും മധുരമായ ശബ്ധത്തില്‍! ഉറക്കത്തിന്റെ ആലസ്യം മെല്ലെ കൌതുകതിലേക്ക് വഴി മാറി.ശബ്ദം ഒഴുകി വരുന്നത് വടക്ക് ഭാഗത്ത് നിന്നാണ്.അതെ പുഴക്കരയില്‍ നിന്ന്.ആശ്ചര്യത്തോടെ ഞാന്‍ പുറത്തേക്കു നീങ്ങി.സത്യമാണ്!...
ഹവായ് അമേരിക്കയുടെ അമ്പതാമത്തേതും, പൂര്‍ണമായും ദ്വീപായതുമായ ഒരേ ഒരു സ്റ്റേറ്റ്. 1988 ഏപ്രില്‍ 28, ഉച്ചക്ക് ശേഷം. ഹവായ് ദ്വീപില്‍ ഇത് ശൈത്യകാലമാണ്. ഹിലോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍, ഹോണൊലുലുവിലേക്ക് പുറപ്പെടാന്‍...
ഞാന്‍ ചന്തുനായര്‍. അത്രക്കങ്ങ് പ്രശസ്തി ആഗ്രഹിക്കാത്ത ഒരു സാധരണ എഴുത്തുകാരന്.. തിരക്കഥാ രചയിതാവ്, സീരിയല്‍, സിനിമാ സംവിധായകന്, നിര്‍മ്മാതാവ്. ‘ഗണിതം’ എന്ന സീരിയലിന് കേരള സര്‍ക്കാറിന്റെ, നിര്‍മ്മാതാവിനും തിരക്കഥാ രചയിതാവിനുമുള്ള അവാര്‍ഡ് ലഭിച്ചു. ‘വിളക്ക് വക്കും...
തളര്‍ച്ചയും ക്ഷീണവും തോന്നുകയും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞതായിരിക്കാം അതിന്റെ കാരണം. ഈയിടെ ജേര്‍ണല്‍ ഓഫ് ന്യൂട്രിഷന്‍ സ്ത്രീകളില്‍ നടത്തിയ...
തെഹ്രാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനതത്താവളത്തില്‍ നിന്നും അസ്മാന് എയറിന്റെ വിമാനം ദുബായ് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അതില്‍ ആറാമത്തെ വരിയിലെ സൈഡ് വിന്‍ഡോക്കഭിമുഖമായ ഇരിപ്പിടത്തില്‍ സയീദ് അലി റീസ ഇരുന്നു. അന്നത്തെ സൂര്യനുറങ്ങിക്കിടന്ന പകലില്‍ ലൈലാ...
വളരെ പഴക്കമുള്ള ഒരു സമസ്യ/പ്രഹേളികയുടെ മലയാളീകരണമാണ് ഇത്. അഞ്ചു നിറമുള്ള വീടുകള്‍, അവയില്‍ ഓരോന്നിലും വെത്യസ്ഥ സംസ്ഥാനത്തെ ജനങ്ങള്‍, ഓരോത്തര്‍ക്കും വെത്യസ്തമായ വളര്‍ത്തു മൃഗങ്ങള്‍, കുടിക്കുന്നത് വെത്യസ്ഥ പാനീയങ്ങള്‍, വലിക്കുന്നതോ വെത്യസ്ഥ വസ്തുക്കളും. ചോദ്യം ഇതാണ്. ഓന്തിനെ...
മരുഭൂമിയില്‍ അവശേഷിച്ച തണുപ്പും ഗ്രീഷ്മം തുവര്‍ത്തിയെടുത്തു. പ്രായമേറിയ ഈന്തപ്പനകള്‍ക്കൊപ്പം ഇളം പനകള്‍ പോലും കുലച്ചു തുടങ്ങി. ഇളം മഞ്ഞ നിറത്തിലെ ഈന്തപ്പനപ്പൂക്കളിലേക്ക് ഗ്രീഷ്മം തന്റെ ചുടുകാറ്റിനാല്‍ ആദ്യസ്പര്ശനത്തിന്റെ ശ്രുംഗാരങ്ങളില്‍ മുഴുകി.ചൂടു കൂടൂന്നതനുസരിച്ചു ഈന്തപ്പനപ്പൂവുകള്‍ കായായ് പരിണമിക്കും.പിന്നെ...