2015 ലോകകപ്പില്‍ ഇന്ത്യക്ക് മുത്തമിടാനാകുമോ ?

266

 

wrlgvy

ലോകകപ്പിനുള്ള പതിനഞ്ചംഗ ടീം പ്രഖ്യാപനം ആശ്ചര്യപ്പെടുത്തുന്നതല്ല. പ്രതീക്ഷിച്ച മുഖങ്ങള്‍ തന്നെയാണ് ക്രിക്കറ്റ് ലോകകപ്പ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങുന്നത്. ഇത്തരത്തിലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് പലതിലും രണ്ടോ മൂന്നോ സ്ഥാനങ്ങളിലേക്കുള്ള ചര്‍ച്ച മാത്രമേ അല്ലെങ്കിലും പരമാവധി നടക്കാറുള്ളൂ. ടീം സെലക്ഷന് മുമ്പേ മറ്റ് താരങ്ങള്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും.

ഇനി കാര്യത്തിലേക്ക് വരാം. നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യക്ക് കപ്പ് നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് പ്രാധാന സംശയം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബാറ്റിംഗ് ഒരു പ്രശ്‌നമേയല്ല. പക്ഷേ ബോളിംഗ് വലിയൊരു തലവേദനയാണ് താനും. ഈ ടീമില്‍ നിന്ന് മികച്ചൊരു ബോളിംഗ് കോമ്പിനേഷനോ, എന്തിന് മികച്ചൊരു ബോളറേയോ പ്രതീക്ഷിക്കണ്ട.

ബോളിംഗിന് നായക്ത്വം നല്കാന്‍ ഒരാളെ കണ്ടെത്തുകയെന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലെ ടീമിലെ ഒരു ബോളര്‍ക്ക് പോലും, എല്ലാ മത്സരം കളിക്കാനകുമെന്ന് ധോണിക്കോ സെല്ക്ഷന്‍ ബോര്‍ഡിനോ പ്രതീക്ഷയില്ല. ഈ അവസരത്തിലാണ് ലൈനും ലെങ്ങ്തും കണ്ടെത്താന്‍ വിഷമിക്കുന്ന ഇഷാന്ത് ശര്‍മയേക്കാളും ഭേദമായി ഭുവനേശ്വര്‍ കുമാര്‍ മാറുന്നത്.

ഈ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലായിരിക്കും അന്തിമ ബോളിംഗ് സ്‌ക്വാഡിനെ ഇന്ത്യ കണ്ടെത്തുക. അതുകൊണ്ടു തന്നെ വ്യാപക ബോളിംഗ് കോമ്പിനേഷന്‍ പരീക്ഷണങ്ങള്‍ക്കായിരിക്കും ഈ തിരാഷ്ട്ര പരമ്പര സാക്ഷ്യം വഹിക്കുക. ലോകകപ്പിന് മുമ്പ് മറ്റ് പരമ്പരകളില്ലത്തതിനാല്‍ ബോളിംഗ് മെച്ചപ്പെടുത്തുവാനുള്ള ടീം ഇന്ത്യയുടെ ഏക അവസരമായിരിക്കും ഈ പരമ്പര.

ഇനി ആള്‍ റൗണ്ടര്‍മാരുടെ നിലപരിശോധിക്കാമ്മ്. സ്റ്റുവര്‍ട്ട് ബിന്നി മാത്രമാണ് ലോകകപ്പ് സ്‌ക്വാഡിലെ പ്രധാന ഓള്‍റൗണ്ടര്‍. മികച്ച ബോളര്‍മാര്‍ ഇല്ലാത്തതായിരിക്കും ടീമില്‍ സ്ഥിരാംഗത്വത്തിനായി ബിന്നിയ്ക്ക് വഴിയൊരുക്കുക. പക്ഷേ കാര്യങ്ങള്‍ ബിന്നിയ്ക്കും അനുകൂലമല്ല. ലോകകപ്പ് നടക്കുന്ന ഹാര്‍ഡ് ബൗണ്‍സ് പിച്ചുകളില്‍ ബിന്നിയ്ക്ക് അത്ര പരിചയം പോര. ഈ തിരാഷ്ട്ര പരമ്പര മാത്രമായിരിക്കുമത് പരിഹരിക്കാനുള്ള ഏക പോംവഴി. തിരാഷ്ട്ര പരമ്പരയിലെ എല്ലാ കളിയിലും പങ്കേടുക്കാന്‍ ബിന്നിയ്ക്ക് കഴിയുകയാണെങ്കില്‍ ലോകകപ്പ് അവസാന ഇലവനിലും ഈ രാജസ്ഥാന്‍ താരമുണ്ടാകും.

ലോകകപ്പ് നേടാന്‍ മികച്ച ടീം ഇതാണോ ? ഇതാണോ വിന്നിംഗ് കോമ്പിനേഷന്‍ ? ഈ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ല . ടീമിലും ദൈവത്തിലും വിശ്വാസമര്‍പ്പിക്കാനേ നിവൃത്തിയുള്ളൂ..

Advertisements