സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ സിനിമയായ 2018 ന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ,വിനീത് ശ്രീനിവാസൻ,ടൊവിനോ തോമസ്, ആസിഫ് അലി, കലൈയരസൻ, ശിവദ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്,അപർണ ബാലമുരളി, തൻവി റാം, എന്നിവരുൾപ്പെടങ്ങുന്ന ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു .നേരത്തെ 2403 അടി എന്ന് പേരിട്ടിരുന്ന പ്രസ്തുത ചിത്രം 2019ൽ ൽ ആരംഭിച്ചിരുന്നു എന്നാൽ ചില കാരണങ്ങളാൽ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ സിനിമ മാറ്റിവെക്കേണ്ടി വിന്നു. പീന്നീട് വീണ്ടും ഒരു പുതിയ ടീം ആണ് ചിത്രം പൂർത്തിയത്. ആന്റോ ജോസഫ് , സി കെ പത്മകുമാർ, വേണു കുന്നപ്പിള്ളി,എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.സംവിധായകനും അഖിൽ പി ധർമ്മജനും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അഖിൽ ജോർജ്ജ്, ചമൻ ചാക്കോ, നോബിൻ പോൾ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
വൈക്കത്ത് മറവന്തുരുത്തിൽ പന്ത്രണ്ട് ഏക്കർ ലീസിനെടുത്ത് സെറ്റിട്ടതാണ് മെയിൻ ലൊക്കേഷൻ . അതുകൂടാതെ കോട്ടയം, തൊടുപുഴ, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, ആലുവ, തൃശൂർ അങ്ങനെ കേരളത്തിലെ പല സ്ഥലത്തുമായാണ് ചിത്രം ഷൂട്ട് ചെയ്തത് .
ഇങ്ങനെയൊരു പടം ചെയ്തതെങ്ങനെ എന്ന് ആരും വിശ്വസിക്കില്ലെന്നും പ്രളയത്തിന്റെ കഥ പറയുന്ന ലോക സിനിമകളുടെ ബജറ്റ് 600 കോടി ഒക്കെയാണ്. അത്രയും പണി ഉണ്ട്. അത്രയ്ക്ക് പണം മുടക്കി ഒരു മലയാള സിനിമ ചെയ്യുക നടപ്പല്ല. നമ്മുടെ കയ്യിലൊതുങ്ങുന്ന ഒരു മലയാള സിനിമ ചെയ്യുന്നതെങ്ങനെ എന്നൊരു പ്ലാൻ ഉണ്ടാക്കുകയും അതിനെ വിശ്വസിച്ച് ഒരാൾ വരുകയും ചെയ്യുക എന്നത് വലിയ കാര്യമാണെന്നും സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറയുന്നു.