സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018 ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് ‘2018’ . ഇന്ന് (മെയ് 5 ) തിയേറ്ററുകളിൽ എത്തിയ സിനിമയിൽ വമ്പൻ താരനിരയാണുള്ളത്.ഈ ചിത്രത്തിന്റെ ട്രെയ്‌ലറും മിന്നൽ മിന്നാണെ എന്ന വീഡിയോ ​ഗാനവും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കുഞ്ചാക്കോ ബോബൻ,വിനീത് ശ്രീനിവാസൻ,ടൊവിനോ തോമസ്, ആസിഫ് അലി, കലൈയരസൻ, ശിവദ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്,അപർണ ബാലമുരളി, തൻവി റാം, എന്നിവരുൾപ്പെടങ്ങുന്ന ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു .നേരത്തെ 2403 അടി എന്ന് പേരിട്ടിരുന്ന പ്രസ്തുത ചിത്രം 2019ൽ ൽ ആരംഭിച്ചിരുന്നു എന്നാൽ ചില കാരണങ്ങളാൽ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ സിനിമ മാറ്റിവെക്കേണ്ടി വിന്നു. പീന്നീട് വീണ്ടും ഒരു പുതിയ ടീം ആണ് ചിത്രം പൂർത്തിയത്. ആന്റോ ജോസഫ് , സി കെ പത്മകുമാർ, വേണു കുന്നപ്പിള്ളി,എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.സംവിധായകനും അഖിൽ പി ധർമ്മജനും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അഖിൽ ജോർജ്ജ്, ചമൻ ചാക്കോ, നോബിൻ പോൾ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്

വൈക്കത്ത് മറവന്തുരുത്തിൽ പന്ത്രണ്ട് ഏക്കർ ലീസിനെടുത്ത് സെറ്റിട്ടതാണ് മെയിൻ ലൊക്കേഷൻ . അതുകൂടാതെ കോട്ടയം, തൊടുപുഴ, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, ആലുവ, തൃശൂർ അങ്ങനെ കേരളത്തിലെ പല സ്ഥലത്തുമായാണ് ചിത്രം ഷൂട്ട് ചെയ്തത് . ഇങ്ങനെയൊരു പടം ചെയ്തതെങ്ങനെ എന്ന് ആരും വിശ്വസിക്കില്ലെന്നും പ്രളയത്തിന്റെ കഥ പറയുന്ന ലോക സിനിമകളുടെ ബജറ്റ്‌ 600 കോടി ഒക്കെയാണ്. അത്രയും പണി ഉണ്ട്. അത്രയ്ക്ക് പണം മുടക്കി ഒരു മലയാള സിനിമ ചെയ്യുക നടപ്പല്ല. നമ്മുടെ കയ്യിലൊതുങ്ങുന്ന ഒരു മലയാള സിനിമ ചെയ്യുന്നതെങ്ങനെ എന്നൊരു പ്ലാൻ ഉണ്ടാക്കുകയും അതിനെ വിശ്വസിച്ച് ഒരാൾ വരുകയും ചെയ്യുക എന്നത് വലിയ കാര്യമാണെന്നും സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറയുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന്. പ്രളയത്തെ അതിജീവിച്ചവർക്ക് ചിത്രം വളരെ വൈകാരികമായ മുഹൂർത്തങ്ങൾ കാഴ്ചവച്ചു. ആദ്യ ദിവസത്തെ പ്രേക്ഷാഭിപ്രായങ്ങൾ നോക്കിയാൽ വലിയ ഹിറ്റിലേക്ക് പോകുമെന്നു കരുതാം. ഏതാനും ചില പ്രേക്ഷാഭിപ്രായങ്ങൾ ഇങ്ങനെ…

Midhun Prakash

“മലയാള സിനിമയെ ഷോർട്ട് ഫിലിം ഇൻഡസ്ട്രി എന്ന് പറഞ്ഞു പുച്ഛിച്ചവർക്ക് മുന്നിലേക്ക് ഇതാഞങ്ങളുടെ പുതിയ മലയാള എന്നും പറഞ്ഞു നമുക്ക് ഏത് ഭാഷക്കാരനെയും കാണിക്കാവുന്ന പടം . ഈ സിനിമയുടെ ഭാഗമായ എല്ലാ നടന്മാർക്കും അഭിനന്ദനങൾ .. തങ്ങളുടെ റോളുകൾ വലുതാണ് ചെറുതാണ് എന്ന് നോക്കി പടം ചെയ്തില്ലെങ്കിൽ നഷ്ടം മലയാള സിനിമക്കായിരുന്നു . അഭിനേതാക്കളിൽ ഏറ്റവും കൂടുതൽ ഉള്ളത് ടൊവിനോയാണ് , ടൊവിനോ ഗംഭീരമാക്കിയിട്ടുണ്ട് . മിന്നൽ മുരളിക്ക് കിട്ടാതെ പോയ തിയേറ്റർ സ്‌പീരിയൻസും തിയേറ്റർ ഹിറ്റും ടൊവിനോക്ക് ഈ ചിത്രത്തിലൂടെ കിട്ടി . ആസിഫിനും പടം ഗുണം ചെയ്യും , ലാൽ നേരേയൻ ചാക്കോച്ചൻ വിനീത് എല്ലാരും കൊള്ളാം . എല്ലാരും കൂടി അങ്ങ് ആഞ്ഞു പിടിച്ചു പ്രമോഷൻ ഇറങ്ങിയാൽ 100 കോടി അങ്ങ് എത്തിക്കാം”

Bliss Aviary

“സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ട് കരയാൻ പറ്റാതെവരുമ്പോൾ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടിട്ടുണ്ടോ.??മൂവി കണ്ട എന്റെ അവസ്ഥ അതായിരുന്നു.അസാധ്യ മേക്കിങ്&ക്വാളിറ്റി ,പെർഫെക്ഷൻ .സേഫ് സോണിൽ ഇരുന്നു TV ൽ പ്രളയവാർത്തകൾ കണ്ടവർക്ക് എത്രമാത്രം മനസിലാകും എന്ന് അറിയില്ല.എന്നാൽ ഒരായുസ് കൊണ്ട് ഉണ്ടാക്കിയത് എല്ലാം ഒഴുക്ക് കൊണ്ടുപോകുമ്പോൾ ജീവൻ കയ്യിലെടുത്തു രക്ഷപെട്ട് പോയവർക്ക് മനസിലാക്കാൻ സാധിക്കും…സ്വന്തം ജീവൻ രക്ഷിക്കൂന്നതിനിടയിൽ ചിരപരിചിതരെയോ ജീവിതത്തിൽ പ്രളയത്തിന് മുൻപോ പ്രളയത്തിനു ശേഷമോ കണ്ടിട്ടില്ലാത്ത ഒരാളെയെങ്കിലുമോ സഹായിക്കാൻ മനസുകാണിച്ചവർക്ക് മനസിലാവും.ക്യാമ്പിൽ ഒത്തു കൂടിയവർക്ക് മനസിലാവും.ക്യാമ്പിലേക് സാധനങ്ങൾക്ക് വേണ്ടി ഓടി നടക്കുമ്പോൾ ബില്ല് അടിച്ചിട്ട് പണം പോലും വാങ്ങാതെ സാധങ്ങൾ കൊണ്ടുപോയ്ക്കോളാൻ പറഞ്ഞ മനുഷ്യരെയും സാഹചര്യം മുതലാക്കി വെള്ളത്തിനു പോലും 5 രൂപ കൂട്ടി വാങ്ങിയവരെയും കണ്ടവർക്ക് മനസിലാവും..ഒരു പാക്കറ്റ് ബ്രഡ് എങ്കിലും ഏതേലും ക്യാമ്പിലേക് വാങ്ങി നൽകിയവർക്ക് മനസിലാകും..കുറഞ്ഞപക്ഷം സോഷ്യൽ മീഡിയ വഴിയെങ്കിലും രക്ഷാപ്രവർത്തഞങ്ങളോട് സഹകരിച്ചവർക്ക് മനസിലാവും.അനുഭവങ്ങളും ഓർമകളും ആണ് ഈ സിനിമയുടെ ഭാഷ.പലയിടത്തും നിങ്ങൾക്ക് സ്വയം കാണാൻ കഴിയും.. പലയിടത്തും നിങ്ങൾ അന്നത്തെ ദുരിത പെയ്ത്തിൽ കണ്ട കാഴ്ചകൾ കാണാൻ കഴിയും.”
5/5 from my ഹാർട്ട്‌
വാൽ കഷ്ണം : കുറച്ചു കൂടെ പ്രമോഷൻ ആവമായിരുന്നു ക്ലാപ് & ഗൂസ്ബമ്പ്സ് മൊമെന്റ്സ് പോലും തിയറ്ററിലെ ആളു കുറവ് മൂലം പ്രതീക്ഷിച്ച ഓളം ഉണ്ടായില്ല.

Manoj Ramsingh

“സമൂഹത്തിനു വേണ്ടി ചിലതൊക്കെ ചെയ്യാനായി എന്ന് തോന്നിപ്പിച്ചത് പ്രളയകാലത്തെ ഡിസാസ്റ്റർ മാനേജ്‍മെന്റ് കൺട്രോൾ റൂമിലെ വോളന്റിയർ സേവനത്തിലൂടെയാണ്. പ്രാണഭീതി നിറഞ്ഞ നിരവധി ഫോൺ നിലവിളികളും, കേട്ടതും അറിഞ്ഞതുമായ അതിജീവന കഥകളും മനസ്സിൽ കോറിയിട്ട ദൃശ്യങ്ങൾ, അതിലും മികച്ച രീതിയിൽ ആവിഷ്‌കരിക്കാനും ആ അനുഭവങ്ങൾ മനസ്സിൽ തൊടും വിധം അവതരിപ്പിക്കാനും Jude Anthany Joseph ന് സാധിച്ചിട്ടുണ്ട്. കേരളം കണ്ടിരിക്കേണ്ടുന്ന സിനിമയാണ് 2018.Technically & Creatively its a Brilliant Movie too. ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഇങ്ങിനെയൊരു ബിഗ് ബഡ്ജറ്റ് സിനിമാ ഉദ്യമത്തിന് നിർമ്മാതാക്കളെയും തിയേറ്ററിൽ കേട്ട അതേ ഹർഷാരവങ്ങളോടെ അഭിനന്ദിക്കണം.മൾട്ടി സ്റ്റാർ കാസ്റ്റിംഗ് എന്തിനായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് 2018. അഭിനേതാക്കൾ Tovino Thomas, Kunchacko Boban, Asif Ali, Vineeth Sreenivasan, Indrans ചേട്ടൻ, ലാൽ, സുധീഷ് എല്ലാരും തകർത്തഭിനയിച്ചു.
VFX ഒരുക്കിയവർക്കും DOP യ്ക്കും സ്പെഷ്യൽ സല്യൂട്ട് .”

Review: ഇട്ടാവട്ടത്തുള്ള ഒരു കുഞ്ഞു ജനതയുടെ ത്രസിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ ഏറ്റവും മികച്ച ടെക്‌നിക്കൽ പെർഫെക്ഷനോട് കൂടി ചെയ്ത സിനിമയാണ് 2018. ഒരു മലയാള സിനിമയ്ക്ക് കൂടി അന്താരാഷ്ട്ര സിനിമപ്രേമികളുടെ കയ്യടികൾ ലഭിക്കാൻ പോണൂ….
Thank you crew & cast

Vidhya Vivek

“ചുരുക്കി പറഞ്ഞാൽ,എല്ലാം കൊണ്ടും ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച സിനിമ എന്ന് നിസ്സംശയം പറയാം. കിടിലം മേക്കിങ് &ടെക്നിക്കൽ ആയി നോക്കിയാലും പെർഫോമൻസ് വൈസ് ആയാലും പൂർണ സംതൃപ്തി തരുന്ന ഉഗ്രൻ സിനിമ. തീർച്ചയായും തിയേറ്ററിൽ തന്നെ കാണണം. അത്രക്കും ഫീൽ ആയിരുന്നു. പ്രകടനങ്ങളിൽ എല്ലാരും മികച്ചു നിന്നെങ്കിലും ടോവിയും ആസിഫും ശെരിക്കും ജീവിച്ചു.
Must Must Must watch”

Mahesh Kumar

“Great work by Jude
പലർക്കും സൂപ്പർ മാൻ പരിവേഷം നേടിക്കൊടുത്ത ഒരു പ്രളയകാലമായിരുന്നു 2018 ൽ കേരളത്തിൽ ഉണ്ടായത്, അതിൽ മുഖ്യധാരയിൽ താരത്തിന്റെ തലക്കനം മറന്ന് മുന്നിൽ നിന്ന് ആളാണ് ടോവിനോ..ഇപ്പൊ ഈ സിനിമയിലും ടോവിനോയുടെ കഥാപാത്രത്തിനോട്‌ വല്ലാത്തൊരു ഇഷ്ടവും അറിയാതെ മനസ്സിൽ തോന്നിപ്പോകുന്നു , ഇമോഷണൽ ആയി വളരെ അധികം ലോക്ക് ആക്കിയ കഥാപാത്രം..എടുത്തുപറയേണ്ട സിനിമയുടെ സെക്കന്റ്‌ ഹാഫ് ആണ് നല്ല പോലെ effort എടുത്തതിന്റെ എല്ലാ ഗുണങ്ങളും ഈ സിനിമയ്ക്കുണ്ട്.”

Manoj Abraham

“കേരളത്തിന്റെ ഒത്തൊരുമക്ക് പങ്കായം പിടിക്കുന്നവന്റെ കരളുറപ്പിനു മലയാള സിനിമ ഹൃദയത്തിൽ നിന്നും നൽകുന്ന ആദരവ്…….2018 കേരളത്തിന്റെ കെട്ട കാലത്തിന്റെ ഓർമകളിലേക്ക് ക്യാമറ തിരിച്ചു വെച്ച അണിയറ ശില്പികൾക്ക് അഭിവാദ്യങ്ങൾ… ഒരു സ്വപ്നത്തിന്റെ പുറകെ ഭ്രാന്തമായി സഞ്ചരിച്ച ജൂഡ് ആന്റണിക്കും ആ സ്വപ്നസാഷ്കാരത്തിനു കൂടെ നിന്ന നിർമാതാക്കൾക്കും നന്ദി… വീണ്ടും തീയേറ്ററുകളിൽ നല്ല സിനിമകളുടെ വസന്തകാലത്തിന്റെ വരവേൽപാവട്ടെ ഈ മനോഹര ചിത്രം 2018.”

Arun Krishna

“ജൂഡ് ആന്റണി നിങ്ങള് തകർത്തു .രണ്ടര മണിക്കൂർ മേക്കിങ് ഡിമാൻഡ് ചെയ്യുന്ന ഒരു ത്രെഡ് ടോപ് മേക്കിങ്ങിലൂടെ സ്‌ക്രീനിൽ അത്രയും കാസ്റ്റിംഗ് വെച്ച് കണ്ടോണ്ടിരുന്നവരെ രോമാഞ്ചം അടുപ്പിച്ചു, കയ്യടിപ്പിച്ചു തിയേറ്റർ വിടീപ്പിച്ചത് നിങ്ങളുടെ potential ആണ് കയ്യടികൾ ബ്രോ .മലയാളത്തിലൊക്കെ പ്രോപ്പർ vfx ചെയ്യുന്നില്ല എന്നൊക്കെ പറയുന്ന പരാതികൾ പണി അറിയാവുന്നവരുടെ കയ്യിൽ കിട്ടിയാൽ മാറ്റി തരും എന്ന് ഉറപ്പായി, ടോപ് വർക്ക്‌ .ആസിഫ്, ടോവിനോ രണ്ട് പേർക്കും സ്പേസ് നിറഞ്ഞ റോൾ, കൂടെ ഫുൾ കാസ്റ്റിങ്ങും കിടു, കൂടെ പെർഫോ .അങ്ങനെ എങ്ങനെ നോക്കിയാലും ഈ വർഷത്തെ ഗംഭീര എക്സ്പീരിയൻസ് മലയാളത്തിൽ “2018 തന്നെ”

Siju Krishnan

“2018 EVERY ONE IS A HERO,
മഴ, പ്രകൃതിയുടെ വരദാനം,അത് സുന്ദരമാണ്, മനോഹരമാണ്.അതേ മഴയുടെ ഭീകരത, പ്രളയ ജല പ്രഭാവത്തിലൂടെ 2018 ൽ മലയാളികൾ കണ്ടതാണ്.അതിൽ നിന്നൊരു കഥ, ഒരു തിരക്കഥ, എല്ലാത്തര പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രം,ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകനേയും തിരക്കഥാകാരനേയും ഒരുപോലെ ബഹുമാനിക്കേണ്ട നിമിഷങ്ങൾ.അഖിൽ പി ധർമ്മജൻ എന്ന ഒരു പേരും തിരക്കഥയുടെ ഭാഗമായി കണ്ടു.സീൻ ബൈ സീൻ ഒരനുഭവമാണ്.ആദ്യ പകുതിയിൽ വലിയ ഭീകരതകളൊന്നുമില്ലേലും പ്രേക്ഷകരെ സിനിമയുടെ ഭാഗമാക്കുന്നതിൽ സംവിധായകൻ വിജയിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോപ്പ് ഗിയറായ ചിത്രം പിന്നെയൊരു പോക്കാണ്.
ഓരോനിമിഷവും ത്രില്ലടിപ്പിച്ചും കണ്ണുനിറയിച്ചും ഒരു ലാഗും ഇല്ലാതെ പ്രേക്ഷനെയും കൂട്ടിയൊരു പോക്ക്.
ക്ലൈമാക്സൊക്കെ വേറെ ലെവൽ തന്നെ.”

“5 മിനിട്ടിനുള്ളിലും നിരവധി സംഭവങ്ങളാണ് വന്നു പോകുന്നത്.ഈ സീനുകളെല്ലാം പരസ്പര ലിങ്കാകുന്നത് സൂഷ്മമായ തിരക്കഥാ രചനയുടെ സവിശേഷതയാണ്.ഉദാഹരണം, അജു വർഗീസും ടൂറിസ്റ്റുകളായ സായിപ്പും മദാമ്മയും ഉൾപ്പെടുന്ന സീനുകൾ, ആദ്യമൊക്കെ അധികപ്പറ്റായി തോന്നിയിരുന്നുവെങ്കിൽ പിന്നീടത് മറ്റൊരു തലത്തിലെത്തി.ക്ലൈമാക്സിൽ ഏറ്റവും കൈയ്യടി നേടിയ സീനുകളിലൊന്നായി മാറി അത്.
കണ്ണുകൾ നനയിച്ചു എന്നു തന്നെ പറയാം.നിരവധി താരങ്ങളുണ്ടേലും ടൊവിനോ തന്നെയാണ് കൂടുതൽ സ്കോർ ചെയ്തത്.മിന്നൽ മുരളിയേക്കാൾ മികച്ചു നിന്ന പ്രകടനം.അലസതയോടെ തുടങ്ങിയ ആസിഫിന്റെ കഥാപാത്രത്തിനും ഗംഭീര കൈയ്യടി കിട്ടി.ലാൽ, ചാക്കോച്ചൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, അജു വർഗീസ്, സുധീഷ്, ശിവദ താര നിര അങ്ങനെ നീളുന്നു.അഖിൽ ജോർജ്ജിന്റെ ക്യാമറ വർക്കുകൾ പ്രളയ ഭീകതയുടെ നേർ കാഴ്ച്ചകൾ തന്നെ സമ്മാനിച്ചു.അതുപോലെ ചമൻ ചാക്കോയുടെ എഡിറ്റിംഗ്, കട്ടുകളെല്ലാം കൃത്യമായി തന്നെ ചെയ്തു.നോബിൾ പോളിന്റെ ബിജിഎം സിനിമയുടെ ഭീകരതയ്ക്ക് അനുയോജ്യമായിരുന്നു.കേരളത്തിനുള്ളിൽ ഒരു സെറ്റിട്ടാണ് ഈ ദൃശ്യ വിസ്മയം ഒരുക്കിയിരിക്കുന്നത് എന്നത് ഏറെ കൗതുകകരമാണ്.മലയാളം പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ പ്രകൃതി ദുരന്തം പോലൊരു സബ്ജക്ട് അടിസ്ഥാനമാക്കി ആബാലവൃദ്ധ ജനങ്ങളേയും തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന തരത്തിലൊരു ചിത്രമാണ് ഇതെന്നതിൽ മലയാളികളായ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം.വീണ്ടും കാണാൻ തോന്നിപ്പിച്ച ചിത്രം, ചെറിയ കുറ്റങ്ങളും കുറവുകളുമെല്ലാം മാറ്റി നിർത്തി ഞാൻ മാർക്കിടുന്നു, – 4.5/5”

Stejin S

“2018 Everyone is a hero(2023)
“ഒത്തൊരുമയുടെ ഓർമപ്പെടുത്തൽ ആണ്”
Jude anthany joseph സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് “2018”ഗംഭിരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും അതിഗംഭീരം ഈ അടുത്ത മലയാളത്തിൽ ഇറങ്ങിയ നല്ല സിനിമയാണ് “2018” ചിത്രത്തിന്റെ ടെക്നിക്കൽ സൈഡും മികച്ചു നിന്നു സിനിമയിൽ. കുറച്ചു പോലും ലാഗ് ഇല്ലാതെ jude പടം നന്നായി എടുത്ത് വെച്ചിട്ടുണ്ട്. പടം കഴിഞ്ഞു എന്റെ മനസ്സിൽ ഉള്ളത് ഒരു ചോദ്യം മാത്രം “ഒരു പോരായിമപോലും ഇല്ലാതെ ഈ ചിത്രം എങ്ങനെ എടുത്തു”

ഒരു കാര്യം എനിക്ക് ഉറപ്പാണ് ഈ സിനിമ മലയാളികൾ ഒരിക്കലും മറക്കില്ല. അന്ന് പ്രളയത്തെ അതിജീവിച്ചവർക്ക് ഈ സിനിമ കണ്ണ് നിറയാതെ കാണാൻ കഴിയില്ല.ഞാൻ ആദ്യം പറഞ്ഞപോലെ “ഒത്തൊരുമയുടെ ഓർമപ്പെടുത്തൽ” തന്നെയാണ് 2018. ഇമോഷണൽ സീൻസ് പടത്തിൽ നന്നായിട്ട് വർക്ഔട്ട് ആയിട്ടുണ്ട് .അഭിനയിച്ചവരുടെ എല്ലാം മികച്ച പെർഫോമൻസ് തന്നെ ആയിരുന്നു “2018”ലെത് അതിൽ എടുത്ത് പറയേണ്ടത് ടോവിനോയുടെ അനൂപ് എന്നാ ക്യാരക്ടർ തന്നെയാണ് മനസ്സിൽ നിന്നു പോവാതെ കിടക്കുന്നു Kunchacko Boban,ആസിഫ് അലി,വിനീത് ശ്രീനിവാസൻ,Narain,aju varghese,indrans aparna balamurali,tanvi ram,gauthami nair,shivada,Kalaiyarasan ഒരു സീനിൽ വന്നു പോയവർ കിട്ടിയ കഥാപാത്രത്തെ ഒട്ടും മോശം ആക്കാതെ തന്നെ ചെയ്തു .ഈ സിനിമ നിങ്ങൾ തിയേറ്ററിൽ തന്നെ കാണണം റിക്വസ്റ്റ് ആണ്…പിന്നെ ott യിൽ വരുമ്പോൾ പുകഴുതാൻ നിക്കരുത് ദുഃഖിക്കരുത് ഈ സിനിമ തിയേറ്ററിൽ മിസ്സ് ചെയ്തിട്ടു
കൊറേ കാലത്തിനു ശേഷം തിയേറ്ററിൽ സിനിമ കഴിഞ്ഞ് എല്ലാവരും എഴുനേറ്റ് നിന്നു കൈയടിച്ചു .”

Leave a Reply
You May Also Like

സി ബി ഐ 5 ദി ബ്രെയിൻ -മാന്യമായ അന്വേഷണം

സി ബി ഐ 5 ദി ബ്രെയിൻ -മാന്യമായ അന്വേഷണം Slight spoilers.. Jijeesh Renjan…

സ്റ്റൈലിഷ് ലുക്കിൽ ബാക്ക്പാക്കുമായി മഞ്ജു വാര്യർ, ഇതെങ്ങോട്ടെന്ന് ആരാധകർ

ശോഭനയ്ക്കും ഉർവശിക്കും ശേഷം മലയാളി ഒരു നടിയെ ഇത്രത്തോളം ഇഷ്ടപ്പെട്ടിട്ടുണെങ്കിൽ അത് മഞ്ജുവാര്യരെ മാത്രമാണ്. സ്കൂൾ…

മലയാളത്തിന്റെ ആക്ഷൻ നായികയുടെ ജന്മദിനമാണിന്ന്, വാണിയെ കുറിച്ച് നിങ്ങളറിയാത്ത ചിലത്

ARuN GHoSh മലയാളത്തിന്റെ ആക്ഷൻ റാണിയുടെ ജന്മദിനം ആണിന്ന്. മലയാളി ആണെങ്കിലും തുടക്കം തമിഴിൽ, നടികർ…

അധോലോകത്തിനിടയിൽ അവൻ ഗോസ്റ്റ്

Muhammed Sageer Pandarathil ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പിയും നോർത്ത് സ്റ്റാർ എന്റർടെയ്ൻമെന്റും…