അവര്‍ അച്ഛനെ കൊണ്ടുവന്നു .നിലത്തു കിടത്തി.മുറി മുഴുവന്‍ ചന്ദനത്തിരിയുടെ മണം. രാമായണ പാരായണം. എന്റെ ചിന്തകള്‍ തണുത്തു ഉറയുന്നതു പോലെ തോന്നി.
പത്താം ക്ലാസിൽ ഒപ്പം പഠിച്ച ഒരു അബ്ദു റഹ്മാൻ ഉണ്ടായിരുന്നു. നീല ട്രൗസറും വെള്ള ഷർട്ടുമായിരുന്നു അന്നത്തെ ഞങ്ങളുടെ സ്ക്കൂൾ യൂനിഫോം. ചില ദിവസങ്ങളിൽ ഇറക്കം കുറഞ്ഞ ട്രൗസറും ഇട്ടാണ് അവൻ വരാറ്. അടുത്ത ദിവസം...
തായ്ലണ്ട് എന്ന മനോഹരമായ ഏഷ്യന്‍ രാജ്യത്തെക്കുറിച്ച് അറിയുവാന്‍ രസകരമായ 10 കാര്യങ്ങള്‍.
കണ്പോളകളിലെ കറുപ്പ് മാറാന്‍ ചില പൊടിക്കൈകള്‍
''ഹായ് രഞ്ജന്‍'' ''ഹലോ സമീര്‍..'' ''രഞ്ജന്‍ എവിടുന്നാ..?'' '' ആലുവ.. സമീറോ..?'' ''തലശ്ശേരി.. രഞ്ജന്‍ എന്ത് ചെയ്യുന്നു..? '' മൊബൈല്‍ ഷോപ്പ് നടത്തുന്നു..'' '' രഞ്ജന്‍ മാരീഡ് ആണോ..?' മറുപടിയില്ല.. ''രഞ്ജന്‍ , അവിടുണ്ടോ..?'' ''ബിസി..''...
അവിടിരിരിക്കുമ്പോഴും അമ്മയോട് ഫോണിലൂടെ അവളുടെ അസുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ അവൾ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. അവൾക്ക് എന്തൊക്കെ കഴിക്കാൻ കൊടുത്തെന്നും ആരോഗ്യാവസ്ഥയും 'അമ്മ എന്നോടുപറഞ്ഞു.
നിങ്ങള്‍ ഒരു നല്ല അദ്ധ്യാപകന്/ അദ്ധ്യാപിക ആകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം പാലിച്ചാല്‍ മതി
അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു. ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.
നാലാം ദിവസം ആഗതൻ കറുത്ത് തടിച്ച ഒരു ആജാനബാഹുവായിരുന്നു .കണ്ടാൽ ഒരു ഗുണ്ടയാണന്നേ തോന്നൂ. “നിങ്ങളെ കൂട്ടികൊണ്ടുവരാൻ രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞു.” “എന്താ കാര്യം?” “അറിയില്ല,നിങ്ങൾ എന്റെ കൂടെ വരൂ” അയാളുടെ മട്ടും സംസാരവും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.”നിങ്ങൾ പൊയ്ക്കൊള്ളൂ ഞാൻ കുറച്ചു കഴിഞ്ഞു വരാം.” . അയാൾക്ക് അതു സമ്മതമായില്ല.അയാൾ ചുറ്റിപറ്റി നിൽക്കുന്നതു കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു.”നിന്റെ രാമകൃഷ്ണൻ ആരാ എന്നോട് കൽപ്പിക്കാൻ?എനിക്ക് സൗകര്യമില്ല വരാൻ”ഞാൻ പൊട്ടിത്തെറിച്ചു.”നിങ്ങൾ എന്തിനാണ് ബഹളം വയ്ക്കുന്നത്?എന്നോട് കൂട്ടികൊണ്ടുവരാൻ പറഞ്ഞു,അത്ര തന്നെ”.എന്റെ ഭാവമാറ്റം കണ്ടിട്ടാകണം പിന്നെ അയാൾ ഒന്നും പറയാതെ സ്ഥലം വിട്ടു. തൽക്കാലം അയാൾ പോയെങ്കിലും ഇനിയും ആരെങ്കിലും വന്നേക്കാം എന്ന് എനിക്ക് തോന്നി.രാമകൃഷ്ണനുമായി ഒരാഴ്ചത്തെ പരിചയമേ ഉള്ളൂ ,ഉണ്ണിയെ പരിചയപ്പെട്ടിട്ടു ഒരു മാസവും. ചുരുക്കത്തിൽ മനസമാധാനം നഷ്ട്ടപെട്ടു എന്നു പറയാം.പരിചയക്കാരായി ആരുമില്ല താനും. ഭാഗ്യത്തിന് വൈകുന്നേരമായപ്പോൾ നാട്ടിൽ പോയിരുന്ന എന്റെ സുഹൃത്ത് തിരിച്ചെത്തി.കഥയെല്ലാം കേട്ട് അവൻ വെറുതെ ചിരിച്ചു.”ഇനിയും ആരെങ്കിലും വരുമോ എന്ന് നോക്കാം.”എന്നിട്ടു അവൻ പറഞ്ഞു,”രാമകൃഷ്ണനെ എനിക്കറിയാം. വെറും പാവം.ആ കൊമ്പൻ മീശയും തടിയുമൊക്കെ ഉണ്ടന്നേയുള്ളൂ”. എനിക്ക് സമാധാനമായി.ഭാഗ്യത്തിന്ന് അടുത്ത ദിവസം ആരും എന്നെ തിരക്കി വന്നുമില്ല. എല്ലാം അവസാനിച്ചു എന്ന് ഞാൻ സമാധാനിച്ചു. എന്നാൽ രണ്ടാം ദിവസം വീണ്ടും മറ്റൊരാൾ എന്നെ തേടി വന്നു.അയാൾ വന്ന സമയത്തു ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല.അയാൾ അടുത്ത വീട്ടിൽ എനിക്ക് തരാനായി ഒരു കത്ത് കൊടുത്തിട്ടു പോയി.രാമകൃഷ്ണൻ എഴുതിയ ആ തുണ്ടുകടലാസിൽ ഇത്രമാത്രം,”നീ ഒന്ന് ഇവിടം വരെ വരിക .എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്.” തൽക്കാലം എനിക്ക് അയാളെ ഇനി കാണേണ്ട ആവശ്യമില്ല,പിന്നെ ഞാൻ എന്തിന് അയാൾ വിളിക്കുന്നിടത്തു പോകണം? ജോലികഴിഞ്ഞു സുഹൃത്ത് വന്നപ്പോൾ ഞാൻ ആ കടലാസ് തുണ്ടു കാണിച്ചുകൊടുത്തു.”ഇത് നീ വിചാരിക്കുന്നപോലെ ആകണമെന്നില്ല.അയാൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാമല്ലോ.” ഒരുകണക്കിന് അതും ശരിയാണ്.എന്നാലും അയാൾ വിളിച്ച ഉടനെ പോകുന്നില്ല രണ്ടു ദിവസം കഴിയട്ടെ. “നിന്റെ ഇഷ്ടം പോലെ ചെയ്യൂ”. രണ്ടു ദിവസം കഴിഞ്ഞു .ഏകദേശം പന്ത്രണ്ടു മണിയായപ്പോൾ ഞാൻ മലബാർ ലോഡ്ജിൽ ചെന്നു. രാമകൃഷ്ണന്റെ മെസ്സ് അടഞ്ഞു കിടക്കുന്നു.സാധാരണ നല്ല തിരക്കുള്ള സമയമാണ്. ഇതെന്തുപറ്റി? അല്പസമയം കഴിഞ്ഞപ്പോൾ ഒരു ജോലിക്കാരൻ പുറത്തേക്കുവന്നു. “രാമകൃഷ്ണൻ ചേട്ടൻ…..?” “ബോഡി ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി സാർ” “ബോഡി………….?” “സാർ നിങ്ങൾ………..?” ഞാൻ പേരു പറഞ്ഞു. അയാൾ എന്നെ ദയനീയമായി നോക്കി.മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപും നിങ്ങൾ വന്നോ വന്നോ എന്ന് ചോദിച്ചു കൊണ്ടിരുന്നു സാർ……………. അറ്റാക്ക് ആയിരുന്നു…………ബോധം തെളിഞ്ഞപ്പോളെല്ലാം നിങ്ങൾ വന്നോ എന്ന് ചോദിച്ചിരുന്നു “...
കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.