ഈ ജോയ് മാത്യുവിന്റെ ഓരോ സംശയങ്ങളെ? അപ്പൊ എന്താ ഈ ചീഫ് വിപ്പ്?

  208
  Untitled-2
  നടന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, സിനിമ സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് ജോയ് മാത്യു. ഇദ്ദേഹം സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചലച്ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ്. അതിനു ശേഷം ന്യൂ ജനറേഷന്‍ മലയാള സിനിമകളുടെ ഒരു പ്രധാന ഘടകം തന്നെയാണ് ജോയ് മാത്യു.

  സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പൊതു സമൂഹത്തിനോട് അടുത്ത് ഇടപെഴുകാന്‍ ജോയ് മാത്യു എന്നും ശ്രമിക്കാറുണ്ട്. പല വിഷയങ്ങളിലും ഇടപ്പെടാനും തന്റെ നിലപ്പാടുകള്‍ വ്യക്തമാക്കാനും ജോയ് മാത്യു എന്നും ശ്രദ്ധിച്ചു പോരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ ഒരു എഫ്ബി സ്റ്റാറ്റസ്.

  ഈ സ്റ്റാറ്റസില്‍ അദ്ദേഹതിന്റെ ചോദ്യവും സംശയവും ഉത്തരവും എല്ലാം ഒളിഞ്ഞു കിടപ്പുണ്ട് എങ്കിലും തന്റെ വായനക്കാരോട് ഒരിക്കല്‍ കൂടി അദ്ദേഹം ആ ചോദ്യം ചോദിക്കുന്നു..
  ഇതാണ് അദ്ദേഹത്തിന്റെ ചോദ്യം, അല്ല സംശയം…

  ‘ഗവര്‌മെന്റ്‌റ് വിപ്പ് എന്ന് പറഞ്ഞാല്‍ എന്താണെന്നു എനിക്കറിയില്ലായിരുന്നു ..വിപ്പ് എന്നതിന്റെ സ്‌പെല്ലിംഗ് WHIP എന്ന് തന്നെയാണെങ്കില്‍ അതിന്റെയര്‍ത്ഥം ചാട്ട,ചമ്മട്ടി എന്നിവയാണെന്ന് നിഘണ്ടുവില്‍ കാണുന്നു ..
  അപ്പോള്‍ ആരെയാണ് ചാട്ടക്കടിക്കേണ്ടത് ? ( എന്റെ ഓരോ സംശയങ്ങളേ !

  ഉത്തരം വായനക്കാര്‍ക്ക് പറയാം….നിങ്ങള്‍ക്ക് എന്ത് തോന്നുന്നു ?