ഓടി നടന്നു ഡിഗ്രികള്‍ വാരി കൂട്ടുന്ന ബാലന്‍ ഒബാമയെ വരെ ഞെട്ടിച്ചു

  0
  150

  world_1

  കളിച്ചു നടക്കേണ്ട കുഞ്ഞുപ്രായത്തില്‍ താനിഷ്‌ക് എന്നാ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ബാലന്‍ നേടിയ അസോസിയേറ്റ് ഡിഗ്രികകളുടെ എണ്ണം 3. ഇതില്‍ ഇപ്പോള്‍ എന്താ ഇത്ര അത്ഭുതം എന്ന് ചോദിച്ചാല്‍, ഈ ബാലന്റെ പ്രായം 11. ലോകത്തുതന്നെ ഈ നേട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയുമാണ് താനിഷ്‌ക്.

  ഗണിതം, ശാസ്ത്രം, വിദേശഭാഷാ വിഷയങ്ങളില്‍ കാലിഫോര്‍ണിയയിലെ സാക്രമെന്റോ അമേരിക്കന്‍ റിവര്‍ കോളജില്‍നിന്നാണ് താനിഷ്‌ക് ബിരുദങ്ങള്‍ നേടിയിരിക്കുന്നത്.

  tanishq.focus-none.fill-735x490
  കഴിഞ്ഞവര്‍ഷമാണ് താനിഷ്‌ക് യുഎസ് ഗ്രാജ്വേറ്റ് കോളജില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഏഴാമത്തെ വയസുമുതല്‍ വീട്ടില്‍ത്തന്നെയായിരുന്നു താനിഷ്‌കിന്റെ വിദ്യാഭ്യാസം. കഴിഞ്ഞ മാര്‍ച്ചില്‍ സ്‌റ്റേറ്റ് എക്‌സാം എഴുതിയ താനിഷ്‌ക് ഹൈസ്‌കൂള്‍ ഡിപ്ലോമയ്ക്ക് അര്‍ഹനായി.

  താനിഷ്‌കിന്റെ അപൂര്‍വ്വനേട്ടത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പിട്ട് പ്രശംസാസന്ദേശവും അയച്ചു. വലുതാവുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റാകണമെന്നാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം.