ഇനി എല്ലാ ഓഫീസുകളിലും “മോഡി ഈ സ്ഥാപനത്തിന്റെ ഐശ്വര്യം”

  106

  Modi-Violin

  കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരുടെ ഓഫീസ് മുറികളില്‍ രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം ഇനി പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.

  ഉപയോഗിയ്‌ക്കേണ്ട ചിത്രം, ഫ്രെയിമിന്റെ വലിപ്പം ഇവ സംബന്ധിച്ച നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
  പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രധാന ഉദ്യോഗസ്ഥന്റെ ഓഫീസ് മുറിയിലും കോണ്‍ഫറന്‍സ് ഹാളിലും ജനങ്ങള്‍ എത്തുന്ന മറ്റ് പ്രധാന ഇടങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമന്നാണ് നിര്‍ദ്ദേശം.

  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രപതിയുടെ ചിത്രം വയ്ക്കുന്ന പതിവുണ്ട്. ഭരണത്തിന്റെ ഒന്നാം വര്‍ഷം പിന്നിടുമ്പോഴാണ് മോദി സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

  ഇമേജ് നിലനിര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്റെ വിലകുറഞ്ഞ അടവാണ് ഇതെന്ന് കോണ്‍ഗ്രസസ് ആരോപിച്ചു.