ഓടാന്‍ സമയമില്ലാത്തവര്‍ക്ക് വയറു കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍

214

stomach

വയറാണ് ഇപ്പോള്‍ മിക്ക ആളുകളുടെയും വലിയ ഒരു ആരോഗ്യ പ്രശ്നം. ചാടി കിടക്കുന്ന വയര്‍ ശരീരത്തിന് ഒരു അഭംഗിയാണെന്ന തിരിച്ചറിവില്‍ നിന്നാണ് പലരും പുലര്‍ച്ച തന്നെ എഴുനേറ്റു ഓടാനും നടക്കാനും ഒക്കെ പോകുന്നത്.

ശരീരത്തിന് ദേഷമാകാത്ത രീതിയില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില നാടന്‍ പൊടിക്കൈകള്‍ ഇവിടെ പരിചയപ്പെടാം.

1. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.

2. ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വേണം ഇത് കഴിക്കാന്‍.

3.മുട്ടയുടെ വെള്ള തടി കൂട്ടാതെ ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

4.ഭക്ഷണത്തില്‍ കഴിവതും ഉപ്പു കുറയ്ക്കുക. ഇതിനു പകരം മസാലകളോ ഔഷധ സസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. ഇത് വയറ്റിലെ കൊഴുപ്പു കൂട്ടുകയും ചെയ്യും.

5. മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആന്റിഓക്‌സിഡന്റ് വയര്‍ കുറയ്ക്കാന്‍ സഹായിക്കും

6.വയര്‍ കുറയ്ക്കുന്നതിന് കുക്കുമ്പര്‍ വളരെ നല്ലതാണ്. നാരുകള്‍ അടങ്ങിയതുകൊണ്ട് സുഗമമായ ദഹനത്തിന് ഇത് സഹായിക്കുന്നു.

7. ആപ്പിളില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കും.

8. മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

9.വയറ്റിലെ കൊഴുപ്പു കൂട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.

10. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

11. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കും. ഇത് കൊഴുപ്പിനെ നീക്കം ചെയ്യും.

12.പച്ചവെളുത്തുള്ളി വയറ്റിലെ കൊഴുപ്പ് അകറ്റാന്‍ ഉത്തമമാണ്.

13.ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

14.സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തിന്റെ തടി കൂടാന്‍ കാരണമാകുന്നു. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

15.പഞ്ചസാരയ്ക്ക് പകരം തേനുപയോഗിക്കുക. പഞ്ചസാര അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.