ഇന്ത്യന്‍ എയര്‍ഫോഴ്സ്; നമ്മുടെ അഭിമാനം

  0
  142

  12-1434111186-01-indian-air-force-facts

  അത്യാധുനികമായ സാങ്കേതികതകള്‍ സ്വായത്തമാക്കി ലോകത്തിലെ ഏതൊരു വ്യോമസേനയെയും വെല്ലുന്ന ശക്തിയായിത്തീരാന്‍ പരിശ്രമിക്കുകയാണ് ഐഎഎഫ്.  ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെക്കുറിച്ച് ഏതൊരു ഭാരതീയനും അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഒന്ന് വായിച്ചു നോക്കു

  1. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ഥാപിക്കപ്പെടുന്നത് 1932 ഒക്ടോബര്‍ മാസത്തിലാണ്.  ഏതാണ്ട് 1,70,000 സൈനികരും 1,500 എയര്‍ക്രാഫ്റ്റുകളും സ്വന്തമായുണ്ട് ഭാരതത്തിന്റെ വ്യോമസേനയ്ക്ക്. ഇക്കാര്യത്തില്‍ ലോകത്തില്‍ തന്നെ നാലാം സ്ഥാനത്താണ് നമ്മള്‍ ഇന്നുള്ളത്. യുഎസ്, ചൈന, റഷ്യ എന്നിവരാണ് യഥാക്രമം ആദ്യസ്ഥാനങ്ങളില്‍.

  2.ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമസേനകളില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യയുടെ ഐഎഎഫ് നില്‍ക്കുന്നത്. ജര്‍മനി, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നിവരെക്കാള്‍ മുമ്പിലാണ് നമ്മള്‍ എന്നറിയുക!

  3.1951ലാണ് ഐഎഫിന്റെ പതാക നിശ്ചയിക്കപ്പെടുന്നത്. നീലനിറത്തിലുള്ള പതാകയുടെ മുകളില്‍ ഇടതുമൂലയിലായി ഇന്ത്യന്‍ പതാക ചേര്‍ത്തിരിക്കുന്നു.

  12-1434111202-04-indian-air-force-facts

  4.പതാകയുടെ അടയാളത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് ഈ അടയാളം തെരഞ്ഞെടുക്കപ്പെട്ടത്.

  5.ഭഗവത്ഗീതയില്‍ നിന്നുള്ള ‘നഭ സ്പര്‍ശം ദീപ്തം’ എന്ന വാക്യമാണ് പതാകയിലെ അടയാളവാക്യം.

  6.ന്യൂദില്ലിയില്‍ ഐഎഎഫിന് ഒരു മ്യൂസിയമുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രം, ചരിത്രവസ്തുക്കളുടെ സഹായത്തോടെ വസ്തുതാപരമായി വിവരിക്കപ്പെടുന്നുണ്ട് ഈ മ്യൂസിയത്തില്‍. ഓരോ ഭാരതീയനും സന്ദര്‍ശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നാണിത്!

  7.ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ അറിയുന്നവര്‍ അര്‍ജാന്‍ സിങ്ങിനെയും അറിഞ്ഞിരിക്കണം. ഫീല്‍ഡ് മാര്‍ഷലിനു തുല്യമായ പദവിയായ ഫൈവ് സ്റ്റാര്‍ റാങ്ക് നല്‍കി ആദരിക്കപ്പെട്ട ഏക ഐഎഎഫ് ഓഫീസറാണിദ്ദേഹം. 1019ലാണ് ഇദ്ദേഹം ജനിച്ചത്. ഇപ്പോള്‍ 96 വയസ്സായി.

  8.ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഇപ്പോഴത്തെ തലവന്‍ മാര്‍ഷല്‍ അരൂപ് റാഹയാണ്

  9.മിറാഷ് വിമാനങ്ങളാണ് ഇന്ത്യയുടെ വ്യോമസേനയുടെ ആവനാഴിയിലെ സുപ്രധാന അമ്പുകളിലൊന്ന്. ഈ സിംഗിള്‍ സീറ്റര്‍ ഫൈറ്ററിന് മണിക്കൂറില്‍ 2495 കിലോമീറ്റര്‍ വേഗതയില്‍ വരെ പോകാന്‍ സാധിക്കും