20 വര്‍ഷത്തിനു ശേഷം ടോണി കുട്ടനും ടിടിയും വീണ്ടും കണ്ടുമുട്ടി, പിന്നെ പാടി

146

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ടോണിക്കുട്ടന് (മോഹന്‍ലാല്‍) വേണ്ടി ടിടിആര്‍ (ഇന്നസെന്റ്) പാടിയ ‘ടോണിക്കുട്ടോ…’ എന്ന് വിളിയ്ക്കുന്ന പാട്ട്…

മോഹന്‍ലാല്‍ നായകനാകുന്ന കനല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അവിചാരിതമായി ആ രസകരമായ സംഭവം നടന്നത്. എം പദ്മകുമാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കനലിന്റെ ലൊക്കേഷന്‍ ട്രെയിനില്‍ വച്ചു നടന്നുകൊണ്ടിരിക്കുമ്പോഴാണ് ട്രെയിനില്‍ ഇന്നസെന്റിനെ കണ്ടു മുട്ടിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ തീവണ്ടിയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ മോഹന്‍ലാല്‍ ഈ ഗാനം ഒരിക്കല്‍ കൂടെ ആലപിക്കാന്‍ ആവശ്യപ്പെടുകയാണ്.

ഏറെ നിര്‍ബന്ധിച്ചതിന് ശേഷം ഇന്നസെന്റ് പാടി, ‘ അഴകാന നീലി വരും പരു പോലെ ഓടിവരും കണ്ണാടി പോലെ വരും ടോണിക്കുട്ടാ ഇന്നെങ്കില്‍ നാളെ വരും ടോണിക്കുട്ടാ….കേട്ടു നോക്കൂ…